കെ.എസ്.ആർ.ടി.സി:സെപ്റ്റംബർ മുതൽ സിംഗിൾ ഡ്യൂട്ടി - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 31 August 2018

കെ.എസ്.ആർ.ടി.സി:സെപ്റ്റംബർ മുതൽ സിംഗിൾ ഡ്യൂട്ടി

തിരുവനന്തപുരം: സെപ്റ്റംബർ ഒമ്പതു മുതൽ കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിൽ സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കാൻ തീരുമാനം. ജീവനക്കാരന്റെ ജോലിസമയം എട്ടുമണിക്കൂറായി നിജപ്പെടുത്തി. ബാക്കിസമയം മറ്റൊരു ജീവനക്കാരനെക്കൊണ്ട് പൂർത്തിയാക്കും. കെ.എസ്.ആർ.ടി.സി. പുനരുദ്ധാരണത്തിനായി നിയോഗിച്ച സുശീൽഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇതിനെതിരേ ജീവനക്കാരും തൊഴിലാളി സംഘടനകളും ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.


ഇതിൽ 1961-ലെ മോട്ടോർ ട്രാൻസ്പോർട്ടേഴ്സ് വർക്കേഴ്സ് ആക്ട് പ്രകാരം തീരുമാനിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. നിയമത്തിൽ ഒരു മോട്ടോർ വാഹനത്തൊഴിലാളിയെ എട്ടുമണിക്കുർ കൂടുൽ ജോലി ചെയ്യിക്കരുതെന്ന് നിഷ്കർഷിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നത്. രാത്രികാലങ്ങളിലുണ്ടാവുന്ന അപകടങ്ങളിൽ പലതും ഡ്രൈവർമാർ ഉറങ്ങിപ്പോകുന്നതുകൊണ്ടാണെന്ന് തെളിഞ്ഞിരുന്നു. ഏറ്റവും ഒടുവിൽ കൊല്ലത്തെ കൊട്ടിയത്തുണ്ടായ അപകടവും ഇത്തരത്തിലാണെന്ന് ബോധ്യമായിട്ടുണ്ട്.


ഇത് വിശ്രമമില്ലാതെയുള്ള ജോലികാരണമാണെന്നും, എട്ടുമണിക്കൂർ ഡ്യൂട്ടി ഈ പ്രശ്നത്തിനും പരിഹാരമാകുമെന്നാണ് കെ.എസ്.ആർ.ടി.സി. മാനേജ്മെന്റിന്റെ നിലപാട്. തീരുമാനം കോടതി വിധിക്കുശേഷം സിംഗിൾ ഡ്യൂട്ടി നടപ്പാക്കാൻ തീരുമാനിച്ചത് ഹൈക്കോടതി വിധിക്ക് ശേഷമാണ്. സെപ്റ്റംബർ മുതൽ ഇത് മാറ്റമില്ലാതെ നടപ്പാക്കും. സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നത് സർവീസുകളെ ദോഷമായി ബാധിക്കില്ല.

No comments:

Post a Comment

Post Bottom Ad

Nature