കോഴിക്കോട്: സ്ഥാപിത താൽപര്യക്കാരുടെ അജണ്ടയാണ് ഹയർ സെക്കന്ററി ഹൈസ്കൂൾ ലയന നീക്കമെന്നും ഇത് അനുവദിക്കില്ലെന്നും ഡിസിസി പ്രസിഡന്റ് ടി. സിദ്ധിഖ് പ്രസ്താവിച്ചു.ഹയർ സെക്കന്ററി ഹയർ സെക്കന്ററി അധ്യാപക കൂട്ടായ്മയുടെ (എഫ്.എച്ച്.എസ്.ടി.എ) ആഭിമുഖ്യത്തിൽ കോഴിക്കോട് കലക്ട്രേറ്റിൽ നടന്ന ഹയർ സെക്കന്ററി സംരക്ഷണ സദസ്സ് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡോ.കൃഷ്ണൻ നമ്പൂതിരി അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ. ടി.അബ്ദുൽ ലത്തീഫ്,ജോഷി ആന്റണി,നജീബ് കാന്തപുരം,നിസാർ ചേലേരി, അബ്ദുള്ള പാലേരി,എം. റിയാസ്,ശ്രീജേഷ് കുമാർ എന്നിവർ സംസാരിച്ചു. ജില്ലാ കൺവീനർ ഷമീം അഹമ്മദ് സ്വാഗതവും ട്രഷ റർ അഫ്‌സൽ നന്ദിയും രേഖപ്പെടുത്തി
Tags:
KOZHIKODE