അങ്കമാലി: പ്രളയം അടങ്ങിയിട്ടും സംസ്ഥാനത്ത് ദുരിതങ്ങള്‍ ഒഴിയുന്നില്ല. വെള്ളം ഇറങ്ങിയതോടെ വീടുകളിലേക്ക് മടങ്ങിയ നിരവധി പേര്‍ക്ക് പാമ്ബിന്റെ കടിയേറ്റു. അങ്കമാലിയില്‍ വെള്ളം പൊങ്ങിയ സ്ഥലത്തു പാര്‍ക്കു ചെയ്ത ബൈക്കില്‍ വച്ച ഹെല്‍മറ്റില്‍ കയറിയ പാമ്ബിന്റെ കടിയേറ്റ് യുവാവ് ആശുപത്രിയില്‍. ഇതര സംസ്ഥാന തൊഴിലാളിയായ വീരമണി (32)ക്കാണ് പാമ്ബുകടിയേറ്റത്.
വീരമണി ബൈക്ക് പാര്‍ക്ക് ചെയ്ത സ്ഥലത്ത് വെള്ളം കയറിയിരുന്നു. ഇതില്‍നിന്നു വന്ന പാമ്ബ് ആകാമെന്നാണ് കരുതുന്നത്. ഹെല്‍മറ്റ് ബൈക്കില്‍ കൊളുത്തിയിട്ടിരിക്കുകയായിരുന്നു.
തിരിച്ചെത്തിയ വീരമണി ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യും മുന്‍പ് ഹെല്‍മറ്റ് എടുത്തപ്പോള്‍ പാമ്ബ് പുറത്തുചാടി.
കൈയില്‍ കടിച്ച പാമ്ബ് ഇഴഞ്ഞുപോയി.കടിയേറ്റ വീരമണിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചു. ഇയാള്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. വീരമണി അങ്കമാലി ലിറ്റില്‍ ഫഌവര്‍ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.

Tags:
KERALA