Trending

വീടിന് മുകളില്‍ ഹെലികോപ്റ്റര്‍ ഇറക്കി:26 പേരുടെ ജീവന്‍ സുരക്ഷിതമാക്കിയ പൈലറ്റിന്റെ ഓർമ്മകൾ

കൊച്ചി: നിമിഷങ്ങള്‍ മാത്രം എടുത്തൊരു രക്ഷാപ്രവര്‍ത്തനം. രക്ഷിച്ചത് 26 ജീവനുകളാണ്. പ്രളയത്തില്‍ മുങ്ങിപ്പോയ വീടിന് മുകളില്‍ ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്തായിരുന്നു ആ രക്ഷാപ്രവര്‍ത്തനം. ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. വെള്ളിയാഴ്ചയായിരുന്നു ചാലക്കുടിയിലെ ഒരു വീടിന് മുകളില്‍ ഹെലികോപ്റ്റര്‍ ഇറക്കി 26 പേരെ രക്ഷപ്പെടുത്തിയത്.

പ്രായം ഏറെ ചെന്നവരും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഐഎന്‍എസ് ഗരുഡയില്‍ എത്തിയായിരുന്നു രക്ഷാപ്രവര്‍ത്തനം. ഹെലികോപ്റ്റര്‍ പൂര്‍ണമായി ഇറക്കിയാല്‍ വീടിന് കേട്പാട് സംഭവിക്കാന്‍ സാധ്യതയുണ്ട്, അതിനാല്‍ ലൈറ്റ് ഓണ്‍ വീല്‍ രീതി പിന്തുടരാന്‍ തീരുമാനിക്കുകയായിരുന്നെന്ന് ലെഫ്റ്റ്‌നന്റ് കമാന്‍ഡര്‍ അഭിജീത് ഗരുഡ് പറഞ്ഞു. ഇതിലൂടെ ഹെലികോപ്റ്ററിന്റെ ഭാരം പൂര്‍ണമായും കെട്ടിടം താങ്ങുന്നത് ഒഴിവായി.

നാല് പേരെ വായുവില്‍ നിന്നുകൊണ്ട് രക്ഷപ്പെടുത്തി. എന്നാല്‍ ബാക്കിയുള്ള 22 പേരെ അങ്ങനെ രക്ഷപ്പെടുത്താന്‍ സാധിക്കുമായിരുന്നില്ല. തുടര്‍ന്ന് റൂഫ് ലാന്‍ഡ് ചെയ്യാന്‍ സേനാ അംഗങ്ങള്‍ തീരുമാനിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കാന്‍ ബുദ്ധിമുട്ടായിരുന്നു, എന്നാല്‍ ശരിയായ തീരുമാനം എടുക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അഭിജീത് പറഞ്ഞു.
Previous Post Next Post
3/TECH/col-right