Trending

ബൈക്കപകടം:താമരശ്ശേരി സ്വദേശികളായ രണ്ട് യുവാക്കൾക്ക് പരിക്ക്

താമരശ്ശേരി: താമരശ്ശേരിയിൽ നിന്നും ബാംഗ്ലൂരിലേക്ക് വിനോദയാത്ര പോയ യുവാക്കൾ അപകടത്തിൽ പെട്ടു. താമരശ്ശേരി സ്വദേശികളായ രണ്ടു യുവാക്കൾക്ക് പരിക്കേറ്റു. കാരാടി സ്വദേശി ടിപ് ടോപ് സജീവന്റ മകൻ അർജുൻ, സുഹൃത്ത് താമരശ്ശേരി സ്വദേശി ബാസിത് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തെങ്കേരി പി.ജി.എസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.



ഇവർ സഞ്ചരിച്ച ബുളളറ്റ് നിയന്ത്രണം വിട്ട് പാലത്തിലെ സംരക്ഷണഭിത്തിയിലിടിച്ചാണ് അപകടമുണ്ടായത്.3ബൈക്കുകളിലായി ഇന്നലെ രാത്രിയാണ് ഇവർ ബാംഗ്ലൂരിലേക്ക് യാത്ര തിരിച്ചത്. ഇവരുടെ ബന്ധുക്കൾ ബാംഗ്ലൂരിലേക്ക് തിരിച്ചിട്ടുണ്ട്.
Previous Post Next Post
3/TECH/col-right