എളേറ്റിൽ: എളേറ്റിൽ ചോലയിൽ പ്രദേശത്തെ 25 പേരടങ്ങുന്ന യുവാക്കൾ പെരുന്നാൾ ടൂർ പോയത് സേവനവും ഒപ്പം വിനോദവും ഉദ്ദേശിച്ച് കൊണ്ട് വയനാട്ടിലേക്ക്.രാവിലെ 7.30 ന് പുറപ്പെട്ട് വയനാട് ചുരത്തിന്റെ കാഴ്ചകളും പൂക്കോടി ന്റെ പ്രകൃതി ഭംഗിയും ആസ്വദിച്ച് കൊണ്ട് കോളിച്ചാൽ വയൽ കോളനിയിലെത്തി. അവിടെ ഓണ പൂക്കളങ്ങൾക്ക് പകരം മൺകൂനകളായിരുന്നു.
പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴ്ത്തിയ ഉരുൾപൊട്ടലിൽ വീടും മനസ്സും കുതിർന്ന് നിൽക്കുന്ന നിരവധി കടുംബങ്ങൾ ഓണാഘോഷം മാറ്റി വെച്ചതായിരുന്നു. അവർക്ക് പായസ വിതരണം നടത്തി പൊന്നോണത്തിൽ ലളിതമായി പങ്ക് ചേർന്നു.
പുറക് വശം മണ്ണിടിഞ്ഞ് വീടിന്റെ പിൻ വാതിൽ പോലും തുറക്കാൻ കഴിയാതെ വീട്ടുകാർ പ്രയാസത്തിലായിരുന്നു. സന്നദ്ധ സേവനത്തിനായി യുവാക്കൾ കർമ്മനിരതരായപ്പോൾ രണ്ട് വീടുകളിലെ മണ്ണ് നീക്കം ചെയ്ത് അത്യാവശ്യ സൗകര്യമൊരുക്കിക്കൊടുത്തു.
കൂടാതെ ഉപയോഗ ശൂന്യമായി കിടന്ന കിണർ വൃത്തിയാക്കി പ്ലംബിംഗ് ജോലി പൂർത്തിയാക്കി കൊടുത്തത് നിരവധി കടുംബങ്ങൾക്ക് ജലക്ഷാമം പരിഹരിക്കാനുപകരിച്ചു.
ശേഷം തളിപ്പുഴയിൽ നീന്തിയും പ്രകൃതി ഭംഗി ആസ്വദിച്ചും "ടീം ചോല" മടങ്ങി . പ്രവർത്തനങ്ങൾക്ക് ചോല റെസിഡൻസ് ,IMS ഭാരവാഹികൾ നേതൃത്വം നൽകി.

Tags:
ELETTIL NEWS