Trending

പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യ ജയിലില്‍ തൂങ്ങി മരിച്ചു

കണ്ണൂര്‍:നാടിനെ ഞെട്ടിച്ച പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ വനിത ജയിലില്‍ ആണ് മുപ്പതുകാരിയായ വണ്ണത്താംവീട്ടില്‍ സൗമ്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജയില്‍ വളപ്പിലെ കശുമാവില്‍ ആണ് സൗമ്യ തൂങ്ങി മരിച്ചത്.ജയിലിലെ ഡയറി ഫാമില്‍ പശുക്കളെ നോക്കുന്ന ജോലി ആയിരുന്നു സൗമ്യ ചെയ്തിരുന്നത്.



ജയില്‍ വളപ്പില്‍ പശുക്കള്‍ക്ക് വേണ്ടി പുല്ലരിയാന്‍ പോയ സൗമ്യ ഉടുത്തിരുന്ന സാരിയില്‍ തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് കണ്ണൂര്‍ വനിതാ ജയില്‍ അധികൃതര്‍ പറയുന്നത്.സ്വന്തം മകളേയും അച്ഛനേയും അമ്മയേയും എലിവിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിലെ ഏക പ്രതിയാണ് സൗമ്യ. എലിവിഷം ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കിയാണ് സൗമ്യ ഇവരെ മൂന്ന് പേരെയും കൊലപ്പെടുത്തിയത് എന്നാണ് പോലീസ് കണ്ടെത്തല്‍.മാതാപിതാക്കളും മക്കളും തന്റെ അവിഹിത ബന്ധങ്ങള്‍ക്ക് തടസ്സം നിന്നത് കൊണ്ടാണ് നാല് പേരെയും കൊലപ്പെടുത്താന്‍ സൗമ്യ തീരുമാനിച്ചത്.
Previous Post Next Post
3/TECH/col-right