ഓമശ്ശേരി: ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത് പതിനെട്ടാം വാര്‍ഡിലെ ഇരുതുള്ളി പുഴയുടെ തീരത്തെ ചോലക്കര-ചാക്കികാവ് റോഡ് അപകടാവസ്ഥയില്‍. റോഡിന്റെ പുഴയോട് ചേര്‍ന്ന ഭാഗം ഇടിഞ്ഞുതീരുകയാണ്. മുന്നൂറു മീറ്ററോളം നീളത്തില്‍ മതിലിടിഞ്ഞ് പുഴയില്‍പ്പതിച്ചു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ ഉപയോഗിക്കുന്ന റോഡാണിത്. അപകടാവസ്ഥയിലായ റോഡിലൂടെ വലിയ വാഹനങ്ങളുടെ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. പ്രദേശത്തെ താമരശ്ശേരിയുമായി ബന്ധപ്പെടുത്തുന്ന ചാക്കികാവ് പാലത്തിലേക്കുള്ള പ്രധാന വഴിയാണിത്. ഇതുസംബന്ധിച്ച് ഇറിഗേഷന്‍ വകുപ്പിന് പരാതിനല്‍കിയെങ്കിലും നടപടിയുണ്ടായില്ല. സമീപത്തെ നിരവധി വീടുകളും ഭീഷണിയിലാണിപ്പോള്‍.
Tags:
KOZHIKODE