Trending

വെള്ളം സൗജന്യമായി പരിശോധിക്കും:വാട്ടർ അതോറിറ്റി

കോഴിക്കോട്: പ്രളയബാധിതപ്രദേശങ്ങളിലുള്ള വീടുകളിലെ കിണർവെള്ളം മലാപ്പറമ്പിലെ വാട്ടർ അതോറിറ്റിയുടെ ക്വാളിറ്റി കൺട്രോൾ‌ ഡിവിഷനിൽ സൗജന്യമായി പരിശോധിക്കും. 850 രൂപയാണ് സാധാരണ പരിശോധന ഫീസ്. പ്രളയബാധിതപ്രദേശമാണെന്ന് തെളിയിക്കുന്നതിന് വില്ലേജ് ഓഫീസർ, വാർഡ് കൗൺസിലർ, ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരുടെ ആരുടെയെങ്കിലും സാക്ഷ്യപത്രം വേണം. ഇത് വെള്ളം പരിശോധിക്കാൻ കൊണ്ടുവരുമ്പോൾ കിട്ടിയില്ലെങ്കിൽ,പരിശോധനയ്ക്കുശേഷം ഫലം വാങ്ങാൻ വരുമ്പോഴെങ്കിലും ‌‌നൽകണം.

അതേസമയം ഹോട്ടലുകൾ, കടകൾ, മറ്റു സ്ഥാപനങ്ങൾ എന്നിവർക്ക് ഇളവ് ലഭിക്കില്ല. തിരക്ക് കണക്കിലെടുത്ത് തിരുവോണദിവസായ ശനിയാഴ്ച ഉൾപ്പെടെ അടുത്ത നാല്‌ അവധിദിവസങ്ങളിലും ലാബ് പ്രവർത്തിക്കുമെന്ന് അസി. എക്സിക്യുട്ടിവ് എൻജിനീയർ അറിയിച്ചു.
Previous Post Next Post
3/TECH/col-right