കൊച്ചി: ആലപ്പുഴ ജില്ലയിൽ കുട്ടനാട്, ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലെ
പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മറ്റു
താലൂക്കുകളിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ
സ്ഥാപനങ്ങൾക്കും കലക്ടർ നാളെ അവധി പ്രഖ്യാപിച്ചു. കുട്ടനാട് താലൂക്കിൽ
കാലവർഷത്തെ തുടർന്നുണ്ടായ വെള്ളക്കെട്ട് ഒഴിഞ്ഞിട്ടില്ലാത്തതിനാലും
കുട്ടനാട് നിവാസികൾ ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലെ സ്‌കൂളുകളിൽ
താമസിക്കുന്നതിനാലുമാണു മൂന്നു താലൂക്കുകൾക്ക് അവധി നൽകിയത്.
ചില സാങ്കേതിക കാരണങ്ങളാല്‍ എറണാകുളം ജില്ലയിലെ കുറച്ചു സ്കൂളുകൾ തുറക്കുന്നത് വെള്ളിയാഴ്ച ആയിരിക്കുമെന്ന് എറണാകുളം കളക്ടർ അറിയിച്ചു. മുളവൂര്‍ ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂള്‍, ലിറ്റില്‍ ഫ്ലവര്‍ ലോവര്‍ പ്രൈമറി സ്‌കൂള്‍ പാനായിക്കുളം, ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഏഴിക്കര, ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂള്‍ ഏഴിക്കര, ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂള്‍ കെടാമംഗലം, ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂള്‍ നന്ത്യാട്ടുകുന്നം, ഗവണ്‍മെന്റ് ജൂനിയര്‍ ബേസിക് സ്‌കൂള്‍ കുന്നുകര എന്നീ ഏഴ് സ്‌കൂളുകളായിരിക്കും 31 മുതൽ തുറക്കുക.
തൃശൂർ ജില്ലയിൽ ദുരിത്വാശ്വാസ ക്യാംപായി പ്രവർത്തിക്കുന്നതും കെട്ടിങ്ങൾക്കു സുരക്ഷ ഭീഷണിയുള്ളതുമായ ഏഴു സ്കൂളുകൾക്ക് ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ കളക്ടർ അവധി നല്‍കി. ഗവ. യുപിഎസ് കുഴൂർ, ഗവ. യുപിഎസ് അരിമ്പൂര്‍, ഗവ. ജിജെബിഎസ് ചേർപ്പ്, ജിഎൽപിഎസ് പുത്തൻ പീടിക, യുപിഎസ് എടമുട്ടം, എസ്കെവി എൽപിഎസ് എരവത്തൂർ, ഗവ. എൽപിഎസ് പള്ളം, ചെറുതുരുത്തി എന്നീ സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചത്.

Tags:
KERALA