Trending

സൈക്കിളുപോലും അറിയില്ല:എന്നിട്ട് സര്‍ക്കാര്‍ പറയുന്നു കാറുണ്ടെന്ന്

സംസ്ഥാനത്ത് പെന്‍ഷന്‍ വാങ്ങിക്കൊണ്ടിരുന്ന 16 ശതമാനം ആളുകളെയാണ് അനര്‍ഹരെന്ന് കണ്ടെത്തി പട്ടികയില്‍ നിന്ന് സര്‍ക്കാര്‍ ഒഴിവാക്കിയത്. വര്‍ഷങ്ങളോളം ക്ഷേമനിധിയിലേക്ക് പണം അടച്ചിട്ട് കര്‍ഷക തൊഴിലാളി പെന്‍ഷന്‍ വാങ്ങിയിരുന്നവരേയും വാഹനമുണ്ടെന്ന കള്ളകാരണം പറഞ്ഞ് സ്കീമില്‍ നിന്ന് ഒഴിവാക്കി. മരിച്ചെന്നും, കാറുണ്ടെന്നും പറഞ്ഞ് വിധവ പെന്‍ഷന്‍ പട്ടികയില്‍ നിന്ന് വെട്ടികളഞ്ഞവരുടെ എണ്ണവും ചെറുതല്ല.


കോഴിക്കോട് കൊടുവള്ളിയിലുള്ള അഹമ്മദ്കുട്ടിക്ക് വര്‍ഷങ്ങളായി പണി തെങ്ങിന്‍ തോപ്പിലായിരുന്നു. ക്ഷേമനിധിയില്‍ പണമടച്ച ആളായിരുന്നതുകൊണ്ട് 60 വയസ്സ് കഴിഞ്ഞപ്പോള്‍ പെന്‍ഷന്‍ കിട്ടിതുടങ്ങി. ആഴ്ചയില്‍ മൂന്ന് ദിവസവും ഡയാലിസിസ് ചെയ്യണം. ഒരു മകന്‍ മാനസിക വൈകല്യമാണ്. വിധവയായ സഹോദരിയും അഹമ്മദ്കുട്ടിക്കൊപ്പമാണ് താമസം. രണ്ടുപേരുടേയും പെന്‍ഷന്‍ നിലച്ചു.

14 വര്‍ഷം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ ഭര്‍ത്താവ് യൂസഫ് കൊല്ലപ്പെട്ടതിന് ശേഷം കഴിഞ്ഞ തവണ വരെ എളേറ്റിൽ ഞെളിക്കുന്ന് ഹസീനക്ക് വിധവ പെന്‍ഷന്‍ കിട്ടിയിരുന്നു. കാഴ്ചക്കുറവും, കേള്‍വിക്കുറവുമുള്ള ഹസീനക്ക് 3 കുഞ്ഞുങ്ങളുണ്ട്. പെന്‍ഷനായിരുന്നു വീട്ടുചിലവിനുള്ള ഒരാശ്രയം.

കിഴക്കോത്തുള്ള പാത്തുമ്മയും വിധവ പെന്‍ഷന് പുറത്താണ്.


Previous Post Next Post
3/TECH/col-right