കേന്ദ്ര സർക്കാരിന്റെ ഗ്രാമീണ ശുചിത്വ വിലയിരുത്തലിന് നമുക്ക് ഒരുങ്ങാം. കേന്ദ്രസർക്കാർ സാനിറ്റേഷൻ & കുടിവെള്ള മന്ത്രാലയം ഗ്രാമീണശുചിത്വം വിലയിരുത്താൻ ആഗസ്റ്റ് 10 മുതൽ 31 വരെ നടത്തുന്ന സർവ്വേയാണ് "സ്വച്ഛ് സർവേഷൻ ഗ്രാമീൺ 2018". പൊതുയിടങ്ങളുടെ സർവ്വേ (30 % മാർക്ക്) നേരിട്ടും ഓൺലൈൻ ആപ്ലിക്കേഷനിലൂടെ പൊതുജനങ്ങളുടെയും ഗ്രാമപ്രദേശങ്ങളിൽ സ്വാധീനമുള്ളവരുടെയും പ്രതികരണം (35%), ശുചിത്വവുമായി ബന്ധപ്പെട്ട സേവന മാനദണ്ഡങ്ങളുടെ പുരോഗതി (30%) എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവർത്തനമികവ് റാങ്ക് ചെയ്യുന്നത്. ജില്ലാ ഭരണകൂടം "സീറോ വേസ്റ്റ് കോഴിക്കോട് " പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ഒരു വർഷമായി ജില്ലയിൽ നടപ്പാക്കുന്ന സുസ്ഥിരമാലിന്യ സംസ്കരണ പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ ഇത്തരം വിലയിരുത്തലുകൾ ഊർജ്ജമേകുമെന്ന കാര്യത്തിൽ സംശയമില്ല.
സ്കൂളുകൾ, അങ്കണവാടികൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, മറ്റ് ആരോഗ്യ കേന്ദ്രങ്ങൾ, ചന്തകൾ, ആരാധനാലയങ്ങൾ, പൊതുസ്ഥലങ്ങൾ, ബസ് സ്റ്റാൻഡ്, പൊതു ഓഫീസുകൾ, റോഡുകളുടെ വശങ്ങൾ എന്നിവയാണ് പൊതുയിടങ്ങളായി കണക്കാക്കി നേരിട്ടുള്ള നിരീക്ഷണത്തിൻ്റെ ഭാഗമായി സർവ്വേ ഏജൻസി സന്ദർശിക്കുന്നത്.
ഇവിടങ്ങളിലെ ടോയ്ലറ്റുകളുടെ ലഭ്യത, അവയുടെ വൃത്തി, ഉപയോഗം, പൊതുയിടങ്ങളിൽ മാലിന്യം വലിച്ചെറിയൽ സ്ഥിതി, മലിനജലം കെട്ടിക്കിടക്കുന്ന സാഹചര്യങ്ങൾ വിലയിരുത്തപ്പെടും.
സമൂഹയോഗങ്ങളിലൂടെയും വ്യക്തിഗത അഭിമുഖങ്ങളിലൂടെയും ഓൺലൈൻ മാർഗ്ഗത്തിലും പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ ശേഖരിക്കും. ജില്ലയിലെ 5 ശതമാനത്തിൽ കൂടുതൽ ആളുകൾ ഓൺലൈനായി പ്രതികരണങ്ങൾ രേഖപെടുത്തിയാൽ മാത്രമേ ആ ഗണത്തിലുള്ള പരമാവധി മാർക്ക് ലഭിക്കുകയുള്ളൂ.
വളരെ എളുപ്പത്തിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് വളരെയെളുപ്പത്തിൽ ആപ്പ് ഡൗൺലോഡ് ചെയ്ത് അഭിപ്രായം രേഖപ്പെടുത്താം.
https://play.google.com/store/apps/details?id=com.fmgizmo.ssg
ആഗസ്റ്റ് 4, 5 തിയ്യതികളിലായി എല്ലാ പഞ്ചായത്തുകളിലും വിവിധ സംഘടനകൾ, കോളേജ്, സ്കൂൾ എൻ.എസ്സ്. എസ്സ്, കാമ്പസസ് ഓഫ് കോഴിക്കോട്, ക്ലബുകൾ എന്നിവയുടെ സഹകരണത്തോടെ ശുചീകരണം നടത്തുന്നത്. ആഗസ്റ്റ് 7 ന് പഞ്ചായത്തിലെ എല്ലാ ഓഫീസുകളിലും സ്കൂൾ - അങ്കണവാടികളിലും നമുക്ക് ശുചീകരണം നടത്തും. സർവ്വേക്ക് മുന്നൊരുക്കമായി ആഗസ്റ്റ് 8, 9 തിയ്യതികളിൽ പഞ്ചായത്തുകളിൽ രൂപീകരിക്കുന്ന പരിശോധനാ ടീം ഈ കാര്യങ്ങൾ പരിശോധിക്കും. ഈ പ്രവർത്തനങ്ങളിലും ഓൺലൈൻ അഭിപ്രായ സർവ്വെയിലും നിങ്ങളോരോരുത്തരും പങ്കുചേരണം.
യു വി ജോസ്
ജില്ലാ കളക്ടർ