Trending

കേരളത്തിലെ മഹാപ്രളയം സിനിമയാവുന്നു

കൊച്ചി: കേരളത്തെ ഒന്നടങ്കം ദുരിതത്തിലാക്കിയ മഹാപ്രളയത്തെ ആസ്പദമാക്കി മലയാള സിനിമ വരുന്നു. ‘കൊല്ലവര്‍ഷം 1193’ എന്നാണ് ചിത്രത്തിന്റെ പേര്. നവാഗതനായ അമല്‍ നൗഷാദ് ആണ് കഥയും തിരക്കഥയും എഴുതി ചിത്രം സംവിധാനം ചെയ്യുന്നത്.


ചെന്നൈയിലുണ്ടായ പ്രളയത്തെ അടിസ്ഥാനമാക്കി ‘ചെന്നൈവാരം’ എന്ന പേരില്‍ സിനിമ എടുക്കുന്നതിനുള്ള തയാറാടുപ്പിലായിരുന്നു അണിയറപ്രവര്‍ത്തകര്‍. എന്നാല്‍, ചെന്നൈയിലെക്കാളും വലിയ ദുരന്തം കേരളത്തില്‍ ഉണ്ടായതിനെ തുടര്‍ന്നാണ് തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുമൊക്കെയായി കൊല്ലവര്‍ഷം 1193 ഒരുക്കിയത്.

കേരളത്തിലെ മഹാപ്രളയത്തെ മലയാളികള്‍ എങ്ങനെ അതിജീവിച്ചു എന്നതാണ് ചിത്രത്തിന്റെ പ്രമേയം. ദേവന്‍ മോഹനാണ് ഛായാഗ്രഹണം, സംഗീതം സഞ്ജയ് പ്രസന്നന്‍, ചിത്രസംയോജനം ബില്‍ ക്ലിഫേര്‍ഡ്, കലാസംവിധാനം ജോസഫ് എഡ്വേഡ് എഡിസണ്‍. സിനിമ അടുത്ത വര്‍ഷം ആദ്യത്തില്‍ തിയേറ്ററുകളിലെത്തും.
Previous Post Next Post
3/TECH/col-right