Trending

ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂൾ: "മിലനം 2000"

കൊടുവള്ളി: മടവൂർ ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂളിലെ 2000 എസ് .എസ്.എൽ.സി ബാച്ചിലെ 400 വിദ്യാർത്ഥികളാണ് സ്ക്കൂളിൽ ഒത്ത് കൂടിയത്."മിലനം 2000" എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.രാവിലെ അസംബ്ലിയോടെ പരിപാടികൾ ആരംഭിച്ചു. പ്രാർത്ഥനയും പ്രതിജ്ഞയും നടത്തി അന്നത്തെ വിദ്യാലയ ജീവിതത്തിന്റെ ഒരു പുനരാവിഷ്ക്കാരം നടത്തി.



സ്ക്കൂളിലെ ഡിജിറ്റൽ ലൈബ്രറിയിലേക്ക് ആവശ്യമായ 501 മികച്ച പുസ്തകങ്ങളുമായാണ് അവരെത്തിയത്. സ്ക്കൂളിൽ നടന്ന പരിപാടിയിൽ മനേജർ പി.കെ.സുലൈമാൻ, പ്രിൻസിപ്പാൾ എം.നവീനാക്ഷൻ, ഹെഡ്മാസ്റ്റർ ടി.പ്രകാശ്, എം.രാജഗോപാലൻ, ടി.രവീന്ദ്രൻ, എം.വത്സല, രാജമ്മ, കെ.സുജാത, വി.വിജയൻ, ടി.പി.മുഹമ്മദ് അഷ്റഫ്, പി.അബ്ദുറഹിമാൻ, ബാലകൃഷ്ണൻ.ടി, ഉഷ പൊയിൽകാവിൽ, മനോഹരൻ.പി.പി, അജിത് കുമാർ, നൗഷാദ്, അൻജിത്ത്,അക്കീൽ,നിരഞ്ജന, എം.എ.സിദ്ദീഖ്, എന്നിവർ സംസാരിച്ചു.

Previous Post Next Post
3/TECH/col-right