Trending

പ്രളയബാധിതര്‍ക്ക് ഒരു മാസത്തെ സൗജന്യ വൈദ്യസഹായവുമായി:ഐഎംഎ

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍പ്പെട്ട് ദുരിതം അനുഭവിക്കുന്നവര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ സൗജന്യ ചികില്‍സ ഉറപ്പാക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐഎംഎ) കേരള സംസ്ഥാന ഘടകം തീരുമാനിച്ചു. ഇതിനായി ഒരു മാസം നീളുന്ന സൗജന്യ മെഡിക്കല്‍ ക്യാംപ് തുടരും. ഇതുകൂടാതെ സര്‍ക്കാര്‍ സംവിധാനത്തില്‍ നടത്തുന്ന മെഡിക്കല്‍ ക്യാംപുകളില്‍ ഐഎംഎ കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കും.സൗജന്യമായി മരുന്നുകളും നല്‍കും.



കൂടാതെ മാനസിക സംഘര്‍ഷമനുഭവിക്കുന്നവര്‍ക്കായി മാനസികാരോഗ്യ വിദഗ്ദ്ധരുടെ സഹായത്തോടു കൂടിയുള്ള ചികില്‍സയും ഐഎംഎ ഉറപ്പുവരുത്തും. വെള്ളപ്പൊക്കത്തില്‍ നശിച്ച ആശുപത്രികളുടെ പുനര്‍നിര്‍മ്മാണത്തിന് ഐഎംഎ ദേശീയ ഘടകത്തിന്റെ സഹായത്തോടെ പുനര്‍നിര്‍മ്മിക്കാനുള്ള സന്നദ്ധതയും ഐഎംഎ അറിയിച്ചു. മെഡിക്കല്‍ ക്യാംപുകളില്‍ ഉണ്ടാവുന്ന ആശുപത്രി മാലിന്യങ്ങള്‍ ഐഎംഎയുടെ ഇമേജ് പദ്ധതി വഴി ശാസ്ത്രീയമായി സംസ്‌കരിക്കാമെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ ഉമ്മര്‍, സെക്രട്ടറി ഡോ. എന്‍ സുള്‍ഫി മുഖ്യമന്ത്രിയെ അറിയിച്ചു.
Previous Post Next Post
3/TECH/col-right