Trending

OUTBOX:വാട്സാപ്പ് ഹെൽപ്പ്ലൈൻ

Outbox : Collector Kozhikode
വാട്സാപ്പ് ഹെൽപ്പ്ലൈൻ
6282 998 949

മഴക്കെടുതികളിൽ അകപ്പെട്ടിരിക്കുന്ന ജനങ്ങൾക്ക് സഹായ ഹസ്‌തവുമായി ജില്ലയിലെ നൂറു കണക്കിന് സംഘടനകളും കൊച്ചു കൊച്ചു കൂട്ടായ്‌മകളുമാണ് മുന്നോട്ട് വരുന്നത്. അത്തരക്കാരിലേക്ക് കൃത്യമായ ആവശ്യങ്ങളും മറ്റ് ഔദ്യോഗിക വിവരങ്ങളും കൈമാറാൻ കോഴിക്കോട് ജില്ലാ ഭരണകൂടം ഒരു വാട്സാപ്പ് ഹെൽപ്പ് ലൈൻ തുറക്കുന്നു. സഹായിക്കാൻ തയ്യാറുള്ള കോഴിക്കോട് ജില്ലയിലെ സംഘടനകളും മറ്റ് കൂട്ടായ്‌മകളും മുകളിൽ പറഞ്ഞിരിക്കുന്ന നമ്പർ തങ്ങളുടെ ഫോണിൽ സേവ് ചെയ്ത്, അതിലേക്ക് ഒരു വാട്സാപ്പ് മെസേജ് അയച്ചാൽ മാത്രം മതി. നിങ്ങളുടെ സഹായങ്ങൾ കൃത്യമായി എന്തൊക്കെ, എവിടെയൊക്കെ, എപ്പോഴൊക്കെ ആവശ്യമുണ്ട് എന്നത് കോഴിക്കോട് കലക്ടർ വാട്സാപ്പ് മെസേജ് വഴി നേരിട്ട് നിങ്ങളെ അറിയിക്കും. സഹായ സന്നദ്ധത അറിയിച്ചു കൊണ്ട് മെസേജ് അയക്കുന്നവർ നിങ്ങളുടെ സംഘടനയുടെയോ കൂട്ടായ്‌മയുടെയോ പേര് കൂടി ഉൾപ്പെടുത്തിയാൽ കൂടുതൽ ഫലപ്രദമാകും.



ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തയ്യാറായുള്ള സന്നദ്ധ സംഘടനകൾ, കൂട്ടായ്‌മകൾ, റെസിഡന്റ്‌സ് അസോസിയേഷനുകൾ, മറ്റ് വളണ്ടിയർ ഗ്രൂപ്പുകൾ എന്നിവർക്ക് മാത്രമാണ് ഈ  വാട്സാപ്പ് ഹെൽപ്പ് ലൈൻ വഴി വിവരങ്ങൾ കൈമാറുക. 

ദയവായി ശ്രദ്ധിക്കുക : ഈ നമ്പറിലേക്ക് ഫോൺ ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതല്ല. ധാരാളം മെസേജുകൾ കൈകാര്യം ചെയ്യുന്ന സമയമായത് കൊണ്ട്, മറുപടികൾ അയക്കാനും പ്രയാസമായിരിക്കും. ആവശ്യങ്ങളും വിവരങ്ങളും, ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകളേയും മറ്റ് കൂട്ടായ്‌മകളേയും  ഔദ്യോഗികമായി നേരിട്ട് അറിയിക്കുന്നതിന് വേണ്ടിയാണ് ഈ സംവിധാനം. ഈ നമ്പറിൽ നിന്നും വരുന്ന ഔദ്യോഗിക സന്ദേശങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയും ദുരുപയോഗപെടുത്തുകയും  ചെയ്യുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതാണ്.
Previous Post Next Post
3/TECH/col-right