Trending

പ്രസവാനന്തര ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതിയുടെ മരണം:ആക്ഷന്‍ കമ്മിറ്റി രംഗത്ത്

മുക്കം : സ്വകാര്യ ആശുപത്രിയില്‍ പ്രസവാനന്തര ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ കുടുംബത്തിന് നീതി ലഭിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്ത്.കറുത്തപറമ്ബ് വേനപ്പാപാറക്കല്‍ മുഹമ്മദിന്റെ മകളും സൗത്ത് കൊടിയത്തൂര്‍ പുത്തന്‍പുരയ്ക്കല്‍ ഷൗക്കത്തിന്റെ ഭാര്യയുമായ ഫൗസിയ (30) എന്ന യുവതിയാണ് സ്വകാര്യ ആശുപത്രിയില്‍ പ്രസവാനന്തര ശസ്ത്രക്രിയയെ തുടര്‍ന്ന് അവശനിലയിലാവുകയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച്‌ മരണപ്പെടുകയും ചെയ്തത്.നാലു കുട്ടികളുടെ മാതാവാണ് മരണപ്പെട്ട യുവതി.

സുഖപ്രസവത്തിനു ശേഷം പ്രസവം നിറുത്താന്‍നടത്തിയ ശസ്ത്രക്രിയയെ തുടര്‍ന്നാണ് യുവതി പെട്ടെന്ന് അവശയാവുകയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തത്.2018  ജൂണ്‍ 25 നാണ് യുവതി മരണപ്പെട്ടത്. നിര്‍ദ്ധന കുടുംബത്തിന് നീതി ലഭ്യമാക്കാനാണ് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച്‌ രംഗത്തുവന്നത്.

കറുത്തപറമ്ബ് സാംസ്കാരിക നിലയത്തില്‍ ചേര്‍ന്ന യോഗം കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ് ഉദ്ഘാടനം ചെയ്തു. കൊടിയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ്സി.ടി.സി.അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. ടി.വിശ്വനാഥന്‍, പി.കെ.സി മുഹമ്മദ്, സവാദ് ഇബ്രാഹിം,ജി.അബ്ദുല്‍ അക്‌ബര്‍,പി.എം സുബൈര്‍, ഗിരീഷ് കാരക്കുറ്റി,നൗഷാദ് കൊടിയത്തൂര്‍, കെ.പി ഷാജി എന്നിവര്‍ സംസാരിച്ചു.വളപ്പില്‍ വീരാന്‍കുട്ടി ചെയര്‍മാനുംസവാദ് ഇബ്രാഹിം കണ്‍വീനറും ഇബ്രാഹിം ചക്കിങ്ങല്‍ ട്രഷററുമായി ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു
Previous Post Next Post
3/TECH/col-right