Trending

ചെറിയാൻക്കയുടെ വിയോഗം: നഷ്ടമായത് നിസ്വാർത്ഥ സേവകനെ


എളേറ്റിൽ: സമസ്തയെയും മുസ്ലിം ലീഗ് പ്രസ്ഥാനത്തെയും അതിരറ്റ് സ്നേഹിച്ചിരുന്ന, എളേറ്റിൽ ചെറ്റക്കടവ് കോട്ടൊൻ ചാലിൽ ഉസ്മാൻ എന്ന ചെറിയൊൻക്കയുടെ വിയോഗത്തോടെ നാടിനു നഷ്ടമായത് നിസ്വാർത്ഥ പ്രാസ്ഥാനിക സെവകനെയാണ്. മതപ്രഭാഷണ സദസ്സുകളിലും പൊതുയോഗങ്ങളിലും സദസ്സിന്റെ മുൻ നിരയിൽ സ്ഥാനം പിടിച്ചിരുന്ന ഇദ്ദേഹം നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന സാധാരണക്കാരനായിരുന്നു.പ്രായത്തിന്റെ അവശതകൾക്കിടയിലും പൊതുപരിപാടിയിലെ സ്ഥിര സാന്നിധ്യവുമായിരുന്നു. പ്രായ വ്യത്യാസ ബേധമന്യെ പ്രാസ്ഥാനിക കാര്യങ്ങൾ മാത്രം സംസാരിച്ചിരുന്ന ഇദ്ദെഹം നിഷ്ക്കളങ്ക മനസ്സിനു ഉടമയായിരുന്നു. എളേറ്റിൽ ന്യൂ ജുമാ മസ്ജിദിൽ നടന്ന മയ്യത്ത് നിന്ന്കാരത്തിന് എസ്.വൈ.എസ്. സംസ്ഥാന ജനറൽ സെക്രട്ടറിയും കോഴിക്കോട് ഖാസിയുമായ സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ നേതൃത്വം നൽകി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, കെ.കെ.ഇബ്രാഹിം മുസ്ലിയാർ, എളേറ്റിൽ റെയ്ഞ്ച് പ്രസിഡന്റ് മുത്തലിബ് ദാരിമി, പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ, പി.വി. അബ്ദുൾ വഹാബ് എം.പി. എം.എൽ.എ മാരായ പി.ടി.എ.റഹീം, കാരാട്ട് റസാഖ്, ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി എം.എ.റസാഖ് മാസ്റ്റർ, ജില്ലാ പഞ്ചായത്ത് മെമ്പർ എം.എ.ഗഫൂർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.സി. ഉസ്സയിൻ മാസ്റ്റർ, മടവൂർ ഹംസ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ എം.എസ്.മുഹമ്മദ്, കെ.കെ.ജബ്ബാർ മസ്റ്റർ, സി.മുഹമ്മദ് ഫൈസി, അവേലത്ത് സയ്യിദ് ബാഹസൻ സബൂർ തങ്ങൾ തുടങ്ങിയവർ വീട് സന്ദർശിച്ചു.
Previous Post Next Post
3/TECH/col-right