Trending

മഴക്കെടുതി:സ​ഹാ​യ​ ഹ​സ്ത​വു​മാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍

കോ​ട​ഞ്ചേ​രി: ശ​ക്ത​മാ​യ മ​ഴ​യി​ല്‍ മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ര്‍​ന്ന് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ സ​ഹ​പാ​ഠി​ക​ളു​ടെ കു​ടും​ബ​ത്തി​ന് സ​ഹാ​യ​ഹ​സ്ത​വു​മാ​യി വേ​ളം​കോ​ട് സെന്‍റ്് ജോ​ര്‍​ജ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍. മു​റ​മ്ബാ​തി ക​ല്ലു​വ​ള​പ്പി​ല്‍ ഇ​ബ്രാ​ഹിം കു​ട്ടി​യു​ടെ വീ​ടാ​ണ് അ​ടു​ക്ക​ള​യി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞു വീ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​ത്.

ഇ​ബ്രാ​ഹി​മി​ന്‍റെ മ​ക്ക​ളാ​യ നി​യാ​സ്, റെ​മീ​സ് എ​ന്നി​വ​ര്‍ ഈ ​സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്. സ്കൂ​ളി​ലെ എ​ന്‍​എ​സ്‌എ​സ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വീ​ടി​ന്‍റെ അ​ടു​ക്ക​ള​യും, വ​ഴി​യും ഇ​ടി​ഞ്ഞു വീ​ണ മ​ണ്ണ് മാ​റ്റി വൃ​ത്തി​യാ​ക്കി.അ​ധ്യാ​പ​ക​രും, പി​ടി​എ ഭാ​ര​വാ​ഹി​ക​ളും നാ​ട്ടു​കാ​രും സ​ഹാ​യ​വു​മാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. അ​ധ്യാ​പ​ക​രാ​യ റോ​ബി​ന്‍​സ് ജോ​ണ്‍, പി.​എം. സ​ണ്ണി, സാ​ബി​ന്‍​സ് മാ​നു​വ​ല്‍, ബി​ബി​ന്‍ സെ​ബാ​സ്റ്റ്യ​ന്‍, ജി​ന്‍​സ് ജോ​ണ്‍, പി​ടി​എ അം​ഗം ഹാ​രി​സ് മുറംമ്പാത്തി ഷാ​ജി മു​ട്ട​ത്ത്, ജോ​ണ്‍​സ​ന്‍ പാ​ല​ക്ക​പ്രാ​യി തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.
Previous Post Next Post
3/TECH/col-right