Trending

ELETTIL ONLINE MORNING NEWS 27-08-2018

ELETTIL ONLINE MORNING NEWS

2018 ഓഗസ്റ്റ്‌ 27
1194 ചിങ്ങം 11,
1439 ദുൽഹജ്ജ്‌ 15
തിങ്കൾ
........................................................



കേരളീയം 

🅾 ഇന്ന് ശ്രീനാരായണഗുരു 164- ആം  ജയന്തി.

🅾 പ്രളയക്കെടുതിയിൽ രക്ഷകർ ആയി എത്തിയ സേനാംഗങ്ങളെ കേരളം ആദരിച്ചു. പ്രളയക്കെടുതിയില്‍ നിന്ന് ഞങ്ങളെ രക്ഷിച്ച സൈന്യത്തെ ഒരിക്കലും മറക്കില്ലെന്ന് മുഖ്യമന്ത്രി; സേനയുടെ സേവനമില്ലായിരുന്നെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ ഭീതിജനകമാവുമായിരുന്നു; സംസ്ഥാന സര്‍ക്കരിന്റേത് മികച്ച ഏകോപനമെന്ന് പ്രശംസിച്ച്‌ സേനയും


 🅾 പ്രതിഫലം പ്രതീക്ഷിക്കാതെ ജീവന്‍ കാക്കാന്‍ ഇറങ്ങുന്ന സേനക്ക് ഇത് അഭിമാനത്തിന്റെ നിമിഷം; കേരളത്തെ രക്ഷിച്ചതിന് കേന്ദ്ര സേനാംഗങ്ങള്‍ക്ക് സ്വീകരണവും ആദരവും ഒരുക്കിയത് മുഖ്യമന്ത്രിയുടെ മുന്‍കൈയില്‍; മനം നിറഞ്ഞ് കേന്ദ്രസേനാ ഉദ്യോഗസ്ഥര്‍


🅾 പ്രളയത്തെ തുടർന്നുള്ള റെ​യി​ല്‍​വേ അറ്റകുറ്റ പണി; 14 പാ​സ​ഞ്ച​ര്‍ ട്രെ​യി​നു​ക​ള്‍ തി​ങ്ക​ളാ​ഴ്ച റ​ദ്ദാ​ക്കി


🅾 ഓണാവധിക്കു ശേഷം ബുധനാഴ്ച്ച ആഗസ്റ്റ് 29 ന് സ്കൂളുകള്‍ തുറക്കും.


🅾 അര്‍ണബ് ഗോസ്വാമിക്കെതിരെ രൂക്ഷ വിമര്‍ശനമവുമായി ശശി തരൂര്‍. ' ചില വില കുറഞ്ഞ മനസുകൾ മലയാളികൾക്കെതിരെ അപമാനകരമായ അക്രമങ്ങൾ നടത്തുകയാണ്‌.നമ്മൾക്ക്‌ വേണ്ടി നമ്മൾ ഒന്നായി നില കൊള്ളേണ്ട സമയം ആണിത്‌.' ശശി തരിൂർ ട്വിറ്ററിൽ കുറിച്ചു


🅾 പ്രളയം; നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി ഒ​ഴി​വാ​ക്കി​ല്ലെ​ന്ന് മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക്. പ്രളയ ബാധിതരുടെ പുനരധിവാസം പൂർത്തിയാക്കിയ ശേഷം വള്ളം കളി സംഘടിപ്പിക്കും


🅾 സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നേരത്തെ അറിയിച്ച ശക്തമായ മഴക്കുള്ള മുന്നറിയിപ്പ്‌ കാലാവസ്ഥ കേന്ദ്രം പിൻവലിച്ചു


🅾 1435 ഇടങ്ങളിലായി 4,62,456 പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ   തന്നെ; ഓഗസ്റ്റ് ഏട്ടിന് ശേഷം മാത്രം 302 മരണങ്ങള്‍; 3,64,000 പക്ഷികളുടേയും 17,559 മൃഗങ്ങളുടേയും ജഡങ്ങള്‍ മറവുചെയ്തു; മൂന്ന് ലക്ഷത്തില്‍ അധികം വീടുകള്‍ വാസയോഗ്യമാക്കി; പ്രളയ ഗ്രാമസഭകളും മഹാശുചീകരണ യജ്ഞവുമായി കുട്ടനാടിനെ തിരിച്ചു പിടിക്കാന്‍ ഇന്നു മുതല്‍ തീവ്രശ്രമങ്ങള്‍ തുടങ്ങുന്നു; പ്രളയക്കെടുതി ഒടുവില്‍ വിലയിരുത്തുമ്പോൾ


🅾 കര്‍ഷകതൊഴിലാളികളുടെ കരുത്തു കേരളം കാണാന്‍ പോകുകയാണെന്ന് തോമസ് ഐസക്ക്‌.ഇന്ന് മുതൽ 3 ദിവസം കൊണ്ട്‌ 60000 കുട്ടനാട്ടുകാർ ശുചീകരണ പ്രവർത്തനത്തിൽ അണി നിരക്കാൻ പോവുകയാണ്‌ . കൂടാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കുട്ടനാട്‌ ശുചീകരണത്തിനായി ആളുകൾ എത്തും.  കേരളത്തിന്റെ കരുത്ത്‌ അർണ്ണാബുമാരെ പഠിപ്പിക്കാം എന്നും തോമസ്‌ ഐസക്‌


🅾 സര്‍ക്കാര്‍ ഖജനാവിന്റെ വലിപ്പമല്ല, ലോകം നല്‍കുന്ന പിന്തുണയാണ് കേരളത്തിന്റെ ശക്തി: മുഖ്യമന്ത്രി.


🅾 പ്രളയക്കെടുതി: വ്യാജപ്രചരണത്തിനെതിരെ ജയരാജന്‍, സിപിഐഎം കണ്ണൂരില്‍ നിന്ന് ഇതുവരെ സമാഹരിച്ചത് 7,41,94,200 രൂപ.


🅾 പ്രളയത്തില്‍ രക്ഷകരായതിന് സ്വീകരണം ഏറ്റുവാങ്ങി മടങ്ങവെ മത്സ്യ തൊഴിലാളിയെ വെട്ടി പരിക്കേല്‍പ്പിച്ചു; പരിക്കേറ്റത് കരുനാഗപ്പള്ളി സ്വദേശി ചിന്തു പ്രദീപിന്; അഞ്ച് ശസ്ത്രക്രിയകള്‍ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍; ഗുരുതരാവസ്ഥ തുടരുന്നു.


🅾 അര്‍ണാബ് ഗോസ്വാമിയെ കേരളത്തിലേക്ക് ക്ഷണിച്ച്‌ ധനമന്ത്രി തോമസ് ഐസക്; കേരളത്തിന്റെ ശക്തി കാണണമെങ്കില്‍ എസി റൂമില്‍ നിന്ന് പുറത്ത് വന്ന് കാണണം; രക്ഷാദൊത്യത്തില്‍ കണ്ടത് മത്സ്യ തൊഴിലാളികളുടെ കരുത്ത്; കുട്ടനാട് മൂന്ന് ദിവസം കൊണ്ട് വൃത്തിയാക്കി കര്‍ഷകരുടെ അര്‍പണബോധവും സാക്ഷ്യപ്പെടുത്തും; കേരളത്തിന്റെ കരുത്ത് അര്‍ണാബുമാരെ പഠിപ്പിക്കാമെന്ന് ഫേസ്‌ബുക്ക് പോസ്റ്റ്.


🅾 എറണാകുളം കോതമംഗലം അടുത്ത്‌ കാഞ്ഞിരവേലിയിൽ മഹാപ്രളയത്തില്‍ തൂക്ക് പാലം വെള്ളം കൊണ്ട് പോയി; 600 കുടുംബങ്ങള്‍ ഒറ്റപ്പെട്ട അവസ്ഥയില്‍; യാത്രാ മാര്‍ഗമായി ആകെയുള്ളത് ഒരു ചെറുവള്ളം; അടിയന്തരമായി പാലം പണിയാന്‍ സൈന്യമെത്തുമെന്ന പ്രതീക്ഷയില്‍ കാഞ്ഞിരവേലിക്കാര്‍.


🅾 കുട്ടനാട്ടില്‍ നിന്നും വെള്ളം  പമ്പ്‌ ചെയ്യാന്‍ പുണെയില്‍ നിന്നും കിര്‍ലോസ്‌കര്‍ പമ്പുകൾ  എത്തിക്കും; വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലേക്ക് എത്തിക്കുന്നത് 50 ഹെവി ഡ്യൂട്ടി പമ്പുകൾ ;  മഹാരാഷ്ട്ര ജലവിഭവ വകുപ്പ് മന്ത്രി നടപടി എടുത്തത് മന്ത്രി തോമസ് ഐസക്കിന്റെ ട്വിറ്റര്‍ വഴിയുള്ള അഭ്യര്‍ത്ഥന കണ്ട്.


🅾 അര്‍ണാബിനുള്ളത് കാവി രാഷ്ട്രീയത്തിന്റെ അല്‍പ്പ ബുദ്ധിയെന്ന് എം.വി ജയരാജന്‍.


🅾 വെ​ഞ്ഞാ​റ​മ്മൂ​ട്ടി​ല്‍ ക്ല​ബ്ബി​ല്‍ ആ​ക്ര​മണം; അ​ഞ്ചു പേ​ര്‍​ക്കു പ​രി​ക്കേ​റ്റു.കൂനൻവേങ്ങയിൽ ഉണ്ടായ അക്രമണം വടിവാൾ ഉപയോഗിച്ച്‌ ആയിരുന്നു


🅾 സംസ്ഥാനത്ത്‌ പ്രളയത്തിൽ തകർന്നത്‌ 34,732 കിലോമീറ്റർ റോഡുകൾ, 218 പാലങ്ങൾ, പുനർ നിർമ്മാണത്തിന്‌ വേണ്ടത്‌ 5800 കോടി രൂപ. ഒന്നര വർഷം എങ്കിലും എടുക്കും പുനർ നിർമ്മാണം പൂർത്തിയാവാൻ.


🅾 പ്രളയം ബാധിച്ച പട്ടികജാതി കുടുംബങ്ങൾക്ക്‌ സർക്കാർ 10000 രൂപ നൽകും. പട്ടിക വർഗ്ഗക്കാർക്ക്‌ 5000 രൂപയും നൽകും. പ്രളയബാധിതർക്കായി പ്രഖ്യാപിച്ച സഹായത്തിന്‌ പുറമെ ആണിത്‌.


🅾 പെരുമ്പാവൂർ വല്ലം മുതൽ മുവാറ്റുപുഴ വരെ റോഡ്‌ നവീകരണത്തിന്‌ സർക്കാർ 15 കോടി രൂപ അനുവദിച്ചു


🅾 പ്രളയക്കെടുതി; ഇന്ന് ആലുവ അദ്വൈത ആശ്രമത്തിൽ ശ്രീനാരായണ ഗുരു ജയന്തി ആർഭാടങ്ങൾ ഇല്ലാതെ ആഘോഷിക്കും.


🅾 സംസ്ഥാനത്ത്‌ വൻ കവർച്ച ലക്ഷ്യമിട്ട്‌ വന്ന രണ്ട്‌ പേരെ പെരുമ്പാവൂർ പോലീസ്‌ ആലപ്പുഴയിൽ നിന്ന് പിടി കൂടി. കവർച്ചക്കായി പെരുമ്പാവൂരിൽ നിന്ന് ഓക്സിജൻ ഗ്യാസ്‌ മോഷ്ടിച്ചതാണ്‌ പിടികൂടാൻ സാഹചര്യം ഒരുക്കിയത്‌. ഈരാറ്റുപേട്ട സ്വദേശി ജയപ്രകാശ്‌ (55) കണ്ണൂർ സ്വദേശി അശ്വിൻ എന്ന് പിന്റൊ (39)എന്നിവർ ആണ്‌ അറസ്റ്റിൽ ആയത്‌.


🅾 ഇടുക്കി അണക്കെട്ടിൽ ഇന്നലെ ജലനിരപ്പ്‌ 2398.82 അടി  മൂന്ന് ഷട്ടറുകളിലൂടെ ഇപ്പോൾ സെക്കന്റിൽ 1.16 ലക്ഷം വെള്ളം തുറന്നു വിട്ട്‌ കൊണ്ടിരിക്കുകയാണ്‌.


🅾 വാജ്‌പേയിയുടെ ചിതാഭസ്മം ഇന്നലെ കന്യാകുമാരി ത്രിവേണി സംഗമത്തിൽ ഒഴുക്കി.


🅾 മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ സാക്ഷരത മിഷൻ പത്താം തരം തുല്യത കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷൻ തീയതി സെപ്റ്റംബർ 20 വരെ നീട്ടി


🅾 പ്രളയം മൂലം തകരാറിൽ ആയ വൈദ്യുതി ബന്ധങ്ങൾ നാല്‌ ദിവസത്തിനകം പുനസ്ഥാപിക്കും എന്ന് മന്ത്രി എം എം മണി .


🅾 പ്രളയം ; പെരുമ്പാവൂരിൽ മരവ്യവസായത്തിന്‌ ഏൽപിച്ചത്‌ കനത്ത നഷ്ടം. 80 കോടി രൂപയാണ്‌ 50 കമ്പനികളുടെ പ്രാഥമിക നഷ്ടം കണക്കാക്കിയിരിക്കുന്നത്‌.ജോലി ഇല്ലാതായതോടെ ഇതര സംസ്ഥാന തൊഴിലാളികൾ പലരും നാട്ടിലേക്ക്‌ മടങ്ങി.


🅾 എഴുപുന്ന പഞ്ചായത്തിൽ കാക്കത്തുരുത്ത്‌ ദ്വീപിൽ താമസിക്കുന്ന രാജേഷ്‌ ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് വീട്ടിൽ വന്ന് കുഴഞ്ഞ്‌ വീണ്‌ മരിച്ചു.


🅾 കോതമംഗലത്ത്‌ ബൈക്ക്‌ മറിഞ്ഞ്‌ ചെറുവട്ടൂർ സ്വദേശി നൗഷാദ്‌ (44) മരണപ്പെട്ടു


🅾 മൊബെയിൽ സ്മാർട്ട്‌ ഫോൺ വിൽപനയിൽ കേരളം ഇന്ത്യയിൽ ഒന്നാമത്‌.വർഷം വിൽക്കുന്നത്‌ അരക്കോടിയോളം സെറ്റുകൾ.മാസം വിൽക്കുന്നത്‌ 3.7 ലക്ഷം സെറ്റുകൾ. ഇന്ത്യയിൽ പ്രതിവർഷം 24 കോടി സെറ്റുകൾ ആണ്‌ വിൽപനയാവുന്നത്‌.



 ദേശീയം

🅾 കേരളത്തിലെ പ്രളയ ബാധിത സ്ഥലങ്ങൾ സന്ദർശിക്കാനായി രാഹുൽ ഗാന്ധി നാളെ കേരളത്തിൽ എത്തും.


🅾 രാജസ്ഥാനിൽ മുഖ്യമന്ത്രി വസുന്ധര രാജ യുടെ ഗൗരവ്‌ യാത്രക്ക്‌ നേരെ കല്ലേറ്‌. തുടർന്ന് അവർ പ്രത്യേക വിമാനത്തിൽ ജയ്‌പൂരിന്‌ മടങ്ങി .ആക്രമണത്തിന്‌ പിന്നിൽ കോൺഗ്രസ്‌ ആണെന്ന് ബി ജെ പി ആരോപിച്ചു


🅾 പ്രളയം ; കർണ്ണാടകയിലെ കുടകിൽ മരിച്ചവരുടെ എണ്ണം 20 ആയി.


🅾 റായ്‌പൂർ ജില്ലാ കളക്ടർ ഒ പി ചൗധരി തൽസ്ഥാനം രാജി വച്ചു. ബി ജെ പി യിൽ ചേർന്നേക്കും


🅾 മദ്യപിച്ച്‌ വീട്ടിലെത്തിയ മകന്‍ മുറ്റത്തിരുന്ന അമ്മയുടെ തലയറുത്തു; നാട്ടുകാര്‍ പിടികൂടിയത് തലയുമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍; നാടിനെ നടുക്കിയ ക്രൂരകൃത്യം ഝാര്‍ഖണ്ഡില്‍


🅾 ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് നരേന്ദ്ര ധബോല്‍ക്കറുടെ കൊലയുമായി അടുത്ത ബന്ധം; ഗൗരി വധക്കേസിലെ പ്രതിക്ക് തോക്ക് കൈമാറിയത് ദബോല്‍ക്കര്‍ വധക്കേസിലെ പ്രതി; പ്രതി സച്ചിൻ ആൻഡൂറിന്റെ  കസ്റ്റഡി കാലാവധി നീട്ടണമെന്നും ആവശ്യപ്പെട്ട് സിബിഐ.


🅾 അമിത് ഷായുടെ സുരക്ഷയ്ക്കുള്ള ചെലവ് എത്രയെന്ന കണക്ക് പുറത്ത് വിടില്ലെന്ന് ദേശീയ വിവരാവകാശ കമ്മീഷന്‍; വിശദീകരണം നല്‍കിയത് ഷായുടെ സുരക്ഷാ ചെലവ് സംബന്ധിച്ച വിവരാവകാശ അപേക്ഷയെ തുടര്‍ന്ന്; വിശദീകരണം നല്‍കിയത് 2014 ജൂലൈ അഞ്ചിന് സമര്‍പ്പിച്ച അപേക്ഷയ്ക്ക്.


🅾 ഡിഎംകെ അധ്യക്ഷ സ്ഥാനത്തേക്ക് എം.കെ സ്റ്റാലിന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.ട്രഷറർ സ്ഥാനത്തേക്ക്‌ മുതിർന്ന നേതാവ്‌ ദുരൈ മുരുകനും പത്രിക നൽകി. ചൊവ്വാഴ്ച്ച നടക്കുന്ന ജനറൽ കൗൺസിലിൽ പുതിയ സ്ഥാനങ്ങൾ അംഗീകരിക്കും.



അന്താരാഷ്ട്രീയം



🅾 ഹജ്ജ്‌ : ഇന്ത്യൻ ഹാജിമാരുടെ മടക്കം ആരംഭിച്ചു..ഇന്നലെ 267 യാത്രക്കാരുമായി ഗുവാഹട്ടിയിലേക്കുള്ള വിമാനം ആണ്‌ യാത്ര തിരിച്ചത്‌. കൊച്ചിയിലേക്കുള്ള മടക്കംസെപ്റ്റംബർ 12 ന്‌ ആരംഭിക്കും.അവസാന സംഘം സെപ്റ്റംബർ 26 ന്‌ എത്തും.


🅾 സെനറ്റര്‍ ജോണ്‍ മക്കെയ്‌ന്റെ സംസ്‌കാര ചടങ്ങില്‍ ട്രംപ് പങ്കെടുക്കില്ല; പ്രസിഡന്റിനെ ക്ഷണിക്കാത്തത് ഇരു നേതാക്കളും തമ്മിലുള്ള ശത്രുതയെ തുടര്‍ന്നെന്ന് സൂചന; വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് പങ്കെടുക്കും.


🅾 സ്വദേശിവത്കരണം; പൊതുമേഖലയിൽ ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെ 3140 തൊഴിലാളികളെ പിരിച്ചുവിട്ടതായി കുവൈത്ത്. ആകെ 44752 വിദേശ തൊഴിലാളികളെ ആണ്‌ കുവൈറ്റ്‌ പിരിച്ച്‌ വിടാൻ ഉദ്യേശിക്കുന്നത്‌


🅾 കമ്പ്യൂട്ടർ ഗെയിമില്‍ തോറ്റതിന്റെ ദേഷ്യത്തിന് ലേസര്‍ ഗണ്‍ ഉപയോഗിച്ച്‌ രണ്ട് പേരെ വെടിവച്ച്‌ കൊന്ന ശേഷം സ്വയം വെടിവച്ചു മരിച്ചു; 11 പേര്‍ക്ക് പരിക്ക്; 24 കാരനായ ഡേവിഡ്‌ കട്സൺ ആണ്‌ പ്രതി. അമേരിക്കയിലെ ഫ്‌ളോറിഡയില്‍ ഇന്നലെ നടന്ന ദുരന്തം ഇങ്ങനെ


🅾 ഫുജൈറയില്‍ സഹോദരനൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ എമിറെറ്റി യുവാവ് ബീച്ചില്‍ മുങ്ങി മരിച്ചു.


🅾 അള്‍ജീരിയയില്‍ കോളറ ബാധ: അസുഖം ബാധിച്ച രണ്ടാമത്തേയാളും മരിച്ചു.139 പേരാണ്‌ കോളറ ബാധയോടെ ആശുപത്രിയിൽ ഉള്ളത്‌



കായികം


🅾 യു എസ്‌ ഓപ്പൺ ടെന്നീസിന്‌ ഇന്ന് തുടക്കം ആവും


🅾 ലാലിഗയിൽ ബാഴ്സലോണ 1-0 ന്‌ വല്ലഡോളിനെ പരാജയപ്പെടുത്തി.മറ്റൊരു മൽസരത്തിൽ അത്‌ലറ്റിക്കൊ മാഡ്രിഡ്‌ ഗ്രീസ്മാന്റെ ഗോളിൽ (1-0) റയോ വയ്യക്കാനൊയെ പരാജയപ്പെടുത്തി.


🅾 ഏഷ്യൻ ഗെയിംസ്‌; ചൈനീസ്‌ മെഡൽ നേട്ടം 78 സ്വർണ്ണം ഉൾപെടെ 174 ആയി. ജപ്പാൻ 40 സ്വർണ്ണം ഉൾപെടെ 122 മെഡലുകൾ നേടിയിട്ടുണ്ട്‌ , ദക്ഷിണ കൊറിയ 27 സ്വർണ്ണം ഉൾപെടെ 94 മെഡലുകൾ നേടി. ഇറാൻ 14 സ്വർണ്ണം ഉൾപെടെ 40 മെഡലുകളും ഇന്തൊനേഷ്യ 12 സ്വർണ്ണം ഉൾപെടെ 50 മെഡലുകളും നേടിയിട്ടുണ്ട്‌. ഒൻപതാം സ്ഥാനത്തുള്ള ഇന്ത്യ 7 സ്വർണ്ണം ,10 വെള്ളി, 19 വെങ്കലം  എന്നിങ്ങനെ 36 മെഡലുകൾ നേടി


🅾 ഏഷ്യൻ ഗെയിംസ്‌;  ഒരൊറ്റ നിമിഷത്തെ അശ്രദ്ധ കാരണം നഷ്ടമായത് 20 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച മെഡല്‍; പതിനായിരം മീറ്ററില്‍ മൂന്നാമതെത്തിയിട്ടും പോഡിയത്തില്‍ നില്‍ക്കാനാവാതെ പോയത് ഗോവിന്ദന്‍ ലക്ഷ്മണന്; അയോഗ്യനാക്കിയത് കാല്‍ ട്രാക്കിന് പുറത്തേക്ക് വെച്ചതിനാല്‍; പരാതി നല്‍കാനുറച്ച്‌ ഇന്ത്യ.


🅾 ഞാന്‍ തിരിച്ച്‌ വരും.. അവസാനത്തെ രണ്ട് ചാട്ടങ്ങളും പിഴച്ച്‌ മെഡല്‍ പട്ടികയില്‍ നിന്നും പുറത്തായെങ്കിലും ആത്മവിശ്വാസം കൈവിടാതെ മലയാളത്തിന്റെ ശ്രീശങ്കര്‍; എംബിബിഎസ് വേണ്ടെന്ന് വെച്ച്‌ അത്‌ലറ്റിക്‌സിന് ഇറങ്ങിയ 18 കാരന് ലോക ജൂനിയര്‍  ചാമ്പ്യൻഷിപ്പ്‌ നഷ്ടമായത് അപ്രതീക്ഷിതമായുണ്ടായ അപെന്‍ഡിക്‌സ് ഓപ്പറേഷന്‍ ആയിരുന്നെങ്കില്‍ ജക്കാര്‍ത്തയില്‍ മെഡല്‍ കൈവിട്ടത് നിര്‍ഭാഗ്യം കൊണ്ട്.


🅾 ഏഷ്യന്‍ ഗെയിംസ്; 100 മീറ്ററില്‍ ഇന്ത്യന്‍ താരം ദ്യുതി ചന്ദിന് വെള്ളി മെഡല്‍.


🅾 ഏഷ്യന്‍ ഗെയിംസ്; 400 മീറ്ററില്‍ മലയാളി താരം മുഹമ്മദ് അനസിന് വെള്ളി.ഖത്തറിന്റെ അബ്ദുള്ള ഹസന്‌ ആണ്‌ ഈ ഇനത്തിൽ സ്വർണ്ണം


🅾 22ാം വയസ്സില്‍ ഒളിമ്പ്യൻ ആയി.; 24ാം വയസ്സില്‍ ഏഷ്യന്‍ ഗെയിംസില്‍ വെള്ളിയും നേടി; സ്‌കൂള്‍ കാലം മുതല്‍ തികഞ്ഞ കായികപ്രേമി; 13ാം വയസ്സില്‍ അച്ഛന്‍ മരിച്ചതോടെ ദാരിദ്ര്യത്തോട പടവെട്ടിയുള്ള ബാല്യം; നിലമേലിന്റെ സ്വപ്നവുമായി മുഹമ്മദ് അനസ് കുതിക്കുമ്ബോള്‍ അസ്തമിച്ച്‌ പോയ അത്ലറ്റിക് സാമ്രാജ്യത്തിന്റെ കിരീടം തിരിച്ച്‌ പിടിക്കാന്‍ വീണ്ടും കേരളം; ജക്കാര്‍ത്തയില്‍ വെള്ളി നക്ഷത്രമായ അനസ് ഇനി മലയാളികളുടെ പുത്തന്‍ ഹീറോ.


🅾 ഏഷ്യന്‍ ഗെയിംസ്; ഇന്ത്യയുടെ അഭിമാനതാരം ഹിമാ ദാസിന് 400 മീറ്ററിൽ  വെള്ളി മെഡല്‍.


സിനിമാ ഡയറി 


🅾 പുതുചിത്രങ്ങൾ ഈ ആഴ്ച്ച മുതൽ തീയറ്ററുകളിൽ എത്തി തുടങ്ങും . ഈ ആഴ്ച്ച എത്തുന്നത്‌ ബിജു മെനോന്റെ പടയോട്ടം

Previous Post Next Post
3/TECH/col-right