Trending

താമരശ്ശേരി ചുരം സംരക്ഷണ സമിതിക്ക് മെഷീൻ വാൾ സംഭാവന നൽകി


താമരശ്ശേരി :താമരശ്ശേരി ചുരം NH 766 ൽ മഴക്കാലത്ത് അടിക്കടി ഉണ്ടാവുന്ന മരം മറിഞ്ഞു വീണുണ്ടാവുന്ന ഗതാഗത തടസ്സം നീക്കാൻ മുക്കത്ത് നിന്നും, കൽപ്പറ്റ നിന്നും ഫയർഫോഴ്സ എത്തേണ്ട സാഹചര്യത്തിന് പരിഹാരമുണ്ടാവുകയാണ്. മരംവീണ് 2 മണിക്കൂറിലധികം ഗതാഗത തടസമുണ്ടായ സന്ദർഭമുണ്ടായിട്ടുണ്ട്.ഇത്തരത്തിൽ ഗതാഗത തടസ്സമുണ്ടാവുമ്പോൾ ആദ്യം ഓടിയെത്തുന്ന ചുരം സംരക്ഷണ സമിതി പ്രവർത്തകർ ഉപകരണങ്ങളില്ലാതെ ബുദ്ധിമുട്ടുന്നതിന് പരിഹാരമായാണ് ശ്രീമതി. റീന ബഷീർ.ടീച്ചർ (പുതുപ്പാടി ഗ്രാമപഞ്ചായത്ത് മെമ്പർ) ഒരു മെഷീൻ വാൾ സംഭാവനയായി നൽകിയത്.

അടിവാരം പോലീസ് ഒ3ട്ട് പോസ്റ്റ് പരിസരത്ത് വച്ച് നടന്ന ലളിതമായ ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, ശ്രീമതി അംബിക മംഗലത്ത് ., ബ്ലോക്ക് പഞ്ചായത്ത് മെമ്പെർ.അഷറഫ് ഒതയോത്ത്, വാർഡ് മെമ്പർ, അബ്ദുൾ സലാം, പോലീസ് ഉദ്യോഗസ്ഥർ സമിതി പ്രർത്തകർ എന്നിവരുടെ സാന്നിദ്യത്തിൽ ചുരം സംരക്ഷണ സമിതി പ്രസിഡണ്ട് ശ്രീ മൊയതു മുട്ടായി. വരുവിൽ കാലയിൽ അവർകൾക്ക് കൈമാറി.

Previous Post Next Post
3/TECH/col-right