കോഴിക്കോട് : ഗോരഖ്പൂര്‍ ബി.ആര്‍.ഡി. ഗവ. മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ വിതരണം നിലച്ചതിനെതുടര്‍ന്ന് നൂറോളം കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ അന്യായമായി ജയിലില്‍ കഴിയേണ്ടിവന്ന ഡോ. കഫീല്‍ ഖാന്‍ നാളെ (06/08/2018) ഫാറൂഖ് കോളേജിലെത്തും. ജപ്പാന്‍ജ്വരം ബാധിച്ച നൂറോളം കുഞ്ഞുങ്ങള്‍ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിന് ഒരാണ്ട് തികയുന്ന സമയത്ത് ഫാറൂഖ് കോളേജിലെ സോഷ്യോളജിവിഭാഗം നടത്തുന്ന അനുസ്മരണപരിപാടിയില്‍ വിദ്യാര്‍ഥികളുമായി സംവദിക്കാനാണ് അദ്ദേഹം കോളേജിലെത്തുന്നത്. രാവിലെ 11 മണിക്കാണ് പരിപാടി.
Tags:
KOZHIKODE