Trending

മരിക്കില്ലൊരിക്കലും ഈ നാടിന്റെ നന്മ:ഷാഹിദ് എളേറ്റിൽ

പെരുമഴ ദുരിതം പെയ്ത വയനാടൻ ഗ്രാമപ്രദേശങ്ങളിൽ നമ്മുടെ നാട് തീർത്ത നന്മയുടെ നിറവുകളെ ഓർക്കുകയാണ് ഷാഹിദ് എളേറ്റിൽ. ഒപ്പം നാടിന്റെ നന്മ മരങ്ങളോട് ഒരിക്കൽകൂടി കാരുണ്യത്തിന്റെ പൂക്കളെ പൊഴിക്കാൻ ഒരഭ്യർത്ഥനയും..

മരിക്കില്ലൊരിക്കലും ഈ നാടിന്റെ നന്മ

രണ്ടാഴ്ച മുന്നെ എസ്കോ എളേറ്റിലിന്റെ എക്സിക്യൂട്ടീവ്‌ മീറ്റിംഗിനിടെയാണു നമ്മുടെ ഒരു മെമ്പർ വിളിച്ചു പറയുന്നത്‌.  *വയനാട്‌ ദുരിതത്തിലാണെന്നും നമുക്ക്‌ പറ്റുന്നത്‌ ചെയ്യണമെന്നും.. പിന്നെ എല്ലാം പെട്ടെന്നായിരുന്നു വാട്ട്സപ്പിലൂടെ എല്ലാവരെയും അറിയിക്കുന്നു.. രണ്ട്‌ ദിവസം കൊണ്ട്‌ എസ്കോയുടെ ഓഫീസിലേക്ക്‌ കയറാനാവാത്ത വിധം ഭക്ഷണ സാധനങ്ങളും പുതിയ വസ്ത്രങ്ങളും പണവും  ഒഴുകുകയായിരുന്നു.അത്‌ എത്തിച്ചത്‌ അതു വരെയും ഒരു സഹായവും കിട്ടാത്ത ഒരു ക്യാമ്പിലും.. വയനാട്ടിലെത്തിക്കാനുള്ള വണ്ടി വരെ ഒരു മനുഷ്യ സ്നേഹി സ്പോൺസർ ചെയ്തതായിരുന്നു.


നമ്മുടെ വട്ടോളിയുടെ എല്ലാ ഭാഗത്തു നിന്നും വിവിധ സംഘടനകളുടെ കമ്മിറ്റികളുടെ നേതൃത്വത്തിൽ ലോഡ്‌ കണക്കിനു സാധനങ്ങൾ ചുരം കയറി.. ഇവർക്കെല്ലാം വാരിക്കോരി കൊടുത്തത്‌ ഒരേ ആളുകൾ തന്നെയാണ്. പിന്നെയും പിന്നെയും ചോദിക്കുന്നവർക്കൊക്കെ അവർ നൽകിക്കൊണ്ടേയിരിക്കുന്നു.

അതു കഴിഞ്ഞു ഓരഴ്ച കഴിഞ്ഞപ്പോൾ എന്റെ വയനാട്ടിലുള്ള സുഹൃത്ത്‌ ബിജോയ്‌ പുൽപള്ളിയിൽ നിന്നും വിളിക്കുന്നു.അവന്റെ നാട്ടിൽ ക്യാമ്പിൽ നിന്നും തിരിച്ചു വന്നവരുടെ വീട്ടിൽ പട്ടിണിയാണത്രേ..കുറച്ചു ഭക്ഷണ സാധനങ്ങൾ എത്തിക്കാൻ കഴിയുമോ എന്നാണു ചോദ്യം.*
ഒന്നും ആലോചിച്ചില്ല ഞാൻ ഏറ്റെടുത്തു..എന്റെ നാടിന്റെ പേര് ഏളേറ്റിൽ വട്ടോളി എന്നാണെങ്കിൽ ഞാനെന്തിനു ആലോചിക്കണം..പക്ഷേ എസ്കോയോട്‌ പറയാനൊരു മടി..അവരൊക്കെ കഴിവിന്റെ പരമാവധി ചെയ്തവരാണല്ലോ..
 ഫ്രണ്ട്സ്‌ കാഞ്ഞിരമുക്കിന്റെ ഭാരവാഹികളോടു കാര്യം പറഞ്ഞു..
ഒരു ഞായർ,ഒരു ദിവസം കൊണ്ട്‌ സാധനങ്ങൾ നിറഞ്ഞു കവിഞ്ഞു..ഏൽപ്പിച്ച വണ്ടി മതിയാവാതെ വന്നതു കൊണ്ട്‌ വലിയ വണ്ടി വിളിക്കേണ്ടി വന്നു..ഒരു പാട്‌ ആളുകളും സംഘടനകളും വിളിച്ചിരുന്നു ഇനി എന്തെങ്കിലും സഹായം വേണോ എന്നും ചോദിച്ചു കോണ്ട്‌..

ഇല്ല നമുക്ക്‌ വിശ്രമിക്കാനായിട്ടില്ല

വയനാട്ടിലെ 2500 ലധികം കുട്ടികളുടെ ബാഗും ബുക്കും നനഞ്ഞോ ഒലിച്ചോ പോയിട്ടുണ്ടെന്ന് വയനാട്ടിൽ നിന്നും ജോസഫ്‌ സാർ അറിയിക്കുന്നു.

വീണ്ടും എസ്കോ മുന്നിട്ടിറങ്ങുകയാണു 1000 കുട്ടികൾക്കുള്ള കിറ്റുകൾ നമുക്കെത്തിക്കണം.300 രൂപ മാത്രമേ ഒരു കിറ്റിനു ചെലവുള്ളൂ.. വെറും കയ്യോടെ ആ കുട്ടികൾ സ്കൂൾ തുറക്കുന്ന ദിവസം പോവാൻ പാടില്ല..അവരുടെ കയ്യിൽ നമ്മൾ വാങ്ങിക്കൊടുത്ത ബുക്കും പെന്നുമുണ്ടായിരിക്കണം.

എനിക്കുറപ്പുണ്ട്‌ ഈ ദൗത്യവും വൻ വിജയമായിരിക്കുമെന്ന്.  കാരണം എന്റെ നാടിന്റെ പേര് എളേറ്റിൽ വട്ടോളിയെന്നാണ്.

ബിജോയ്‌ പറഞ്ഞതു പോലെ ഈ നാട്‌ ഒരു സംഭവമാണ്.

Previous Post Next Post
3/TECH/col-right