കോഴിക്കോട്: പ്രളയദുരന്ത മേഖലയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്
ഹരിതകേരളം മിഷന്റെ സജീവമായ ഏകോപനം. സന്നദ്ധ പ്രവര്‍ത്തകരെയും സംഘടനകളെയും
സ്ഥാപനങ്ങളെയും ദുരന്ത മേഖലയില്‍ വിന്യസിച്ചാണ് ഹരിതകേരളം മിഷന്റെ
നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുന്നത്.
വിവിധ ജില്ലകളിലായി ഹരിതകേരളം മിഷന്‍ നിയോഗിച്ച സംഘങ്ങള്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. വീടുകള്‍, കെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ അടിഞ്ഞ ചെളി കലര്‍ന്ന മാലിന്യം നീക്കം ചെയ്യാനായി റെയ്ഡ്‌കോയുമായി ബന്ധപ്പെട്ട് 50 ഹൈ പ്രഷര്‍ പമ്പ് സെറ്റുകള്‍ ഹരിതകേരളം മിഷന്‍ തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ എത്തിക്കും.
വിവിധയിടങ്ങളില്‍ നിന്ന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി സമാഹരിച്ച സാധന സാമഗ്രികളും ഇതോടൊപ്പം എത്തിക്കും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട മണ്‍വെട്ടി, മണ്‍കോരി, ചൂല്‍, ഇരുമ്പ് ചട്ടി, റബ്ബര്‍കുട്ട, ഗ്ലൗസ്, ഗംബൂട്ട്‌സ്, കൈയുറകള്‍, മാസ്‌ക്കുകള്‍, ഡിറ്റര്‍ജന്റ്‌സ്, അണുനാശിനികള്‍, സ്‌ക്രബ്ബര്‍, ലോഷന്‍, പ്രഥമശുശ്രൂഷ ഔഷധങ്ങള്‍ തുടങ്ങിയ സാധന സാമഗ്രികള്‍ ഇനിയും അടിയന്തരമായി ആവശ്യമാണ്.
ഇത് എത്തിക്കാനും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും വേണ്ടി ഹരിതകേരളം മിഷന്‍ ആരംഭിച്ച രജിസ്‌ട്രേഷന്‍ സംവിധാനം www.haritham.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുകയാണ്. 0471-2449939 എന്ന ലാന്റ് നമ്പറിലും 9188120320, 9188120316 എന്നീ മൊബൈല്‍ നമ്പറിലും രജിസ്‌ട്രേഷന്‍ നടത്താം.

Tags:
KERALA