Trending

'സ്നേഹപൂർവ്വം കോഴിക്കോട്':കക്കാട്ടുമ്മൽ റസിഡന്റ്സ് അസോസിയേഷൻ സഹായം

പൂനൂർ:ദുരിതബാധിതരുടെ പുനരധിവാസത്തിന് വേണ്ടി കോഴിക്കോട് ജില്ലാ കലക്ടർ ആവിഷ്ക്കരിച്ച 'സ്നേഹപൂർവ്വം കോഴിക്കോട് ' പദ്ധതിയുടെ ഭാഗമായി കൂടരഞ്ഞി, കൂമ്പാറപ്രദേശങ്ങളിൽ വീടുകൾ തകർന്നു പോയ 4 കുടുംബങ്ങൾക്ക് പൂനൂർ 'കക്കാട്ടുമ്മൽ റസിഡന്റ്സ് അസോസിയേഷൻ' 50000 രൂപയോളം വിലവരുന്ന വീട്ടുപകരണങ്ങൾ നൽകി. കലക്ട്രേറ്റിൽ നിന്നും ലഭിച്ച അഡ്രസ് പ്രകാരം വീടുകൾ സന്ദർശിച്ച് ആ വശ്യങ്ങൾ ചോദിച്ചറിയുകയും അസോസിയേഷൻ സമാഹരിച്ച തുക ഉപയോഗിച്ച് സാധനങ്ങൾ എത്തിച്ച് കൊടുക്കുകയുമാണ് ചെയ്തത്.
എൻ.കെ.മുഹമ്മദ് മാസ്റ്റർ, സി.പി.കരീം മാസ്റ്റർ ,കെ.അബ്ദുൽ ലത്തീഫ്, റംഷാദ് (മുത്തു), കെ. നിസാർ മാഷ് മുതലായവർ നേതൃത്വം നല്കി.


Previous Post Next Post
3/TECH/col-right