Trending

മാനം തെളിഞ്ഞു:ആശ്വാസം അകലെ

പ്രളയക്കെടുതിയില്‍ പിന്നിട്ടത് അല്‍പം ആശ്വാസം പകര്‍ന്ന ദിനം. കരകവിഞ്ഞ പുഴകള്‍ ഉള്‍വലിഞ്ഞതോടെ പ്രളയഭീതിയുടെ ആശങ്കക്കും കുറവ് വന്ന് തുടങ്ങി. വെള്ളം കയറിയ വീടുകളും സ്ഥാപനങ്ങളും ദുരന്തത്തിന്റെ കാഠിന്യം അറിയിക്കുന്ന കാഴ്ചകളാണ് പകരുന്നത്. തകര്‍ന്ന് കിടക്കുന്ന വീട്ടുപകരണങ്ങള്‍, ചെളി നിറഞ്ഞ അകത്തളങ്ങള്‍, ഉപയോഗ്യശൂന്യമായ വില്‍പന ചരക്കുകള്‍ മനസ്‌പൊട്ടുന്ന കാഴ്ചകളാണ് ഓരോരുത്തരും സ്വന്തം ഇടങ്ങളിലെത്തുമ്പോള്‍ കണ്ടത്. എല്ലാം പൂര്‍വ സ്ഥിതിയിലെത്താന്‍ എത്രനാളുകള്‍ വേണ്ടി വരുമെന്ന് പറഞ്ഞറിയിക്കാന്‍ കഴിയാത്ത അവസ്ഥ.


ഉപയോഗ യോഗ്യമായ വസ്ത്രങ്ങളോ ഗൃഹോപകരണങ്ങളോ ഒന്നും തന്നെ വീടുകളിലൊന്നും ഇല്ലെന്നതാണ് അവസ്ഥ. കിണറുകളില്‍ ചെളിയും മാലിന്യങ്ങളും വന്നടിഞ്ഞ് കുടിവെള്ളത്തിന് പോലും ഇനിയെന്തെന്ന ആശങ്കയിലാണ് ആളുകള്‍.
വ്യാപാര സ്ഥാപനങ്ങളാണെങ്കില്‍ നഷ്ടം കോടികള്‍ കടക്കുന്ന അവസ്ഥയിലാണ്. പെരുന്നാളും ഓണവും ഒന്നിച്ചെത്തുന്നതിനാല്‍ പല സ്ഥാപനങ്ങളും വലിയ തോതില്‍ തന്നെ സ്‌റ്റോക്ക് ഒരുക്കിയിരുന്നു. ഇവയെല്ലാം വെള്ളം കയറി നശിച്ച ഹൃദയം തകര്‍ക്കുന്ന കാഴ്ചയാണ് ദുരിതബാധിത പ്രദേശങ്ങളിലെ വ്യാപാര കേന്ദ്രങ്ങളില്‍ നിന്നുള്ളത്.
Previous Post Next Post
3/TECH/col-right