Trending

സ്വാതന്ത്ര്യ സംഗമം:പ്രചരണ ജാഥ നടത്തി

എളേറ്റിൽ: DYFI എളേറ്റിൽ,കിഴക്കോത്ത് മേഖലാ കമ്മറ്റികൾ  "ഇന്ത്യ അപകടത്തിൽ - പൊരുതാം നമുക്കൊന്നായ് " ആഗസ്ത് 15 ന്റെ സ്വാതന്ത്ര്യ സംഗമത്തിന്റെ പ്രചരണ ജാഥകൾ നടത്തി.കിഴക്കോക്ക് മേഖലാജാഥ സിപിഐഎം ഏരിയാ കമ്മറ്റി അംഗം എൻ.കെ. സുരേഷ് അമ്പലമീത്തലിൽ ജാഥാ  ക്യാപ്റ്റൻ ടി. റബിന് പതാക കൈമാറി ഉത്ഘാടനം ചൈയ്തു.വൈസ് ക്യാപ്റ്റൻ ഷൈബീഷ് ഒ, ജാഥ പൈലറ്റ് ബിജു പന്നൂർ, കച്ചേരിമുക്ക് ,കാവിലുമ്മാരം, പരപ്പാറ, പുത്തലത്ത് പറമ്പ് ,മറിവീട്ടിൽ താഴും, പന്നൂർ എന്നിവിടങ്ങളിൽ പ്രചരണം നടത്തി.



എളേറ്റിൽ മേഖലാജാഥ ആവിലോറയിൽ സിപിഐഎം കിഴക്കോത്ത് ലോക്കൽ കമ്മറ്റി അംഗം വി പി സുൽഫിക്കർ ജാഥാ ക്യാപ്റ്റൻ ദിജേഷ് വലിയപറമ്പിന് പതാക കൈമാറി ഉത്ഘാടനം ചൈയ്തു ,വൈസ് ക്യാപറ്റൻ അബിൻ കൃഷ്ണ ,പൈലറ്റ് കെ.പി. വി പിൻ ദേവ് എന്നിവർ സംസാരിച്ചു. പ്രചരണജാഥ കാരക്കാട് ,കത്തമ്മൽ, തണ്ണിക്കുണ്ട് ,കരിങ്കൊറ്റി, തൂവക്കുന്ന്, പുതിയോട്ടിൽ, ചളിക്കോട് ,ചെറ്റ കടവ്, തൊള്ളം പാറ എന്നീ സ്വീകരണങ്ങൾ കഴിഞ്ഞ് രണ്ടു മേഖലാജാഥകളും എളേറ്റിൽ വട്ടോളിയിൽ സമാപിച്ചു.സമാപന പൊതുയോഗത്തിൽ താമരശ്ശേരി ബ്ലോക്ക് DYFI സിക്രട്ടറി ടി.മെഹറൂഫ് ,പി ശ്രീധരൻ, ശി ജില സുജീഷ്, സ്വാതി പി.ടി, സനൽ ജിത്ത് എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right