Trending

കുവൈത്തില്‍ പ്രായപരിധി നിയമം:അറുപതിനായിരത്തിലേറെ വിദേശികൾ മടങ്ങേണ്ടി വരും

കുവൈത്ത്: കുവൈത്തിൽ ജനസംഖ്യ ക്രമീകരണത്തിന്റെ ഭാഗമായി നടപ്പാക്കാനുദ്ദേശിക്കുന്ന പ്രായപരിധി നിയമം പ്രാബല്യത്തിലായാൽ അറുപതിനായിരത്തിലേറെ വിദേശികൾ തിരിച്ചു പോകേണ്ടി വരുമെന്ന് വിലയിരുത്തൽ . 60 വയസിന് മുകളിൽ പ്രായമുള്ള ഏകദേശം 60000 ത്തോളം തൊഴിലാളികൾ രാജ്യത്തുണ്ടെന്നാണ് റിപ്പോർട്ട് . മലയാളികൾ ഉൾപ്പെടെ നിരവധി പേർക്ക് ജോലി നഷ്ടമായേക്കും.


60 വയസ് പൂർത്തിയായ വിദേശികൾക്ക് തൊഴിൽ പെർമിറ്റ് പുതുക്കി നൽകുകയോ പുതിയ പെർമിറ്റ് അനുവദിക്കുകയോ ചെയ്യുന്നത് അവസാനിപ്പിക്കാനുള്ള .തീരുമാനത്തെ പ്രൈവറ്റ് സെക്റ്റർ വർക്കേഴ്സ് യൂണിയൻ . ഫെഡറേഷൻ ഓഫ് കുവൈത്ത് ലേബർ യൂനിയൻസ് എന്നിവ സ്വാഗതം ചെയ്തു . നിയമം പ്രാബല്യത്തിലായാൽ ഏകദേശം അറുപതിനായിരത്തോളം വിദേശികൾ രാജ്യം വിടേണ്ടി വരുമെന്നും ഇത് വഴി യുവജനങ്ങൾക്ക്‌ കൂടുതൽ തൊഴിലവസരം ലഭിക്കുമെന്നും പ്രൈവറ് സെക്റ്റർ വർക്കേഴ്സ് യൂണിയൻ ചെയർമാൻ മൻസൂർ അൽ മുതൈരി പറഞ്ഞു . ഈ അവസരം പ്രയോജനപ്പെടുത്തി സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ മിനിമം വേതനം അന്താരാഷ്ട്ര നിലവാരത്തിത്തിൽ പരിഷ്കരിക്കണമെന്നു ഫെഡറേഷൻ ഓഫ് ലേബർ യൂണിയൻസ് ചെയർമാൻ എൻജിനീയർ സാലെം അൽ അജ്മി പറഞ്ഞു.


പ്രായപരിധി നിയമം നടപ്പാക്കാൻ ആഭ്യന്തര തൊഴിൽ മന്ത്രാലയങ്ങൾ തമ്മിൽ തത്വത്തിൽ ധാരണയായിട്ടുണ്ട് ഇനി ഇത് സംബന്ധിച്ച നിയമ നിർമാണവും ഔദ്യോഗിക നടപടിക്രമങ്ങളും ആണ് ബാക്കിയുള്ളത്.ജനസംഖ്യയിലെ അസന്തുലിതത്വം ഇല്ലാതാക്കാനും തൊഴിൽ വിപണി ക്രമീകരിക്കാനും ലക്ഷ്യമിട്ടുള്ള സർക്കാർ നീക്കത്തെ സ്വദേശി സമൂഹം പൊതുവെ സ്വാഗതം ചെയ്തിട്ടുണ്ട് , ഇത് കൊണ്ട് തന്നെ പാർലമെന്റിൽ എതിർപ്പുണ്ടാകില്ലെന്നാണ് കരുതപ്പെടുന്നത്. ജനസംഖ്യാക്രമീകരണ നടപടികൾ സംബന്ധിച്ച സുപ്രധാന തീരുമാനങ്ങൾ അടുത്ത ആഴ്ചയോടെ ഉണ്ടാകുമെന്നാണ് സൂചന .
Previous Post Next Post
3/TECH/col-right