ELETTIL ONLINE NEWS NIGHT 30-08-2018
1194 ചിങ്ങം 14,
1439 ദുൽഹജ്ജ് 18
വ്യാഴം
കേരളീയം
🅾 നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞത് ; പ്രളയത്തിൽ കേരളത്തിൽ മരിച്ചത് 483 പേർ , 14 പേരെ കാണാതായിട്ടുണ്ട്, 140 പേർ ചികിൽസയിൽ ഉണ്ടെന്നും മുഖ്യമന്ത്രി. 57000 ഹെക്ടറിലെ കൃഷി നശിച്ചു 14.5 ലക്ഷം പേർ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയേണ്ടി വന്നു.52296 പേർ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ തുടരുന്നു
🅾 കാലവര്‍ഷത്തില്‍ പൊലിഞ്ഞത് 483 പേരുടെ ജീവന്‍; രക്ഷപ്പെടുത്താന്‍ നടത്തിയ പരിശ്രമങ്ങള്‍ക്ക് എല്ലാവര്‍ക്കും ബിഗ് സല്യൂട്ട്; മഹാപ്രളയം വരുത്തിയത് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് കണക്ക് കൂട്ടിയതിനേക്കാള്‍ പെയ്ത മൂന്നിരട്ടിയിലധികം മഴ; ദുരന്തങ്ങളില്‍ തകര്‍ന്നവരല്ല, ചരിത്രത്തില്‍ അതിജീവനത്തിന്റെ പുതിയ അധ്യായം രചിച്ചവരാണ് കേരളീയരെന്ന അഭിമാനബോധത്തോടെ തലയുയര്‍ത്തി നില്‍ക്കാന്‍ നമുക്ക് കഴിയണം: മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗത്തിൽ നിന്ന് കേട്ടത്
🅾 രക്ഷാപ്രവര്‍ത്തകര്‍ക്ക് 'ബിഗ് സല്യൂട്ട്' എന്ന് മുഖ്യമന്ത്രി നിയമസഭയില്‍.
🅾 ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയുള്ള സജി ചെറിയാന്റെ നിലവിളി പാര്‍ട്ടിക്ക് പിടിച്ചില്ല! ഡാം മാനേജ്‌മെന്റിന്റെ വീഴ്‌ച്ച ചൂണ്ടിക്കാട്ടിയ രാജു എബ്രഹാമിനോടും കലിപ്പുതന്നെ; പ്രളയം ഏറ്റവും ദുരിതം വിതച്ച റാന്നി, ചെങ്ങന്നൂര്‍ എംഎല്‍എമാര്‍ക്ക് നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ സംസാരിക്കാന്‍ അവസരമില്ല; പ്രതിഭാഹരിക്ക് പോലും അവസരം ലഭിച്ചപ്പോള്‍ രാജുവും സജിയും പ്രസംഗിക്കേണ്ടെന്ന് തീരുമാനിച്ചത് എന്തിന്?.
🅾 ഇപ്പോള്‍ കേന്ദ്രം അനുവദിച്ചത് എത്രയാണെന്ന് അറിയാമോ? കേരളം അനുവദിച്ചത് എത്രയാണെന്ന് അറിയാമോ? ഇതേക്കുറിച്ച് അംഗത്തിന് എന്തെങ്കിലും ധാരണയുണ്ടോ? ജീവന്‍ നഷ്ടമായവര്‍ക്കുള്ള നഷ്ടപരിഹാരം ഉയര്‍ത്തണമെന്നും വായ്‌പ്പകള്‍ എഴുതി തള്ളണമെന്നും ആവശ്യപ്പെട്ട എല്‍ദോ എബ്രഹാം എല്‍എല്‍യോട് ക്ഷുഭിതനായി മുഖ്യമന്ത്രിയുടെ ചോദ്യം; പിണറായിയുടെ ഇടപെടലില്‍ സഭ പകച്ചുപോയ നിമിഷം..!.
🅾 പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടെ പരിക്കേറ്റ രത്‌നകുമാറിന് വീടും വസ്തുവും നല്‍കും ; പരിക്കേറ്റ മറ്റ് മത്സ്യത്തൊളിലാളികള്‍ക്കും ചികിത്സാ സൗകര്യമൊരുക്കും; മത്സ്യത്തൊളികളെ കൈവിടാതെ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ.
🅾 കേരളം അതിജീവനത്തിനായി കേഴുമ്പോൾ ആസ്ഥാന ഗായകന്‍ യേശുദാസിനെ ഇവിടെയെങ്ങും കണ്ടില്ല; സഭയില്‍ വിമര്‍ശനം ഉന്നയിച്ച് പി സി ജോര്‍ജ് എംഎല്‍എ; യേശുദാസ് വിളിച്ചിരുന്നു... അദ്ദേഹം അമേരിക്കയിലാണ്; പൂര്‍ണമായും ഒപ്പം ഉണ്ടാകുമെന്ന് പറഞ്ഞിട്ടുണ്ട്.. കഴിയാവുന്ന സഹായം ചെയ്യാമെന്ന് ഉറപ്പു നല്‍കിയെന്ന് പറഞ്ഞ് മുഖ്യമന്ത്രിയുടെ മറുപടിയും.
🅾 ആ കുന്നിടിച്ചിലുകള്‍ക്ക് ആക്കം കൂട്ടിയത് നാം പ്രകൃതിയില്‍ നടത്തിയ ഇടപെടലുകളുമാണ്; മൂന്നാര്‍ ഒഴിപ്പിക്കല്‍ നില്‍ക്കാനിടയായ സാഹചര്യങ്ങള്‍ പുനഃപരിശോധിക്കണം; ഇത് മൂന്നാര്‍ ഓപ്പറേഷന്‍ തകര്‍ത്തവര്‍ക്കുള്ള മറുപടി തന്നെ; നിയമസഭയിലെ പ്രളയ ചര്‍ച്ചയില്‍ '95ന്റെ ചെറുപ്പത്തിലും' താരമായി സാക്ഷാല്‍ വി എസ്.
🅾 മൂന്നാറില്‍ ഒഴിപ്പിക്കല്‍ നടപടി പുനരാരംഭിക്കണം എന്ന ആവശ്യവുമായി വി എസ് അച്യുതാനന്ദന്‍; ദുരന്തത്തിന്റെ ആക്കം കൂട്ടിയത് കുന്നിടിച്ചതും കൈയേറ്റവും; ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് കേരളം രാഷ്ട്രീയമായി കണ്ടതിന്റെ പ്രത്യാഘാതമെന്നും ഭരണപരിഷ്‌ക്കാര കമ്മിഷന്‍ ചെയര്‍മാന്‍; ഡാം മാനേജ്‌മെന്റിന്റെ വീഴ്‌ച്ച സൃഷ്ടിച്ച പ്രളയമെന്ന് ആവര്‍ത്തിച്ച് വി ഡി സതീശന്‍; വേലിയേറ്റ സമയം നോക്കാതെ ഷട്ടര്‍ തുറന്നത് പറവൂരിനെയും വെള്ളത്തിനടിയിലാക്കി: പ്രതിപക്ഷ വിമര്‍ശനത്തില്‍ സഭയില്‍ ബഹളം.
🅾 ദുരിതാശ്വാസ വിതരണത്തിന് ഭോപ്പാല്‍ മാതൃകയില്‍ ട്രിബ്യൂണല്‍ വേണം; അഞ്ച് ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളണം; കേന്ദ്രത്തോട് സംസ്ഥാനത്തിനായി പ്രത്യേക പാക്കേജ് തേടണം; അതിനായി സര്‍വകക്ഷി സംഘം പോയി സമ്മര്‍ദ്ദം ചെലുത്തണം; ലോകബാങ്ക്, എ.ഡി.ബി ബാങ്ക് സഹായം വാങ്ങിയാല്‍ കരിഓയില്‍ ഒഴിക്കാന്‍ ഞങ്ങള്‍ വരില്ല; പുനര്‍നിര്‍മ്മാണത്തിന് സര്‍ക്കാറിന്റെ ഒരടി മുന്നില്‍ പ്രതിപക്ഷമുണ്ടാകുമെന്ന് ചെന്നിത്തല; പ്രളയം ഭരണകൂട സൃഷ്ടിയെന്ന ആരോപണത്തില്‍ ഉറച്ച് പ്രതിക്ഷ നേതാവ്.
🅾 ഇ പി ജയരാജന്‍ വ്യവസായ മന്ത്രിയായി മടങ്ങിയെത്തിയപ്പോള്‍ നിയമസഭയില്‍ സീറ്റ് നഷ്ടമായത് മന്ത്രി എ കെ ബാലന്; മടങ്ങിവരവിലെ ആദ്യ സമ്മേളനത്തില്‍ ഇരിപ്പിടം മുഖ്യന്റെ തൊട്ടടുത്ത്; മന്ത്രിസഭാ യോഗത്തിലും ഇരിപ്പിലും രണ്ടാമനായി ഇ പി തന്നെ! പിണറായി അമേരിക്കയ്ക്ക് പോകുമ്പോൾ മുഖ്യമന്ത്രി 'ഇന്‍ചാര്‍ജ്ജും' കണ്ണൂരിലെ കരുത്തന് തന്നെയാകും; വീണ്ടും യുഡിഎഫ് ബ്ലോക്കിലെത്തി കെഎം മാണി.
🅾 2002ല്‍ സുനാമി ഫണ്ട് വകമാറ്റിയ ചരിത്രമുണ്ട്; പ്രളയ ദുരിതാശ്വാസ ഫണ്ട് സുതാര്യമായി ചെലവഴിക്കണമെന്ന് ഒ.രാജഗോപാല്‍ നിയമസഭയിൽ
🅾 മഹാപ്രളയത്തിന് കാരണം ഡാമുകള്‍ അനിയന്ത്രിതമായി തുറന്നതു തന്നെ ; രമേശ് ചെന്നിത്തല നിയമസഭയിൽ
🅾 ആരോപണ പ്രത്യാരോപണങ്ങളില്‍ പ്രത്യേക സഭാ സമ്മേളനവും മുങ്ങിയപ്പോള്‍ നവകേരള നിര്‍മ്മാണത്തെ ക്രിയാത്മക ചര്‍ച്ചകള്‍ ഒന്നുമില്ല; മുഖ്യമന്ത്രിയെ 'നേരിട്ടു' എന്ന ആത്മവിശ്വാസത്തില്‍ പ്രതിപക്ഷവും 'കുറിക്കു കൊള്ളുന്ന' മറുപടി നല്‍കിയെന്ന് പറഞ്ഞ് ഭരണപക്ഷവും പിരിഞ്ഞു; സാമ്പത്തികം സ്വരൂപിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രിയും; കേന്ദ്രസഹായം നേടുന്നതില്‍ അടക്കം ഒറ്റക്കെട്ടായി മുന്നോട്ടു പോകാന്‍ പ്രമേയം പാസാക്കി സഭ പിരിഞ്ഞു.
🅾 തന്റെ നേതൃത്വത്തിലുള്ള ചാനലിന്റെ അഭിവൃദ്ധിക്കല്ല സഹായം അഭ്യര്‍ത്ഥിച്ചത്; താന്‍ നടത്തുന്ന പബ്ലിക്കേഷന് പണം സ്വരൂപിക്കാനുമല്ല; അതൊക്കെ അഭ്യര്‍ത്ഥിക്കുന്ന ആളുകളാണ് മുഖ്യമന്ത്രിയൂടെ കൈയില്‍ പണം കൊടുക്കരുത് എന്ന് പറയുന്നത്; നിങ്ങളെപ്പോലെയാണ് എല്ലാവരും എന്ന് ധരിക്കരുത്; ആ വാക്കുകള്‍ക്ക് പുല്ലുവിലമാത്രം; ദുരിതാശ്വാസത്തിന് പണം ചോദിച്ച മുഖ്യമന്ത്രിയെ കണ്ടാമൃഗത്തോട് ഉപമിച്ച മുനീറിന്് ചുട്ട മറുപടിയുമായി മന്ത്രി കെ ടി ജലീല്‍.
🅾 ആര് ശമ്പളം ചോദിച്ചാലും മുനീറിന് ദേഷ്യം വരും! അവാസന നാള്‍ വരെ ശമ്പളം തരാതെ ജീവനക്കാരെ പറ്റിച്ച മുനീറിന് ശമ്പളത്തിന്റെ വില നന്നായറിയാമെന്ന് പരിഹസിച്ച് ഇന്ത്യാവിഷനിലെ മുന്‍ ജീവനക്കാര്‍; ട്രോളുകള്‍ നെഞ്ചില്‍ കൊണ്ടപ്പോള്‍ മുഖ്യമന്ത്രിയെ കാണ്ടാമൃഗത്തിനോടുപമിച്ച പ്രയോഗം അല്‍പം കൂടിപ്പോയെന്ന് സമ്മതിച്ച് മുസ്ലിം ലീഗ് നേതാവും; മുനീറിന്റെ ഓഡിയോയില്‍ ചര്‍ച്ച തുടരുന്നു.
🅾 പ്രളയക്കെടുതിക്ക് ശേഷം ഈ പുഴകള്‍ കണ്ണീര്‍ചാലുകളായി; ചാലിയാറിന്റെയും കടലുണ്ടിപ്പുഴയുടേയും കൈവഴികളില്‍ മഴ മാറി 10 ദിവസം കഴിഞ്ഞപ്പോഴേയ്ക്കുമുണ്ടായ മാറ്റം അവിശ്വസനീയം; പുഴകളിലെ ജലനിരപ്പ് താഴുന്നതിനൊപ്പം കിണറുകളിലേയും വെള്ളം കുറയുന്നുവെന്ന് നാട്ടുകാര്‍; ഭൂമിക്കടിയിലെ ഗര്‍ത്തങ്ങളിലേക്ക് വെള്ളമൊഴുകുന്നതാകാം കാരണമെന്ന് വിദഗ്ദ്ധര്‍.
🅾 കുട്ടനാട്ടിലെ പ്രളയക്കെടുതിയില്‍ ഒട്ടേറെ ജീവനുകള്‍ രക്ഷിക്കാന്‍ നേരിട്ടു രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി; എലിപ്പനി ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കവേ സിപിഎം ലോക്കല്‍ സെക്രട്ടറി മരിച്ചു.ആലപ്പുഴ നടുഭാഗം സി പി എം ലോക്കൽ സെക്രട്ടറി എസ് വി ഷിബു (44) ആണ് മരണപ്പെട്ടത്
🅾 'തിരിച്ചുവന്ന നോട്ടുകള്‍ എല്ലാം മാറ്റിക്കൊടുത്തൂ എന്നാണോ ഈ മരയൂളകള്‍ വിചാരിക്കുന്നത്'; ട്രോളുകളില്‍ തളരാതെ ആര്‍.ബി.ഐ റിപ്പോര്‍ട്ടില്‍ ഉറച്ചു തന്നെ ബി ജെ പി നേതാവ് കെ.സുരേന്ദ്രന്‍; പ്രധാനമന്ത്രിയുടെ പദ്ധതികള്‍ ഏല്ലാം വന്‍വിജയം തന്നെയെന്നും ഗീര്‍വാണം; വാരിയലക്കി സോഷ്യല്‍ മീഡിയയും.
🅾 മാവോയിസ്റ്റുകളുടെ പ്രഖ്യാപിത ലക്ഷ്യം വിഭവങ്ങളിന്‍ മേലുള്ള ജനകീയ അധികാരം സ്ഥാപിക്കുകയും കോര്‍പ്പറേറ്റുകളുടെ വിഭവ കൊള്ളക്ക് തടയിടലുമാണ്; കേരളത്തില്‍ പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനും ആദിവാസി ചൂഷണങ്ങള്‍ക്കും എതിരെയാണ് കേന്ദ്രീകരിക്കുന്നത്; ജനകീയ സമരങ്ങളുടെ താത്പര്യങ്ങള്‍ക്കൊപ്പം നിന്നുവെന്നല്ലാതെ മറ്റൊരു കുറ്റവും താന്‍ ചെയ്തിട്ടില്ല: ജയിൽ വിമോചിതയായ മാവോയിസ്റ്റ് ഷൈന പറയുന്നു.
🅾 ആലപ്പുഴ- ചങ്ങനാശേരി റോഡിലെ വെള്ളം വറ്റിച്ച് സര്‍വീസ് പുനരാരാംഭിക്കാന്‍ കെഎസ്‌ആര്‍ടിസിയുടെ പരീക്ഷണ നീക്കം; മങ്കൊമ്പ് മുതല്‍ കൈനകരി വരെ വെള്ളം പൊങ്ങി കിടക്കുന്നതിനാല്‍ ബസ് ഓടിക്കാനാവാത്ത സ്ഥിതി; ആലപ്പുഴയില്‍ നിന്ന് കൈനകരി വരെയും ചങ്ങനാശേരിയില്‍ നിന്നും മങ്കൊമ്പ് വരെയും മാത്രം ഇപ്പോള്‍ സര്‍വീസുകള്‍.
🅾 ഓണക്കാലത്ത് ഗൃഹോപകരണ വിപണിയെ കനിഞ്ഞത് വെള്ളപ്പൊക്കം; വ്യാപാരശാലകളില്‍ ഓണവിപണിയേക്കാള്‍ തിരക്ക്; വെള്ളക്കെട്ടില്‍ നശിച്ച ഗൃഹോപകരണങ്ങള്‍ നന്നാക്കാന്‍ സാധിക്കാത്തതിനാല്‍ പുതിയത് തേടി ആളുകള്‍; പലിശ രഹിത രീതിയില്‍ തവണ വ്യവസ്ഥയോടെ സാധനങ്ങള്‍ വാങ്ങാനും സൗകര്യമൊരുക്കി വ്യാപാരികള്‍.
🅾 സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപ എന്ന് കിട്ടുമെന്ന് അറിയാതിരിക്കവേ ഒരു ലക്ഷം രൂപയുടെ പലിശ രഹിത വായ്പയും അനിശ്ചിതത്വത്തിലായി; സാങ്കേതിക തടസ്സങ്ങള്‍ ചൂണ്ടിക്കാട്ടി പണം കൊടുക്കാന്‍ വിസമ്മതിച്ച് റിസര്‍വ്വ് ബാങ്ക്; തടസ്സമാകുന്നത് കുടിശിഖയുള്ളവര്‍ക്ക് വീണ്ടും വായ്പ കൊടുക്കേണ്ടെന്ന നിയമം; സര്‍ക്കാരിന്റെ വാഗ്ദാനങ്ങള്‍ എല്ലാം പ്രഖ്യാപനത്തില്‍ ഒതുങ്ങുമോ?.
🅾 മുഴുവന്‍ പണവും ഇങ്ങോട്ട് പോരട്ടേ! മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള പണമൊഴുക്ക് താഴാതിരിക്കാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് ദുരിതാശ്വാസ ഫണ്ട് ശേഖരിക്കുന്നതിനുള്ള അവകാശം റദ്ദ് ചെയ്ത് സര്‍ക്കാര്‍; പ്രാദേശികമായി പണം സ്വീകരിച്ച് പ്രതിസന്ധി പരിഹരിക്കാനുള്ള നീക്കത്തിനും തിരിച്ചടി.
🅾 പ്രളയ മാലിന്യങ്ങള്‍ നിക്കം ചെയ്യുന്നവര്‍ കൃത്യമായ മുന്‍കരുതലുകളെടുക്കണം; വീടും പരിസരവും വൃത്തിയാക്കുമ്പോൾ കയ്യിലും കാലിലും ഉറകള്‍ ധരിക്കണം; ഡോക്സിസൈക്ലിനും കഴിക്കണം; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എലിപ്പനി ബാധിച്ച് ചികിത്സയിലുള്ളത് 60 പേര്‍; കോര്‍പറേഷന്‍ പരിധിയില്‍ മാത്രം ഒരാഴ്ചക്കിടെ രണ്ട് മരണങ്ങള്‍; മലബാറിന്റെ മലയോരത്ത് വെള്ളമിറങ്ങുമ്പോൾ പകര്‍ച്ചവ്യാധികള്‍ പടികയറുന്നു
🅾 അമൃതാനന്ദമയീ നല്‍കുന്നത് പത്ത് കോടി; അദാനി നല്‍കുന്നത് 50 കോടിയും; പത്ത് കോടിക്ക് പുറമേ 30 പ്രളയബാധിത ഗ്രാമങ്ങള്‍ ഏറ്റെടുത്ത് പുനര്‍നിര്‍മ്മിക്കുമെന്ന് ഉറപ്പ് നല്‍കി എച്ച് ഡി എഫ് സി ബാങ്ക്; ഡി മാര്‍ട്ട് പത്ത് കോടിയും ആക്‌സിസ് ബാങ്ക് അഞ്ച് കോടിയും ജിയോജിത്ത് ഒന്നരക്കോടിയും സുസുക്കി ഇന്ത്യ ഒരു കോടിയും കുടുംബശ്രീ ഏഴ് കോടിയും നല്‍കും; ഓരോ ദിവസം ചെല്ലും തോറും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം ഒഴുകുന്നത് തുടരുന്നു; സാലറി ചലഞ്ച് ഏറ്റെടുത്ത് അനേകം പേര്‍.
🅾 72 സെന്റ് ഭൂമിയും 10,000 രൂപയും നല്‍കി കുമിളിയിലെ കര്‍ഷകന്‍; അഞ്ച് സെന്റ് ഭൂമി നല്‍കി കേരളാ കോണ്‍ഗ്രസ് നേതാവ്; എഞ്ചിനിയറിങ് ജോലി ഉപേക്ഷിച്ച് കര്‍ഷകനായ കഞ്ഞിക്കുഴിയിലെ കര്‍ഷകന്‍ നല്‍കിയത് 15 സെന്റ് ഭൂമി; വിനോബാഭാവെയുടെ ഭൂദാന പ്രസ്ഥാനത്തെ ഓര്‍മിപ്പിച്ച് സംസ്ഥാനത്ത് എമ്പാടും അനേകം പേര്‍ സ്വന്തം സ്വന്തം ഭൂമി ദാനം ചെയ്യുന്നത് തുടരുന്നു; പ്രളയാനന്തര കേരളത്തിലെ വറ്റാത്ത നന്മയുടെ കഥ.
🅾 അര്‍ണാബ് ഗോസ്വാമി അപമാനിച്ചത് മലയാളികളെ തന്നെ; മാനനഷ്ടമായി പത്ത് കോടി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണം; വക്കീല്‍ നോട്ടീസ് നല്‍കി സിപിഎം നേതാവ് പി ശശി.
🅾 പ്രളയക്കെടുതി ; കേരളത്തിന് സഹായമായി കേന്ദ്ര കൃഷി മന്ത്രാലയം 93 കോടി രൂപ അനുവദിച്ചു.
🅾 വയനാട് , തൊടുപുഴ, വർക്കല, പാലക്കാട് എന്നീ നാല് കോളേജുകളിലെ മെഡിക്കല്‍ പ്രവേശനം വിലക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി.കേന്ദ്ര ആരോഗ്യ മന്ത്രാലയം ആണ് അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടി നേരത്തെ കോളേജുകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്
🅾 പരാതി നല്‍കിയ കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി ഫാ. ജെയിംസ് എര്‍ത്തയില്‍ സമ്മതിച്ചു
🅾 'എന്റെ ഭാഗം ക്ലീനാണ്...സഭയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഞാനെന്തിന് ഇടപെടണം? കൊച്ചിന്‍ കലാഭവനില്‍ ജോലി ചെയ്തപ്പോള്‍ മുതല്‍ 20 വര്‍ഷമായി പരിചയമുള്ള ഫാ.ജെയിംസ് ഏര്‍ത്തയില്‍ എന്നെ ബിഷപ്പിന്റെ ഇടനിലക്കാരനാക്കിയത് എന്തുകൊണ്ടെന്നറിയില്ല'; പീഡനക്കേസില്‍ ഫ്രാങ്കോ മുളയ്ക്കന്‍ കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ചത് താന്‍ വഴിയാണെന്ന ആരോപണം നിഷേധിച്ച് സോബി ജോര്‍ജ്; സോബിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്ന് കോട്ടയം എസ്‌പി
🅾 നടിയെ ആക്രമിച്ച കേസ്: രേഖകള്‍ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി.അടുത്ത മാസം 17 ലേക്ക് ആണ് കേസ് മാറ്റി വച്ചത്
🅾 വിഴിഞ്ഞം തുറമുഖം ; ദിവസങ്ങള്‍ അവസാനിക്കാനിരിക്കെ കാലാവധി നീട്ടി ചോദിച്ച് അദാനി ഗ്രൂപ്പ്.നേരത്തെ 1000 ദിവസം കൊണ്ട് വിഴിഞ്ഞം തുറമുഖത്ത് കപ്പൽ അടുപ്പിക്കും എന്ന അദാനി ഗ്രൂപ്പിന്റെ വാക്കുകൾ തീരാൻ ഇനി 2 ദിവസം മാത്രം ആണ് അവശേഷിക്കുന്നത്
🅾 ബിജെപിക്ക് ഭരണം നഷ്ടമായി; കാസര്‍ഗോഡ് കാറഡുക്കയില്‍ യുഡിഎഫ് പിന്തുണയോടെ സിപിഐഎം സ്വതന്ത്ര അനസൂയ റായിയെ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തു.18 വർഷമായി ബി ജെ പി ഭരണത്തിനാണ് അവസാനം ആയത് . വൈസ് പ്രസിഡണ്ട് സ്താനത്തേക്ക് കോൺഗ്രസിന്റെ വിനോദ് നമ്പ്യാർക്ക് സി പി എം പിന്തുണ നൽകും
🅾 കുട്ടനാട് മഹാശുചീകരണ യജ്ഞം പൂര്‍ത്തിയായി.ഒരു ലക്ഷത്തോളം പേരാണ് ശുചീകരണത്തിൽ പങ്കെടുത്തത്
🅾 ദുരിതാശ്വാസ ക്യാമ്ബുകളില്‍ കാരുണ്യത്തിന്റെ കൈ നീട്ടി നിത അംബാനി; ദുരിതാശ്വാസ നിധിയിലേക്ക് 21 കോടി നല്‍കിയതിന് പിന്നാലെ ക്യാമ്പുകളിൽ എത്തിച്ചത് 50 കോടിയുടെ സാമഗ്രികള്‍; കേരളത്തിന്റെ ഒത്തൊരുമ അതിശയിപ്പിക്കുന്നുവെന്നും അംബാനിയുടെ ഭാര്യ; മെഡിക്കല്‍ ക്യാമ്പുകളും കെട്ടിട നിര്‍മ്മാണവുമുള്‍പ്പടെ നടത്താനുള്ള സന്നദ്ധത അറിയിച്ച് ശതകോടീശ്വരി. ആലപ്പുഴയിലെ പള്ളിപ്പാട് എന്ന സ്ഥലത്തെ ദുരിതാശ്വാസ ക്യാമ്പ് ആണ് നിത അംബാനി സന്ദർശിച്ചത്
ദേശീയം
🅾 ദുരിതാശ്വാസത്തിനായി 250 രൂപ വീതമുള്ള ഓരോ സംഭാവനയ്ക്കും 500 രൂപ അധികമായി ബാങ്ക് നല്‍കും; പ്രളയക്കെടുതില്‍ നിന്നും കരകയറുന്ന കേരളത്തിന് കൈത്താങ്ങായി സിറ്റി ബാങ്ക്; സേവനം സെപ്റ്റംബര്‍ 15 വരെ തുടരുമെന്നറിയിച്ച് ബാങ്ക് അധികൃതര്‍.
🅾 പതിനഞ്ച് ആണ്‍കുട്ടികളെ പ്രകൃതിവരുദ്ധ പീഡനത്തിന് വിധേയനാക്കിയ ബുദ്ധസന്യാസി അറസ്റ്റില്‍; പ്രതി അറസ്റ്റിലായത് കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍; പീഡനം സന്യാസി മഠത്തിന്റെ മറവില്‍.ബിഹാർ ബോധ്ഗയയിൽ ധ്യാനകേന്ദ്രവും ബോധ്ഗയ സ്കൂളും നടത്തുന്ന സന്യാസി ആണ് പിടിയിൽ ആയത്
🅾 അറസ്റ്റിലായിട്ട് ഒരു വര്‍ഷം ആയിട്ടും ഗുര്‍മീത്ത് റാം റഹീമിന്റെ സാമ്രാജ്യത്തിന്റെ ഒരു ചുടുകട്ട പോലും ഇളക്കാനായില്ല; ലോകം എമ്പാട് നിന്നും ഒഴുകി എത്തുന്നത് ശതകോടികള്‍; ഇപ്പോഴും 2100 കോടിയുടെ സാമ്രാജ്യം മുമ്പോട്ട് തന്നെ; ആദായനികുതി വകുപ്പിന് പോലും ഒന്നും ചെയ്യാനാവുന്നില്ല.
🅾 ജീവനക്കാര്‍ക്ക് 'ആശ്വാസം പകര്‍ന്ന് ' കേന്ദ്ര സര്‍ക്കാര്‍ തീരുമാനം; കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷാമബത്തയില്‍ രണ്ടു ശതമാനം വര്‍ധന; 1.1 കോടി ആളുകള്‍ക്ക് ഇതിലൂടെ പ്രയോജനം ലഭിക്കുമെന്നും സര്‍ക്കാര്‍.
🅾 മഹാരാഷ്ട്രയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ രാജ്യത്ത് വന്‍ പ്രതിഷേധം; ഇവരെ വേട്ടയാടുന്നത് സനാതന്‍ സന്‍സ്തയ്ക്കെതിരെയുള്ള അന്വേഷണത്തില്‍ നിന്നും ശ്രദ്ധതിരിക്കാനെന്നും ആരോപണം; പൊലീസ് ചട്ടം ലംഘിച്ചുവെന്ന് മനുഷ്യാവകാശ കമ്മീഷന്‍ പറയുമ്പോൾ വാറണ്ട് ഇല്ലാതെയാണ് റെയ്ഡും അറസ്റ്റും നടന്നതെന്ന് വരവര റാവുവിന്റെ കുടുംബം; മീ ടു അര്‍ബന്‍ നക്സല്‍സ് ഹാഷ്ടാഗോടു കൂടി സമൂഹ മാധ്യമത്തില്‍ പ്രതിഷേധം.
🅾 'സ്വേച്ഛാധിപത്യത്തിലേക്കാണ് രാജ്യം നീങ്ങുന്നത്, അക്രമിക്കപ്പെടുമോ എന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരോന്ദ്ര മോദിക്ക് പേടിയുണ്ട് '; 'ആര് എപ്പോള്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന് പറയാനാകാത്ത സാഹചര്യമാണ്, അവര്‍ അടിയന്തരാവസ്ഥയിലേക്കാണ് വഴിയൊരുക്കുന്നത്'; എഴുത്തുകാര്‍ക്കെതിരെ നടക്കുന്ന പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ലാലു പ്രസാദ് യാദവ്.

🅾 സ്റ്റാലിന്‍റെ പ്രസ്താവനയ്ക്ക് മറുപടിയുമായി തമിഴ്നാട് മുഖ്യമന്ത്രി;മോദി സര്‍ക്കാരിന്‍റെ തീരുമാനങ്ങള്‍ക്ക് മുന്നില്‍ തല കുനിക്കുന്നതല്ല തന്‍റെ സര്‍ക്കാരെന്നും പളനിസ്വാമി.
🅾 ഇന്ത്യയിലെ ജയിലുകള്‍ വൃത്തിഹീനമെന്ന് മല്യയുടെ പരാതി; പുതുക്കിയ ജയിലിന്റെ വീഡിയോ അയച്ചു കൊടുത്ത് സിബിഐയുടെ മറുപടി; മല്ല്യയ്ക്കായി ടൈല്‍സ് പതിച്ചു; യൂറോപ്യന്‍ ബാത്‌റൂം ഒരുക്കി; പെയിന്റും അടിച്ചു!.
🅾 ആള്‍ക്കൂട്ട കൊലപാതകം ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്നുവെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം.
🅾 രാജ്യത്ത് ബീഫ് കയറ്റുമതിയില്‍ വന്‍വര്‍ദ്ധന; ഒരു വര്‍ഷക്കാലയളവില്‍ 7118 കോടിയുടെ വരുമാനം; പശുവിന്റെ പേരില്‍ ആള്‍ക്കൂട്ട കൊല നടത്തുമ്പോഴും ബീഫ് കച്ചവടം പൊടിപൊടിക്കുന്നത് ഉത്തരേന്ത്യയില്‍ തന്നെ.
🅾 പ്രളയക്കെടുതിയില്‍ നഷ്ടം വിലയിരുത്താന്‍ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ച് ഉടന്‍ യോഗം; വിദേശ സഹായം പരിഗണിക്കണോ എന്ന കാര്യം പരിശോധിക്കും; വിദേശകാര്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും രാജ്‌നാഥ് സിംങ്; തീരുമാനം കേരളത്തിലെ എംപിമാര്‍ ആഭ്യന്തരമന്ത്രിയെ സന്ദര്‍ശിച്ചതിന് പിന്നാലെ.
അന്താരാഷ്ട്രീയം
🅾 നാലു വനിതാ പൈലറ്റുമാര്‍.. ജിദ്ദ നഗരസഭയില്‍ വനിതാ മേലുദ്യോഗസ്ഥര്‍...സ്ത്രീകള്‍ക്ക് അധികാരം നല്‍കാന്‍ നിരവധി പുതിയ അവസരങ്ങളോരുക്കി സൗദി വീണ്ടും; പാരമ്പര്യവാദികൾ എതിര്‍പ്പ് തുടരുമ്പോഴും എംബിഎസ് പരിഷ്‌കാരങ്ങളുമായി മുന്നോട്ട്.
🅾 തെരേസ മെയ് നിലപാട് കടുപ്പിച്ചതോടെ പിടിവാശി ഉപേക്ഷിച്ച് യൂറോപ്യന്‍ യൂണിയന്‍; ബ്രിട്ടന് വേണ്ടി പ്രത്യേക കരാര്‍ ഉടന്‍ റെഡിയെന്ന് പ്രഖ്യാപിച്ച് യൂറോപ്യന്‍ പ്രതിനിധി; ബ്രെക്സിറ്റിലെ അനിശ്ചിതത്വം കുറഞ്ഞതോടെ പൗണ്ട് വീണ്ടും ശക്തി പ്രാപിച്ചു.
🅾 തടി കൂടുന്നതിന് മാത്രമല്ല ഉറക്കമില്ലായ്മയ്ക്കും മോശം പെരുമാറ്റത്തിനും കാരണം കോള മുതല്‍ റെഡ്ബുള്‍ വരെയുള്ള ശീതളപാനീയങ്ങള്‍; മദ്യം വാങ്ങാന്‍ പ്രായപരിധി വച്ചത് പോലെ എനര്‍ജി ഡ്രിങ്ക്സുകളും കുട്ടികള്‍ക്കിടയില്‍ നിരോധിക്കുമെന്ന് പ്രഖ്യാപിച്ച് തെരേസ മെയ്.
🅾 അമേരിക്കന്‍ ഭരണകൂടത്തിനെതിരെ ബ്ലോഗെഴുതിയതിന്റെ പേരില്‍ മുസ്ലിം വിദ്യാര്‍ത്ഥിനിയെ സാനിട്ടറി പാട് അടക്കം അഴിപ്പിച്ച് പരിശോധിച്ചു; വാഷിങ്ടണ്‍ വിമാനത്താവളത്തിലെ വിവസത്രയാക്കിയുള്ള പരിശോധന പുരുഷ ഉദ്യോഗസ്ഥരുടെ കണ്‍മുന്നില്‍; വിദ്യാര്‍ത്ഥി എതിര്‍ത്തിട്ടും പരിശോധന തുടര്‍ന്നു.സൈനബ് റൈറ്റ്‌സ് എന്ന വെബ്‌സൈറ്റിന്റെ സ്ഥാപകയായ സൈനബ് മർച്ചന്റിനെ ആണ് വസ്ത്രം അഴിച്ച പരിശോധിച്ചത്.അതിക്രമത്തിനെതിരെ സൈനബ് ഹോം ആന്റ് സെക്യൂരിറ്റി വകുപ്പിന് പരാതി നൽകി
🅾 മ്യാന്‍മറില്‍ സ്വര്‍ ഷൗങ് അണക്കെട്ട് തകര്‍ന്ന് വെള്ളപ്പൊക്കം. 85 ഓളം ഗ്രാമങ്ങൾ വെള്ളത്തിൽ ആയി. 63,000 പേർ ദുരിതാശ്വാസക്യാമ്പിൽ കഴിയുന്നു
⚽ കായികം 🏏
------------------------->>>>>>>>>>>
🅾 ഇന്ത്യ ,ഇംഗ്ലണ്ട് നാലാം ടെസ്റ്റിന് തുടക്കം ആയി. ആദ്യ ദിനം രണ്ടാം സെഷനിൽ ഇംഗ്ലണ്ട് 82/5 എന്ന നിലയിൽ തകർച്ചയെ നേരിടുന്നു
🅾 അഫ്ഗാൻ , അയർലാന്റ് മൂന്നാം ഏകദിനം നാളെ നടക്കും
🅾 ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ ജിന്‍സന്‍ ജോണ്‍സന് സ്വര്‍ണം; പി.യു ചിത്രയുടെ വെങ്കലത്തില്‍ മലയാളിക്ക് ഇരട്ടി മധുരം; ചിത്രയുടെ നേട്ടം വനിതകളുടെ 1500 മീറ്ററില്‍; ഗെയിംസില്‍ മലയാളികളുടെ മെഡല്‍ തിളക്കം അഞ്ചായി; 800 മീറ്ററില്‍ നഷ്ടമായ സ്വര്‍ണം ഓടിയെടുത്തത് അവസാന ലാപ്പിലെ മിന്നും കുതിപ്പില്‍; മലയാളികള്‍ക്ക് അഭിമാന നിമിഷം .
🅾 ഏഷ്യന്‍ ഗെയിംസില്‍ പി.യു ചിത്രയ്ക്ക് വെങ്കലം; നേട്ടം വനിതകളുടെ 1500 മീറ്ററില്‍; ഗെയിംസില്‍ മലയാളികളുടെ നാലാമത്തെ മെഡല്‍ തിളക്കം.
സിനിമാ ഡയറി
🅾 അന്തരിച്ച തെലുങ്ക് നടൻ ജൂനിയർ എൻ ടി ആർ നന്ദമൂരി ഹരികൃഷ്ണയുടെ അവസാന കത്തില്‍ പ്രകടിപ്പിച്ചത് കേരളക്കരയോടുള്ള അഗാഥ സ്‌നേഹം; തന്റെ 62 ആം പിറന്നാൾ ആഘോഷിക്കേണ്ടതില്ലെന്നും ആ പണം പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന് നൽകണമെന്നും കത്തിൽ ; ഹരികൃഷ്ണന് കണ്ണീര്‍ പ്രണാമങ്ങള്‍ അര്‍പ്പിച്ച് മലയാളികള്‍.
🅾 പ്രളയമുണ്ടായത് ബീഫ് കഴിച്ചതിന് ദൈവം തന്ന ശിക്ഷ! ബോളിവുഡ് നടി പായല്‍ രൊഹാത്ഗിക്ക് പൊങ്കാലയിട്ട് മലയാളികള്‍; ഫേസ്‌ബുക്ക് പേജിലേക്ക് എത്തുന്നത് ബീഫ് വിഭവങ്ങളുടെ വൈവിധ്യമായ ഫോട്ടോസും റെസിപ്പികളും.
🅾 അഭിനയമെന്ന് പറഞ്ഞ് കിടക്ക പങ്കിടുന്നതും അന്യപുരുഷനെ ആലിംഗനം ചെയ്ത് വൃത്തിക്കേട് കാണിക്കാനുമൊന്നും എന്നെ കിട്ടില്ല; നായകനെ ചുംബിക്കണമെന്ന അവരുടെ ആവശ്യം നിരസിച്ചതാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം; സിനിമാ ലോകത്ത് അഹങ്കാരിയെന്ന് മുദ്രകുത്തപ്പെട്ടതിന്റെ കാരണം തുറന്നു പറഞ്ഞ് മഡോണ സെബാസ്റ്റ്യന്‍.
🅾 ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന രംഗങ്ങളോടെ പൃഥിരാജ് ചിത്രത്തിന്റെ ട്രെയിലറെത്തി; ആക്ഷന്‍ ത്രില്ലര്‍ ചിത്രം രണത്തിന്റെ ട്രെയിലര്‍ യുട്യൂബ് ട്രെന്റിങില്‍ ഒന്നാമത്.
🅾 ലൂസിഫറില്‍ രാഷ്ട്രീയപ്രവര്‍ത്തകനായ സ്റ്റീഫന്‍ നെടുമ്പള്ളിയായി മോഹന്‍ലാല്‍; തിരുവനന്തപുരത്ത് ഷൂട്ടിങ് നടക്കുന്ന പൃഥിരാജ് ചിത്രത്തിലെ താരത്തിന്റെ കഥാപാത്രത്തിന്റെ പേര് പുറത്ത്.
🅾 അവസാന നിമിഷം വരെ ആ സിനിമ മനസില്‍ കാണാന്‍ ശ്രമിച്ചു നോക്കിയെങ്കിലും കഴിഞ്ഞില്ല; വിശ്വാസമില്ലാത്ത സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമില്ലാത്തതുകൊണ്ടാണ് പിന്മാറി; 'ചെക്ക ചിവന്ത വാനം ' എന്ന മണിരത്‌നം ചിത്രത്തില്‍ നിന്നും പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഫഹദ് ഫാസില്‍.എ ആർ റഹ്മാൻ സംഗീതം നിർവ്വഹിക്കുന്ന ചിത്രം സെപ്റ്റംബർ 28 ന് പ്രദർശനത്തിനെത്തും
🅾 തന്റെ ആദ്യ ചിത്രമായ മറവത്തൂര്‍ കനവില്‍ മമ്മൂട്ടിയുടെ നായികയായി തീരുമാനിച്ചിരുന്നത് മഞ്ജുവിനെ; ദീലീപുമായുള്ള പ്രണയം നടക്കുന്നതിനാല്‍ മഞ്ജുവിന് ആ ചിത്രം നഷ്ടമായി; ഓര്‍മ്മകള്‍ പങ്ക് വച്ച് ലാല്‍ ജോസ്
🅾 നടന്മാരുമായി അടുത്തിടപെടുന്നത് മുസ്തഫയ്ക്ക് ഇഷ്ടമില്ല; സിനിമയില്‍ അഭിനയിക്കുമെങ്കിലും ചുംബനരംഗങ്ങളില്‍ അഭിനയിക്കാനില്ല; വിവാഹശേഷമുള്ള പ്രിയാമണിയുടെ പുതിയ തീരുമാനങ്ങള്‍ ഇങ്ങനെ.
🅾 കേരളത്തിന് ഫെഫ്ക 25 ലക്ഷം രൂപ നല്‍കും.
xxxxxxxxx

Tags:
ELETTIL NEWS