Trending

സഹപാഠിയുടെ കുത്തേറ്റ് 13 വയസുകാരന്‍ മരിച്ചു

മഞ്ചേശ്വരം: തര്‍ക്കത്തിനിടെ കൈയ്യാങ്കളി. സഹപാഠിയുടെ കുത്തേറ്റ് 13 വയസുകാരന്‍ മരിച്ചു. മംഗല്‍പാടി അടുക്കയിലെ യൂസുഫിന്റെ മകന്‍ മുഹമ്മദ് മിദ് ലാജ് (13) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 8.30 മണിയോടെയാണ് സംഭവം. മുട്ടത്തെ മതസ്ഥാപനത്തിലെ വിദ്യാര്‍ത്ഥിയാണ് മിദ്‌ലാജ്.

ഞായറാഴ്ച രാവിലെ സഹപാഠിയുമായി വാക്കുതര്‍ക്കമുണ്ടാവുകയും അതിനിടെ വിദ്യാര്‍ത്ഥി മിദ്‌ലാജിനെ കുത്തുകയുമായിരുന്നു. നെഞ്ചിന് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ മിദ്‌ലാജിനെ ഉടന്‍ ബന്തിയോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. വിവരമറിഞ്ഞ് കുമ്ബള സി ഐ പ്രേംസദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു. 
Previous Post Next Post
3/TECH/col-right