Trending

വീടിന്റെ മേൽക്കൂര തകർന്നു വീണു

കൊടുവള്ളി:പന്നൂര്‍ എ വി മുഹമ്മദിന്‍റെ വീടിന്റ മേല്‍ക്കൂര തകര്‍ന്ന് വീണു.ശക്തമായ മഴ കാരണം വീടിന്‍റെ എല്ലാഭാഗങ്ങളിലും വിള്ളല്‍ വീണിട്ടുണ്ട്.വീഴാറായ വീട് കഴിഞ്ഞദിവസം വില്ലേജ് ഓഫീസര്‍ സന്ദര്‍ശിക്കുകയും ഓവര്‍സിയര്‍ എസ്റ്റിമേറ്റ് തയ്യാറാക്കുകയും ചെയ്തെങ്കിലും ഇന്ന് വൈകുന്നേരം  മേല്‍ക്കൂര തകര്‍ന്ന് വീഴുകയായിരുന്നു.

അപകടാവസ്ഥയിലായതിനാല്‍ അയല്‍വീടിലും കുടുംബ വീടുകളിലുമാണ് പ്രായമായ മുഹമ്മദ്സാഹിബും ഭാര്യയും താമസിച്ച് വരുന്നത്;പ്രായമായ ഇവര്‍ക്ക് വീട് വെക്കാന്‍ ഒരു നിര്‍വ്വാഹവുമില്ല.അധികാരികള്‍ കനിയുമെന്ന പ്രതീക്ഷയിലാണിവർ.
Previous Post Next Post
3/TECH/col-right