News Night 2018 സെപ്റ്റംബർ 04 ചൊവ്വ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Tuesday, 4 September 2018

News Night 2018 സെപ്റ്റംബർ 04 ചൊവ്വ


 കേരള വാർത്തകൾ 


🅾 പ്രളയത്തില്‍ നിന്നുള്ള കേരള പുനര്‍നിര്‍മ്മാണത്തിന് കര്‍മ്മ പദ്ധതിയുമായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍; റീ ബില്‍ഡ് കേരളയിലൂടെ ലക്ഷ്യമിടുന്നത് കേരളത്തിലെ ഭവന നിര്‍മ്മാണമുള്‍പ്പടെയുള്ള ബൃഹത് പദ്ധതികള്‍ക്ക്; കേരളത്തിലെ എഞ്ചിനിയറിങ് വിദ്യാര്‍ത്ഥികളുടെ സേവനവും പരിഗണിച്ച്‌ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ശാസ്ത്രജ്ഞര്‍.


🅾 പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി സംസ്ഥാനത്ത് കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം ശക്തമാക്കി ആരോഗ്യവകുപ്പ്; സ്വകാര്യ ആശുപത്രികളിലും സംവിധാനം നടപ്പിലാക്കാന്‍ നിര്‍ദ്ദേശം; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മാധ്യമ നിരീക്ഷണ വിഭാഗവും പ്രവര്‍ത്തനത്തില്‍.


🅾 പെരുമ്പാവൂർ വെങ്ങോല സ്വദേശി സ്പിരിറ്റ് ഉണ്ണിയുടെ ജഡം കര്‍ണ്ണടകത്തിലെ പുഴയില്‍; വെടിവച്ച്‌ വീഴ്‌ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയതെന്ന നിഗമനത്തില്‍ കര്‍ണ്ണാടകാ പൊലീസ്; കൊല്ലപ്പെട്ടത് പെരുമ്പാവൂരിനെ   വിറപ്പിച്ച ക്രിമിനല്‍; അഞ്ച് ക്വട്ടേഷന്‍ സംഘാംഗങ്ങളെ അറസ്റ്റ് ചെയ്ത്  പെരുമ്പാവൂർ പൊലീസ്.


🅾 കോഴിക്കോട്‌ പയ്യോളി റെയില്‍വെ ഗേറ്റില്‍ ട്രെയിന്‍ തട്ടി വിദ്യാര്‍ത്ഥിനി മരിച്ചു; അപകടം നടന്നത് ട്രെയിന്‍ വരുന്നത് കണ്ട് ഓടി റോഡിലേക്കെത്താനുള്ള ശ്രമത്തിനിടെ.മന്നംകുണ്ടിൽ നാസറിന്റെ മകൾ ഹന്ന ഫാത്തിമയാണ്‌ മരിച്ചത്‌. ഏഴാം ക്ലാസ്‌ വിദ്യാർത്ഥിനിയാണ്‌


🅾 ഈ വര്‍ഷം ആഘോഷ പരിപാടികള്‍ ഒന്നുമില്ല; സംസ്ഥാന സ്‌കൂള്‍ കലോത്സവവും ചലച്ചിത്രമേളയും അടക്കം സര്‍ക്കാര്‍ ചെലവില്‍ ഒരുപരിപാടിയുമില്ല; ആഘോഷങ്ങള്‍ വിലക്കി പൊതുഭരണ വകുപ്പിന്റെ ഉത്തരവ്; ആഘോഷങ്ങള്‍ക്ക് നീക്കി വച്ച തുക ദുരിതാശ്വാസ നിധിയിലേക്ക്.


🅾 മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയ വിജയകരം.ശസ്ത്രക്രിയക്ക്‌ മൂന്ന് ലക്ഷത്തോളം രൂപ ചിലവ്‌ . അരയ്ക്ക് കീഴെയുണ്ടായ തളര്‍ച്ച മാറുമെന്ന് പ്രതീക്ഷിച്ച്‌ ഡോക്ടര്‍മാര്‍; രണ്ട് ദിവസത്തെ നിരീക്ഷണത്തിന് ശേഷം വാര്‍ഡിലേക്ക് മാറ്റും: കൊച്ചു ഹനാന്‍ ജീവിതത്തിലേക്ക് മടങ്ങിയെത്താന്‍ പ്രാര്‍ത്ഥിച്ച്‌ കേരളം മുഴുവന്‍.


🅾 കാലിക്കറ്റില്‍ എസ്‌ എഫ്‌ ഐ ക്ക്‌  വന്‍ വിജയം; 190 കോളേജുകളില്‍ 140ഉം നേടി അപ്രമാദിത്വം തെളിയിച്ച്‌ ഇടത് വിദ്യാര്‍ത്ഥി സംഘടന; പല കോളേജുകളും കെ എസ്‌ യു - എം എസ്‌ എഫ്‌   സഖ്യത്തില്‍നിന്നും എബിവിപിയില്‍നിന്നും തിരിച്ചു പടിച്ചു; പലയിടത്തും എസ്‌എഫഐക്ക് എതിരാളികള്‍ പോലുമില്ല.


🅾 എസ്റ്റേറ്റ്‌ ലയത്തിലെ മുറിയിൽ പത്തൊൻപത്‌ വയസുള്ള അൻസൻ സുഹൃത്തുമൊത്ത്‌ മദ്യപിച്ചത്‌ ചോദ്യം ചെയ്തു. പ്രതികാരമായി ടാപ്പിംഗ്‌ തൊഴിലാളിയായ സദാനന്ദനെ ഇന്ന് രാവിലെ വെട്ടി കൊന്നു. തൊടുപുഴ  കരിമണ്ണൂർ പോലീസ്‌ സ്റ്റേഷൻ പരിധിയിൽ ആണ്‌ സംഭവം. പാറപ്പറ്റയിലെ കൊലപാതകത്തില്‍ നടുക്കം മാറാതെ നാട്ടുകാര്‍.


🅾 ഷൊർണ്ണൂർ സി പി എം , എം എൽ എ , പി കെ ശശിക്കെതിരെ ലൈംഗിക പീഡനം ആരോപിച്ച്‌ വനിതാ നേതാവ് ആദ്യം പരാതിപ്പെട്ടത് ജില്ലാ സെക്രട്ടറിക്ക്; അനക്കം ഇല്ലാതെ വന്നപ്പോള്‍ കോടിയേരിക്ക് പരാതി നല്‍കി; എന്നിട്ടും ഗൗനിക്കാതെ വന്നപ്പോള്‍ വനിതാ പോളിറ്റ് ബ്യൂറോ അംഗമെന്ന നിലയില്‍ വൃന്ദാ കാരാട്ടിന് പരാതി നല്‍കി; ആ പരാതിയും മുക്കിയപ്പോള്‍ യെച്ചൂരിക്ക് ഇമെയില്‍ അയച്ചു


🅾 മണ്ണാര്‍ക്കാട് പാര്‍ട്ടി ഓഫീസില്‍ വച്ച്‌ പരിചയപ്പെട്ടപ്പോഴേ കയറി പിടിക്കാന്‍ ശ്രമിച്ചു; അന്ന് വൈകുന്നേരം മുതല്‍ ഫോണില്‍ വിളിച്ചു തുടര്‍ച്ചയായി അശ്ലീല സംഭാഷണം; സഹികെട്ട് നേതാക്കളോട് പറഞ്ഞപ്പോള്‍ എംഎല്‍എയില്‍ നിന്ന് മാറി നടക്കാന്‍ നേതാക്കളുടെ ഉപദേശം; പ്രശ്‌നം കൈവിടും എന്നായപ്പോള്‍ ഒരു കോടി രൂപയും ഡിവൈഎഫ് ഐയില്‍ ഉന്നത സ്ഥാനവും വാഗ്ദാനം; സ്ത്രീ സുരക്ഷയ്ക്ക് വീട്ടു വീഴ്ചയില്ലെന്ന് പറയുന്ന സിപിഎം ഭരിക്കുന്ന നാട്ടില്‍ പാര്‍ട്ടിയില്‍ നടക്കുന്നത് ഇങ്ങനെയൊക്കെ.


🅾 പീഡന പരാതി തനിക്കെതിരെയുള്ള ഗൂഢാലോചനയെന്ന് പികെ ശശി; പിന്നില്‍ പ്രവര്‍ത്തിച്ചത് തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവര്‍; വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്നും ഷൊര്‍ണൂര്‍ എംഎല്‍എ; വനിത നേതാവിന്റെ പരാതി ലഭിച്ചില്ലെന്ന് സിപിഎം ജില്ല നേതൃത്വം; പരാതി ലഭിച്ചിട്ടും പൊലീസിന് കൈമാറാത്ത വൃന്ദ കാരാട്ടിനെതിരെയും പ്രതിഷേധം ശക്തം.


🅾 പീഡനാരോപണത്തില്‍ എം എൽ എ , പി കെ .ശശിയെ തള്ളി സംസ്ഥാന സെക്രട്ടറി കോടിയേരിയും; തെറ്റ് ചെയ്തവരെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും ആരോപണത്തില്‍ അന്വേഷണം തുടങ്ങിയെന്നും കോടിയേരി മാധ്യമങ്ങളോട്; കേന്ദ്ര കമ്മിറ്റിയുടെ ഇടപെടലിന് പിന്നാലെ ഗൗരവം ഏറ്റെടുത്ത് സംസ്ഥാന ഘടകവും; ഡിവൈഎഫ്‌ഐയും തിരിഞ്ഞതോടെ പി കെ ശശി വെട്ടിലാകും.


🅾 ശശി നടന്ന വഴിയില്‍ കമ്മ്യൂണിസ്റ്റ് പച്ചപോലും മുളയ്ക്കില്ല! ഞാന്‍ ഗുണ്ടയെന്ന് പരസ്യമായി പറയുന്ന നേതാവ്; വിമര്‍ശിക്കുന്നവരെ പച്ചത്തെറി വിളിക്കാന്‍ ഒരു മടിയുമില്ല; ഷൊര്‍ണ്ണൂരിലെ മണല്‍ മാഫിയയുടെ തലതൊട്ടപ്പന്‍; പാര്‍ട്ടി സമ്മേളനത്തിനെത്തിയ പിണറായിയെ ഊണു കഴിക്കാന്‍ വീട്ടില്‍ കൊണ്ട് പോകാന്‍ നടത്തിയ ശ്രമം പൊളിച്ചത് പിണറായിയുടെ മുന്‍കോപം തന്നെ; പാര്‍ട്ടി വനിതാ നേതാവിന്റെ പരാതിയില്‍ കുടുങ്ങിയ ഷൊര്‍ണ്ണൂര്‍ എംഎല്‍എ പികെ ശശി അത്ര ചെറുമീനല്ല.


🅾 ലൈംഗികാതിക്രമ പരാതി പൊലീസിന് കൈമാറുമെന്ന നിലപാടില്‍ ജനറല്‍ സെക്രട്ടറി; പാര്‍ട്ടിയെ വെട്ടിലാക്കിയത് ശരിയായില്ലെന്ന് പ്രകാശ് കാരാട്ട്; പിണറായി വന്ന ശേഷമേ തീരുമാനം എടുക്കൂവെന്ന് കോടിയേരി; അശ്ലീലചുവയുള്ള സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പുയര്‍ത്തി കേരളാ ഘടത്തെ മുള്‍മുനയില്‍ നിര്‍ത്താന്‍ യെച്ചൂരി; വിഎസിന്റെ നിലപാട് നിര്‍ണ്ണായകം; എംഎല്‍എയുടെ രാജിക്കായി ഷൊര്‍ണ്ണൂരില്‍ പ്രതിഷേധം ശക്തം; പ്രതിരോധിക്കാന്‍ ആവാതെ സിപിഎം.


🅾 പി.കെ ശശിയുടെ പീഡനാരോപണത്തില്‍ ഡി.ജി.പിക്ക് പരാതിയുമായി ബിജെപി നേതൃത്വം; ക്രിമിനല്‍ കുറ്റ പ്രകാരം കേസെടുക്കണമെന്ന് പരാതിയില്‍ ആവശ്യം; എംഎ‍ല്‍എ സ്വാധീനമുപയോഗിച്ച്‌ കേസ് ഒതുക്കാന്‍ ശ്രമിക്കുന്നു; പരാതി അറിയിച്ചിട്ടും നടപടി സ്വീകരിക്കാതിരുന്നവരെയും പ്രതിയാക്കണമെന്നും ബിജെപി.


🅾 ശശി വിശദീകരണം നല്‍കേണ്ടത് പാര്‍ട്ടിയോട് അല്ല; ഇവിടെ ഒരു നിയമവ്യവസ്ഥയുണ്ടെന്ന് പരാതി കിട്ടിയ വൃന്ദാ കാരാട്ടിന് അറിയില്ലേ? പാര്‍ട്ടി നടപടി എടുക്കുകയോ എടുക്കാതിരിക്കുന്നത് നിങ്ങളുടെ കാര്യം; എംഎല്‍എയ്ക്ക് എതിരായ പീഡന പരാതി പൊലീസിന് കൈമാറാത്തതിനെതിരെ കെ സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.


🅾 'ചില നിശബ്ദതകള്‍ ചിലര്‍ക്ക് വെറുപ്പ് പ്രചരിപ്പിക്കുവാനുള്ള ഊര്‍ജ്ജം പകരുന്നുണ്ട് '; 'പിഴവുകള്‍ ചൂണ്ടിക്കാട്ടി പീഡനം നോര്‍മ്മലൈസ് ചെയ്യുവാനുള്ള സാഹചര്യം ഒരുക്കാതിരിക്കുവാന്‍ നടപടിയെടുക്കണം'; പി.കെ ശശി എംഎല്‍എയ്‌ക്കെതിരായ ലൈംഗികാരോപണത്തില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ദീപാ നിശാന്ത്.


🅾 തച്ചങ്കരി എംഡി ആയ ശേഷം ഒരു ലിറ്റര്‍ ഡീസലിന് കൂടിയത് 8.54 രൂപ; പ്രതിദിനം 39ലക്ഷം രൂപ അധിക ബാധ്യത ആയതു കൊണ്ടാണ് ഉച്ചസമയത്തെ ഷെഡ്യൂളുകള്‍ കുറച്ചു; ഒഴിവാക്കിയത് പണിയില്ലാത്ത എംപാനലുകാരെ; കണ്‍ഡക്ടറോ ഡ്രൈവറോ ആയാല്‍ തിരിച്ചെടുക്കും; കെ എസ് ആര്‍ ടി സി 50 ശതമാനം ഷെഡ്യൂള്‍ കുറച്ചു എന്ന ആരോപണം തള്ളി തച്ചങ്കരി രംഗത്ത്.


🅾 2017ലെ ദേശീയ അദ്ധ്യാപക അവാര്‍ഡിന് അര്‍ഹരായി രണ്ട് മലയാളികള്‍; കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത് ബത്തേരി മൂലങ്കാവ്‌ ഗവ: സ്കൂളിലെ  സികെ ഹൈദ്രോസ് , കെപി വിധു എന്നിവര്‍


🅾 പിണറായി കൂട്ടക്കൊല: ജീവനൊടുക്കിയ സൗമ്യയെ മാത്രം കുറ്റവാളിയാക്കി പൊലീസ് സമര്‍പ്പിച്ച കുറ്റപത്രങ്ങള്‍ കോടതി സ്വീകരിച്ചില്ല; കുറ്റപത്രത്തില്‍ പ്രഥമ ദൃഷ്ട്യാ ന്യൂനതകള്‍ ഉണ്ടെന്ന് കോടതി; പിണറായിയിലെ കാമുകരെ പ്രതിക്കൂട്ടിലാക്കാനുറച്ച്‌ നാട്ടുകാര്‍.


🅾 കോഴിക്കോട്‌ ബാലുശേരിയിൽ സ്വന്തം കുഞ്ഞിനെ കൊന്ന റിൻഷ പറയുന്നു. വിവാഹ മോചിതയാണ്‌ . അമ്മക്ക്‌ ക്യാൻസറും.പൊക്കിള്‍കൊടി മുറിച്ച ബ്ലേഡ് കൊണ്ട് തന്നെ കുഞ്ഞിന്റെ കഴുത്തും അറുത്തു; അതല്ലാതെ എനിക്ക് വേറെ വഴിയില്ലായിരുന്നു;  മെഡിക്കല്‍ കോളേജിലെ പ്രസവാനന്തര ശുശ്രൂഷ കഴിഞ്ഞാല്‍ റിന്‍ഷയെ പൊലീസ് കസ്റ്റഡിയിലെടുക്കും.


🅾 ഡൊമെയ്നുകളിലെ പാളിച്ചകള്‍ കണ്ടെത്തി പരിഹാരം നിര്‍ദ്ദേശിച്ച്‌ ഹാള്‍ ഓഫ് ഫെയിമിലെത്തി; 'ക്രോസ് സൈറ്റ് സ്‌ക്രിപ്റ്റിങ്' എന്ന ബഗ്ഗിനെ കണ്ടെത്തിയ മലയാളിക്ക് വീണ്ടും അംഗീകാരമായി ജോലി വാഗ്ദാനം; ഫേസ്‌ബുക്കിന്റെ സെക്യൂരിറ്റി മാനേജര്‍ ജോലി ഓഫര്‍ സാങ്കേതിക മികവിനുള്ള അംഗീകാരം; കണ്ണൂർ അലവിൽ സ്വദേശി  ശ്രീദീപ് എന്ന എത്തിക്കല്‍ ഹാക്കറെ മള്‍ട്ടി നാഷണലുകള്‍ നോട്ടമിടുന്നു


🅾  പ്രളയക്കെടുതിയില്‍ അധ്യയനദിവസങ്ങള്‍ നഷ്ടപ്പെട്ട പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വരുന്ന ശനിയാഴ്‌ചകള്‍ പ്രവൃത്തി ദിവസമായിരിക്കുമെന്ന പ്രചാരണങ്ങള്‍ തളളി വിദ്യാഭ്യാസ വകുപ്പ്. 


🅾 ശശി തരൂരിനെ നേരിടാന്‍ ആര്‍എസ്‌എസ് മനസ്സില്‍ കാണുന്നത് മോഹന്‍ലാലിനെ; എന്‍ഡിഎ സ്വതന്ത്രനായി മത്സരിക്കാന്‍ ആവശ്യപ്പെടാനുറച്ച്‌ ബിജെപി; ട്വിറ്ററില്‍ താരത്തെ മോദി പിന്തുടരുന്നതും തന്ത്രങ്ങളുടെ ഭാഗം; ലാലിന്റെ ആരാധകക്കൂട്ടത്തെ അടുപ്പിക്കാനുറച്ച്‌ പരിവാറുകാര്‍; സാമൂഹ്യപ്രവര്‍ത്തകന്‍ എന്ന ഇമേജ് സൂപ്പര്‍താരം സൃഷ്ടിക്കുന്നതിന് പിന്നിലെ രഹസ്യം തേടി സോഷ്യല്‍ മീഡിയ; മനസ്സ് തുറക്കാതെ മോഹന്‍ലാലും.


🅾 വിജയകരമായ കാലിബ്രേഷന് ശേഷം കാലാവസ്ഥാ നിരീക്ഷണ സംവിധാനം ഒരുക്കാന്‍ വിഗഗ്ദരെത്തി; ഏത് സമയത്തും ഏത് കാലാവസ്ഥയിലും വിമാനം ഇറക്കാനാവുന്ന അത്യാധുനിക സംവിധാനവുമെത്തും; കണ്ണൂര്‍ വിമാനത്താവളം അന്തിമാനുമതിയിലേക്ക് അടുക്കുന്നു.


🅾 നാലുലക്ഷം രൂപ നഷ്ടപരിഹാരം തീരുമാനിച്ചത് എന്തടിസ്ഥാനത്തില്‍? ശരിയായി നഷ്ടം കണക്കാക്കിയില്ലെങ്കില്‍ വ്യാപക അഴിമതിക്ക് ഇടയാക്കും; പ്രളയക്കെടുതി നഷ്ടപരിഹാരത്തിന് ക്യത്യമായ മാനദണ്ഡം വേണമെന്ന് ഹൈക്കോടതി.


🅾 'ഫ്‌ളവേഴ്‌സ് പെറ്റ് ഷോയുടെ പേരില്‍ നടത്തുന്നത് മൃഗങ്ങളോടുള്ള ക്രൂരത; മൈനസ് 60 ഡിഗ്രിയില്‍ ജീവിക്കുന്ന നായ്ക്കളെ പോലും പൊരിവെയിലത്തിട്ട് നരകിപ്പിക്കുന്നു'; ശ്രീകണ്ഠന്‍ നായര്‍ക്കെതിരെ എഴുത്ത്കാരിയും ആക്ടിവിസ്റ്റുമായ ശ്രീദേവി എസ്.കര്‍ത്ത; വിവാദമായതോടെ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യിപ്പിച്ച്‌ ഫ്‌ളവേഴ്‌സിന്റെ നടപടി.


🅾 പോക്കറ്റില്‍ കിടന്ന മൊബൈല്‍ പൊട്ടിത്തെറിച്ചു യുവാവിന് ഗുരുതര പരിക്ക്; കമ്പനിക്കെതിരെ  നടപടിക്കൊരുങ്ങുന്നു. മുവാറ്റുപുഴ ഊരമന ചിറപ്പാട്ട്‌ ബേസിൽ വർഗീസിനാണ്‌ പൊള്ളലേറ്റത്‌. മോട്ടോ ജി 5 സീരീസിൽ പെട്ട ഫോൺ ചാർജ്‌ ചെയ്ത ശേഷം പോക്കറ്റിൽ ഇട്ടപ്പോൾ ആണ്‌ സംഭവം ഉണ്ടായത്‌. കമ്പനിക്കെതിരെ നടപടിക്കൊരുങ്ങുകയാണ്‌ ബേസിൽ ദേശീയ വാർത്തകൾ 

🅾 ലണ്ടനേയും സിങ്കപ്പൂരിനെയും മാതൃകയാക്കി പൊതുഗതാഗതം ശക്തിപ്പെടുത്താന്‍ ഇന്ത്യ ഒരുങ്ങുന്നു; 'ഒരു രാഷ്ട്രം-ഒരു കാര്‍ഡ്' നയത്തിലൂടെ വ്യത്യസ്ത ഗതാഗതസംവിധാനങ്ങള്‍ ഒരു കാര്‍ഡിലൂടെ ലഭ്യമാക്കാന്‍ നീക്കം.നീതി ആയോഗ്‌ സി ഇ ഒ അമിതാഭ്‌ കാന്ത്‌ അറിയിച്ചതാണിത്‌


🅾 ഡിഎംകെയെ പ്രതിസന്ധിയിലാക്കി എംകെ സ്റ്റാലിനെതിരെ പടപ്പുറപ്പാടുമായി സഹോദരന്‍ അഴഗിരി; കരുണാനിധിയുടെ ശവകുടീരത്തിലേക്ക് റാലി നാളെ; തന്റെ ശക്തിയെന്തെന്ന് സ്റ്റാലിനും കൂട്ടരും മനസ്സിലാക്കുമെന്നും അഴഗിരി; പ്രതികരിക്കാതെ ഒത്തുതീര്‍പ്പ് ഫോര്‍മുല തേടി സ്റ്റാലിനും.


🅾 സൗത്ത്‌ ഡൽഹി ഫത്തേപൂർ ബേരിയിൽ ക്ഷേത്രത്തിനുള്ളില്‍ 15കാരിക്ക് പീഡനം; വിവാദ ദിവ്യന്‍ നാബെ ഭഗത്ത് അറസ്റ്റില്‍.


🅾 ചൈനയ്ക്കു പിന്നാലെ നോര്‍ത്ത് പോളില്‍ സ്വന്തം സ്‌റ്റേഷന്‍ സ്ഥാപിക്കാന്‍ ഇന്ത്യയും; ഐഎസ്‌ആര്‍ഒയുടെ റിമോട്ട് സെന്‍സിങ് സ്‌റ്റേഷന്‍ പ്രകൃതി ദുരന്തങ്ങള്‍ക്കുള്ള മുന്നറിയിപ്പുകള്‍ക്ക് മാത്രമല്ല സൈനികാവശ്യങ്ങള്‍ക്കും ഗുണം ചെയ്യും; ഇന്ത്യക്ക് കൈവന്നിരിക്കുന്നത് അഭിമാനാര്‍ഹമായ അംഗീകാരമെന്ന് റിപ്പോര്‍ട്ടുകള്‍


 🅾 ഇന്ദിരയ്ക്കെതിരേയും ഉയര്‍ത്തിക്കാട്ടാന്‍ ഒരു നേതാവില്ലായിരുന്നു...അല്ല, നിരവധി നേതാക്കള്‍ ഉണ്ടായിരുന്നു... വാജ്പേയിക്കെതിരേയും അങ്ങനെ തന്നെ...എന്നിട്ടും അവരൊക്കെ തോറ്റില്ലേ? അതുകൊണ്ട് മോദിയുടെ കരുത്തല്ല പ്രശ്നം പ്രതിപക്ഷം എങ്ങനെ ഇടപെടുന്നു എന്നതാണ്; ഇപ്പോള്‍ പ്രധാനം ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരെ ഒരൊറ്റ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയേ ഉണ്ടാകാവൂ എന്നതാണ്; അരുണ്‍ ഷൂരി 'ദി വയർ ഡയലോഗ്‌സിൽ ' കരൺ ഥാപ്പറുമായുള്ള അഭിമുഖത്തിൽ പറഞ്ഞു


🅾 ചെലവ് കൂടുന്നതിനനുസരിച്ച്‌ വരുമാനമില്ല; ഈ സാമ്പത്തിക   വര്‍ഷം ഇന്ത്യന്‍ വ്യോമായന മേഖലയുടെ നഷ്ടം 1.9 ബില്ല്യണ്‍ ഡോളറില്‍ എത്തും.രൂപയുടെ മൂല്യം ഇടിഞ്ഞതും ഇന്ധനവില വർദ്ധിച്ചതും വ്യാമയാന കമ്പനികൾക്ക്‌ തിരിച്ചടിയായി


🅾 പെട്രോള്‍ വില ഉടന്‍ തന്നെ ലിറ്ററിന് 100 രൂപയിലെത്തും, പെട്രോളും രൂപയും ഒരുമിച്ചായിരിക്കും സെഞ്ചുറി അടിക്കുക'; ' ഒരു ഡോളര്‍ കൊടുത്ത് ഒരു ലിറ്റര്‍ പെട്രോള്‍ വാങ്ങുന്ന സ്ഥിതിയെത്തും'; ഇന്ധന വില വര്‍ധനയ്ക്കും രൂപയുടെ വിലയിടിവിനും പിന്നാലെ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ചന്ദ്ര ബാബു നായിഡു.


🅾 ബിജെപിക്കെതിരെ സംസാരിക്കുന്നവരെ ജയിലിലിടാന്‍ തുടങ്ങിയാല്‍ എത്ര ലക്ഷം പേരെ തുറങ്കിലടയ്ക്കും? തമിഴ്‌നാട് സര്‍ക്കാരിന്റേത് ജനാധിപത്യവിരുദ്ധ നിലപാട്; അറസ്റ്റിലായ സോഫിയയെ ഉടന്‍ വിട്ടയക്കണമെന്ന് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍.


🅾 ചെന്നൈ - തൂത്തുക്കുടി  വിമാനത്തില്‍ ബിജെ.പിക്കെതിരെ മുദ്രാവാക്യം മുഴക്കിയ യുവ എഴുത്ത്കാരിക്ക് ജാമ്യം; ക്യാനഡയിൽ ഗവേഷണ വിദ്യാര്‍ത്ഥി കൂടിയായ ലോയിസ് സോഫിയ അറസ്റ്റിലായത് ഫാസിസ്റ്റ്‌ സർക്കാർ തകരട്ടെ എന്ന ബിജെപി വിരുദ്ധ മുദ്രാവാക്യം മുഴക്കിയ സംഭവത്തില്‍.സൊഫിക്ക്‌ പിന്തുണയുമായി ഡി എം കെ അധ്യക്ഷൻ എം കെ സ്റ്റാലിനും രംഗത്ത്‌ വന്നിരുന്നു


🅾 ചുരണ്ട മുടി സ്‌ട്രെയിറ്റ് ചെയ്തതിന് പിന്നാലെ മുടികൊഴിച്ചില്‍ ശക്തമായി; പുറത്തിറങ്ങാതിരുന്ന പെണ്‍കുട്ടിക്ക് മാനസിക സംഘര്‍ഷം താങ്ങാനായില്ല; ഡിഗ്രി വിദ്യാര്‍ത്ഥിനി നേഹ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു.കുടക്‌ സ്വദേശിയും മൈസൂരിലെ സ്വകാര്യ കോളേജിൽ ബി ബി എ വിദ്യാർത്ഥിയുമായ നേഹ ഗംഗമ്മയാണ്‌ ആത്മഹത്യ ചെയ്തത്‌


🅾 മോഷണം പോയ സ്വര്‍ണ പാത്രത്തിന് മൂല്യം 50 കോടി! ; ഹൈദരാബാദിന്‌ സമീപം പുരാനി ഹവേലിയിലെ നൈസാം മ്യൂസിയത്തില്‍ നിന്നും മോഷ്ടാക്കള്‍ കടത്തിയത് രണ്ടു കിലോ തൂക്കം വരുന്ന സ്വര്‍ണ പാത്രവും കപ്പും സോസറും സ്പൂണും; മോഷ്ടാക്കള്‍ വെന്റിലേഷനിലൂടെയാണ് കടന്നതെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ വരികയാണെന്നും പൊലീസ്.


🅾 ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം ആര്‍ബിഐ വാങ്ങിയത് 8.46 ടണ്‍ സ്വര്‍ണം; ആകെ 566.23 ടണ്‍ സ്വര്‍ണം കരുതല്‍ ശേഖരത്തില്‍; ബാങ്കിങ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആസ്തിയായി സൂക്ഷിച്ചിരിക്കുന്നത് 69,674 കോടി രൂപ മൂല്യമുള്ള 273.93 ടണ്‍ സ്വര്‍ണം.


🅾 ഇന്ത്യയില്‍ ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്നതിനേക്കാള്‍ ലാഭകരം വിമാനയാത്ര ചെയ്യുന്നത്; വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ. ഖൊരഖ്‌പൂർ വിമാനത്താവളത്തിൽ പുതിയ ടെർമ്മിനൽ ഉൽഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം അന്താരാഷ്ട്ര വാർത്തകൾ 


 🅾 ദുബായിലെ ജോലിക്കിടെ അവിവാഹിതനെന്ന് പറഞ്ഞ് അടുത്തു; വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചതിന് ശേഷം ഗര്‍ഭഛിത്രം; വീണ്ടും ഗര്‍ഭിണിയായപ്പോള്‍ ഭീഷണിയും; നാട്ടിലെത്തി പ്രസവത്തിന് ശേഷം വീണ്ടും വിദേശത്ത് എത്തിയപ്പോള്‍ കൈയൊഴിഞ്ഞു; കണ്ണൂര്‍ സ്വദേശി എടച്ചൊവ്വ ആറുകണ്ടി നിർമ്മൽ കുമാറിനെതിരെ പരാതിയുമായി ആന്ധ്ര സ്വദേശിനി.


🅾 പാക്ക് പതാകയുടെ ചിത്രം പതിച്ച തൊപ്പി ധരിച്ച്‌ ഇന്ത്യന്‍ ഗാനത്തിന് ചുണ്ടനക്കി !; 25കാരിയായ ജീവനക്കാരിക്കെതിരെ നടപടിയെടുത്ത് പാക്കിസ്ഥാന്‍ എയര്‍പോര്‍ട്ട് അധികൃതര്‍; സമൂഹ മാധ്യമത്തില്‍ വീഡിയോ വൈറലായതിന് പിന്നാലെ യുവതിയുടെ ശമ്പള  വര്‍ധനയും ആനുകൂല്യങ്ങളും തടഞ്ഞു.


🅾 'ഇന്ത്യയ്ക്ക് യുകെയുടെ സഹായം ഇനി ആവശ്യമില്ലെന്നും 95.4 ദശലക്ഷം പൗണ്ട് മുടക്കിയാണ് ചന്ദ്രയാന്‍ പോലുള്ള പദ്ധതികള്‍ ഇന്ത്യ നടപ്പിലാക്കുന്നതെന്നും'കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗത്തിന്റെ വിമര്‍ശനം; നേരിട്ടുള്ള സഹായം ബ്രിട്ടണ്‍ നിറുത്തിയെങ്കിലും വികസനത്തിനായി ഇന്ത്യയ്ക്ക് സഹായം നല്‍കുന്നത് മരവിപ്പിക്കാനുള്ള ഗൂഢനീക്കമാണിതെന്നും സൂചന.


🅾 ജപ്പാനെ വിറപ്പിച്ച്‌ ജെബി കൊടുങ്കാറ്റ് ആഞ്ഞു വീശുന്നു; ജാഗ്രതാ നിര്‍ദേശത്തെ തുടര്‍ന്ന് പത്തു ലക്ഷത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു; കനത്ത മഴയിലും മണ്ണിടിച്ചിലിലും നിരവധി പേര്‍ക്ക് പരിക്കേറ്റു; രണ്ട് മരണം: 25 വര്‍ഷത്തിനിടെ ഉണ്ടായ ശക്തമായ കൊടുങ്കാറ്റില്‍ വിറച്ച്‌ ജപ്പാന്‍.


🅾 ഫേസ്‌ബുക്ക് മാത്രമല്ല, വാട്‌സാപ്പും ഇന്‍സ്റ്റഗ്രാമും മെസഞ്ചറും വീണു; രണ്ടു മണിക്കൂറിലധികം ലോകമെങ്ങും തടസ്സപ്പെട്ടപ്പോള്‍ ആശങ്ക പങ്കുവെയ്ക്കാന്‍ ആളുകള്‍ എത്തിയത് ട്വിറ്ററില്‍;അമേരിക്കയിലും യൂറോപ്പിലും ആണ്‌ ഇവ തടസപ്പെട്ടത്‌. ലോഗിന്‍ ചെയ്യാനും കമന്റ് ചെയ്യാനും ഷെയര്‍ ചെയ്യാനും സാധിക്കാതെ ആധുനിക മനുഷ്യര്‍ കായിക വാർത്തകൾ 

🅾 മകന്‍ നേടിയ സ്വര്‍ണ തിളക്കം കാണും മുന്‍പേ ആ കണ്ണുകളടഞ്ഞു; ഏഷ്യന്‍ ഗെയിംസിലെ ഷോട്ട്പുട്ടിൽ നേടിയ സ്വര്‍ണ മെഡലുമായെത്തിയ തേജീന്ദര്‍ അറിഞ്ഞത് അച്ഛന്റെ മരണ വാര്‍ത്ത; 'മെഡല്‍ അച്ഛനെ കാണിക്കണമെന്നായിരുന്നു ആഗ്രഹമെന്നും കുടുംബം തനിക്കായി ഒരുപാട് ത്യാഗം സഹിച്ചിട്ടുണ്ടെന്നും' തേജീന്ദര്‍.


🅾 വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു; കേരളപ്പിറവി ദിനത്തില്‍   അഞ്ചാമത്തെ മൽസരം തിരുവനന്തപുരത്തും.രണ്ട്‌ ടെസ്റ്റും 5 ഏകദിനവും 3 ട്വന്റി 20 മൽസരങ്ങളുമാണ്‌ പര്യടനത്തിൽ ഉണ്ടാവുക


 സിനിമാ വാർത്തകൾ 

🅾 'യാഥാര്‍ത്ഥ്യത്തോട് ഏറെ അകന്ന് നില്‍ക്കുന്ന ക്ലൈമാക്‌സ് വേണ്ടന്ന് അന്നേ ഞാന്‍ പറഞ്ഞിരുന്നു'; പരസ്പ്പരം സീരിയലിലെ ക്ലൈമാക്‌സിനെതിരെ പൊട്ടിത്തെറിച്ച്‌ നടന്‍ വിവേക് ഗോപന്‍; ക്യാപ്‌സ്യൂള്‍ ബോംബെന്ന സാങ്കേതിക വിദ്യ പ്രേക്ഷകരെ ചിരിപ്പിച്ചതിന് പിന്നാലെ സമൂഹ മാധ്യമത്തില്‍ ട്രോള്‍ കൊണ്ട് പൊങ്കാല !.


🅾 സ്‌കൂളിലും ഓഫീസിലും പോകേണ്ട ദിവസം ഞങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിക്കണോ? എണ്ണയടിക്കാന്‍ ചില്ലിക്കാശില്ലാത്ത ഞങ്ങളെ ഇങ്ങനെ വഴിച്ചുറ്റിച്ച്‌ കഷ്ടപ്പെടുത്തണോ? പാളയം ഫ്‌ളൈ ഓവര്‍ ബ്ലോക്ക് ചെയ്തുള്ള സിനിമാ ഷൂട്ടിങ്ങില്‍ ആംബുലന്‍സുകള്‍ കുടുങ്ങിയതോടെ ആശുപത്രിയിലെത്താന്‍ വൈകിയ രോഗികളുടെ ദുരവസ്ഥയ്ക്ക് ആരുസമാധാനം പറയും? മോഹന്‍ലാലും പൃഥ്വിരാജും ചേര്‍ന്ന് തിരുവനന്തപുരത്തെ നരകമാക്കിയത് ആരുടെ അനുവാദത്തോടെ?; ലൂസിഫറിന്റെ ഷൂട്ടിംഗില്‍ നിശ്ചലമായി തലസ്ഥാനം.


🅾 കൊച്ചുണ്ണിക്ക് ശേഷം മിഖായേലാവാന്‍ നിവിന്‍ പോളി;ഹനീഫ് അദേനി ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയില്‍ തുടങ്ങി


🅾 തൈമൂറിനൊപ്പം മാലിദ്വീപില്‍ അടിച്ചുപൊളിച്ച്‌ കരീനയും സെയ്ഫും; പട്ടൗഡി കുടുംബാംഗങ്ങള്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ പങ്ക് വച്ച്‌ സോഹ അലി ഖാനും ഭര്‍ത്താവ് കുനാലും


🅾 ഈ മാസം റീലിസ് പ്രഖ്യാപിച്ചിരുന്ന ഡ്രാമയും അടുത്തമാസം എത്താനിരുന്ന ഒടിയനും വൈകും; കേരളത്തിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് മോഹന്‍ലാല്‍ ചിത്രങ്ങളുടെ റീലിസ് നീട്ടാന്‍ തീരുമാനം.


🅾 പ്രളയം തകര്‍ത്തെറിഞ്ഞ് കവിയൂര്‍ പൊന്നമ്മയുടെ വീട്. ആലുവ പുഴക്ക്‌ അഭിമുഖമായി പണിത 'ശ്രീപാദം' എന്ന വീട്‌ ആണ്‌ നശിച്ചത്‌.വീട്ടിൽ സൂക്ഷിച്ച പുരസ്കാരങ്ങൾ മുഴുവൻ ഒഴുകി പോയി.പൂർണമായി ചെളി അടിഞ്ഞ നിലയിൽ ആണ്‌ വീടിന്റെ ഒന്നാം നില.ഫർണിച്ചറുകളും ഇലക്ട്രോണിക്‌ ഉപകരണങ്ങളും നശിച്ച നിലയിൽ ആണ്‌ . ഡബ്ബിംഗ്‌ ആർട്ടിസ്റ്റ്‌ ഭാഗ്യലക്ഷ്മി കവിയൂർ പൊന്നമ്മയുടെ വീടിന്റെ അവസ്ഥയെ കുറിച്ച്‌ ഫേസ്ബുക്കിൽ പോസ്റ്റ്‌ ഇട്ടതോടെ ആണ്‌ സംഭവം പുറം ലോകം ശ്രദ്ധിച്ച്‌ തുടങ്ങിയത്‌


🅾 കേരളക്കരയെ ഭീതിയിലാക്കിയ നിപ്പാ വൈറസിന്റെ കഥ വെള്ളിത്തിരയിലെത്തിക്കാന്‍ ആഷിഖ് അബു; വൈറസ് എന്ന ചിത്രത്തില്‍ മുന്‍ നിര യുവതാരങ്ങള്‍ അണിനിരക്കും; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്.


🅾 ലോകം ആദരിക്കുന്ന നഴ്‌സ് ലിനിയായി റീമ, ആരോഗ്യമന്ത്രിയായി രേവതി! വൈറസില്‍ അണിനിരക്കുന്നത് വന്‍ താരനിര.

No comments:

Post a Comment

Post Bottom Ad

Nature