Trending

ശുചീകരണം: കണ്‍ട്രോള്‍ റൂം രൂപീകരിച്ചു

തിരുവനന്തപുരം : പ്രളയത്തില്‍ നശിച്ച വീടുകള്‍, സ്ഥപനങ്ങള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവ ശുചിയാക്കി ജനങ്ങളുടെ ആരോഗ്യവും ശുചിത്വവും ഉറപ്പു വരുത്തുന്നതിനുള്ള ചുമതല തദ്ദേശസ്ഥാപനങ്ങള്‍ക്കായിരിക്കുമെന്ന് വകുപ്പ് അഡീഷണല്‍ സെക്രട്ടറി അറിയിച്ചു. ഇതിനായി വാര്‍ഡ് തലത്തില്‍ സ്‌ക്വാഡ് രൂപീകരിക്കുന്നതും ചുമതല സംബന്ധിച്ചും മാനദണ്ഡം പുറപ്പെടുവിച്ചു.





സെക്രട്ടേറിയറ്റില്‍ പ്രത്യേക കണ്‍ട്രോള്‍ റൂമും ആരംഭിച്ചിട്ടുണ്ട്. 0471 2518886, 2335413, 9446487798, 9037167112, 9447646141 എന്നിവയാണ് കണ്‍ട്രോള്‍ റൂം നമ്പരുകള്‍. മൃഗങ്ങളുടെ ജഡം മറവ് ചെയ്യുന്നതിനും വ്യക്തമായ മാര്‍ഗനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.




ഇതുവരെ മൂവായിരം സ്‌ക്വാഡുകള്‍ ശുചീകരണത്തിനായി സംസ്ഥാനത്ത് രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ 25000ത്തിലധികം വീടുകളും പതിനായിരത്തോളം പൊതുസ്ഥാപനങ്ങളും അത്ര തന്നെ കിണറുകളും വൃത്തിയാക്കി. സ്‌ക്വാഡില്‍ ഇലക്ട്രീഷ്യന്‍മാര്‍, പഌബര്‍മാര്‍ എന്നിവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആയിരത്തോളം മൃഗങ്ങളുടെ ജഡം മറവു ചെയ്തു.
Previous Post Next Post
3/TECH/col-right