Trending

കൊടുവള്ളി മണ്ഡലത്തിലെ ആർജി ടീമംഗങ്ങളെ അനുമോദിച്ചു.

കൊടുവള്ളി: പ്രളയക്കെടുതിയില്‍ കേരളം മുങ്ങിയപ്പോള്‍ വയനാട്ടിലും മാധ്യകേരളത്തിലും  ഓടിയെത്തി ദുരിതാശ്വാസ പ്രവർത്തനത്തിൽ ഏർപ്പെട്ട കൊടുവള്ളി ആര്‍ ജി ടീം അംഗങ്ങളെ എസ്ഡിപിഐ കൊടുവള്ളി മണ്ഡലം കമ്മിറ്റി  അനുമോദിച്ചു. 



കൊടുവള്ളി മണ്ഡലത്തില്‍ നിന്നും സജീവമായി പങ്കെടുത്ത 55 പേരെയാണ് അനുമോദിച്ചത്. യോഗം എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡണ്ട് ഫൗസിയ കെ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി ടി അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. പോപുലര്‍ ഫ്രണ്ട് ഡിവിഷന്‍ പ്രസിഡണ്ട് സി പി ബഷീര്‍, മണ്ഡലം എസ്ഡിപിഐ സെക്രട്ടറി   അസീസ് മാസ്റ്റർ ടി കെ, എസ്ഡിപിഐ കൊടുവള്ളി മുനിസിപ്പല്‍ പ്രസിഡന്റ് യൂസഫ് ടി പി സെക്രട്ടറി സിദ്ദീഖ് കരുവന്‍പൊയില്‍ ജാഫർ പരപൻപോയിൽ പ്രസംഗിച്ചു. ആര്‍ ജി ടീം അംഗങ്ങളായ സിറാജ് തച്ചംപൊയില്‍, അശ്‌റഫ് പാലങ്ങാട്, റസാഖ് കളരാംതിരി, ഇസ്മായീല്‍ ആരംമ്പ്രം അനുഭവങ്ങള്‍ പങ്കുവെച്ചു
Previous Post Next Post
3/TECH/col-right