Trending

ELETTIL ONLINE MORNING NEWS 29-08-2018

ELETTIL ONLINE MORNING NEWS 29-08-2018

1194 ചിങ്ങം 13
1439 ദുൽഹജ്ജ് 17
ബുധൻ 


കേരളീയം

🅾 *മഴക്കാല ദുരന്തം: നാശനഷ്ടം വിലയിരുത്താന്‍ കേന്ദ്രസംഘം ഇന്ന്  ( ബുധനാഴ്ച ) എത്തും; പുനരധിവാസത്തിനൊപ്പം ബാങ്ക്-ഇന്‍ഷുറന്‍സ്  കമ്പനി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും; ക്ലെയിമുകള്‍ തീര്‍ക്കാന്‍ പ്രത്യേക ക്യാമ്പ്‌   ഓഫീസ്; പ്രളയത്തില്‍ നശിച്ച നോട്ടുകള്‍ മാറ്റിനല്‍കുന്നതിലും വായ്പകളുടെ തിരിച്ചടവ് കാലാവധിയിലും തീരുമാനം വരും. കേന്ദ്ര ധനകാര്യ സഹമന്ത്രി പൊൻ രാധാകൃഷ്ണൻ കേന്ദ്ര സംഘത്തെ നയിക്കും.*


🅾 *ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ കലക്ടര്‍മാര്‍ മുഖേന സര്‍ക്കാര്‍ നല്‍കുന്നത് 330 കോടി രൂപ.*


🅾 *ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 330 കോടി അനുവദിച്ച്‌ സംസ്ഥാന സര്‍ക്കാര്‍; ഭക്ഷണവും വസ്ത്രവും നല്‍കാന്‍ മാത്രം 117.72 കോടി രൂപ.തകർന്ന്സ്‌ വീടുകളുടെ പുനർന്നിർമ്മാണത്തിന്‌ 99. 85 കോടി രൂപ അനുവദിച്ചു.കുടുംബങ്ങൾക്ക്‌ ആശ്വാസ ധനമായി നൽകാൻ 18.08 കോടിയും, കാർഷിക വിളകളുടെ നഷ്ടപരിഹാരത്തിൻ` 51.75 കോടി രൂപയും, മരുന്നു വിതരണം, കുടിവെള്ള വിതരണം, ബോട്ട്‌ തകർന്നവർക്കുള്ള സഹായം എന്നിവക്ക്‌ 2.4 കോടി രൂപയും വിനിയോഗിക്കാം*


🅾 *നെടുമ്പാശേരി വിമാനത്താവളം ഇന്ന്  മുതല്‍ പ്രവര്‍ത്തനമാരംഭിക്കും.*


🅾 *വെള്ളപ്പൊക്കത്തെ തുടർന്ന് റേഷൻ കാർഡുകൾ നഷ്ടപ്പെട്ടവർക്ക്‌ ഡ്യൂപ്ലിക്കേറ്റ് റേഷന്‍ കാര്‍ഡുകള്‍ സെപ്തംബര്‍ 2 മുതല്‍ വിതരണം ചെയ്യും.*


🅾 *വാജ്പേയിയുടെ ചിതാഭസ്മ നിമജ്ജനയാത്ര  ഇന്ന് കണ്ണൂരിൽ നടക്കും. തുടർന്ന് പയ്യമ്പലത്ത്‌ നിമജ്ജനം*


🅾 *കുട്ടനാട് ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ആദ്യദിനം പൂര്‍ത്തിയായി; മഹായജ്ഞത്തില്‍ പങ്കാളികളായത് ഒരു ലക്ഷത്തോളം പേര്‍.*


🅾 *തൃശൂരില്‍ പാലത്തിന്റെ കൈവരിയില്‍ കാറിടിച്ച്‌ ഒന്നര വയസുകാരി മരിച്ചു.പന്തല്ലൂർ പാലത്തിന്റെ കൈവരിയിൽ ഇടിച്ച്‌ ആണ്‌ പത്തനംതിട്ട സ്വദേശികളായ ബിബിൻ - പ്രവീണ ദമ്പതികളുടെ മകൾ നക്ഷത്ര മരിച്ചത്‌.*


🅾 *പ്രളയത്തിൽ നാശം നേരിട്ട പട്ടാമ്പി പാലത്തിന്റെ നവീകരണ ജോലികൾ തുടങ്ങി. പട്ടാമ്പി പാലം സെപ്റ്റംബര്‍ ആറിന് തുറക്കും.*


🅾 *ഭര്‍തൃമതിയും നാലുമക്കളുടെ അമ്മയുമായ യുവതിക്കൊപ്പം ഒളിച്ചോട്ടം; മടങ്ങിയെത്തി സഹോദരനൊപ്പം പോയ യുവതി വീണ്ടും പൊലീസിന് മുമ്പിലെത്തിയത്‌  മോഷണ-പീഡന ആരോപണവുമായി. യുവാവ്‌ തന്റെ 10 ലക്ഷം രൂപ തട്ടിയെടുത്തെന്നും പീഡിപ്പിച്ചെന്നും യുവതി.  തലശ്ശേരിയിലെ തുണിക്കടയിലെ യുവാവിനെ അഴിക്കുള്ളില്‍ അടച്ച്‌ പൊലീസ് ഇടപെടലും; തലശ്ശേരിയിലെ ഒളിച്ചോട്ടക്കഥയ്ക്ക് അപ്രതീക്ഷിത ട്വിസ്റ്റ്*


🅾 *ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്താണ് ഈ ദുരന്തം സംഭവിച്ചതെങ്കില്‍ ഒരു ഔചിത്യബോധവുമില്ലാതെ പിണറായി വിജയനും സംഘവും സമരത്തിനിറങ്ങുമായിരുന്നു; അവിവേകിയും ധിക്കാരിയുമായ മന്ത്രി ഇപ്പോഴും ഭരണത്തില്‍ തുടരുന്നത് കേരളമായതിനാല്‍' ; പിണറായിയേയും എം.എം മണിയേയും വിമര്‍ശിച്ച്‌ ബി ജെ പി നേതാവ്‌ കെ.സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.*


🅾 *ദുരിതാശ്വാസത്തിന് എല്ലാവരും ആലുവയിലും ചാലക്കുടിയിലും തലങ്ങും വിലങ്ങും ഓടി  നടക്കുമ്പോൾ ഒറ്റപ്പെട്ടുപോയത് മലനാട്ടുകാര്‍; ഇടുക്കിയിലെ ജനങ്ങള്‍ കരയുന്നില്ല പരാതി പറയുന്നില്ല; മഴക്കാല ദുരന്തത്തില്‍ പെട്ട ഇടുക്കിക്കാരെ മാറ്റിനിര്‍ത്തരുത് പ്ലീസ്; മുരളി തുമ്മാരുകുടി ഫേസ്ബുക്കിൽ കുറിച്ചു*


🅾 *ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയുമായി സിപിഐ; മന്ത്രിമാരും ജനപ്രതിനിധികളും ഒരുമാസത്തെ ശമ്ബളം നല്‍കുമെന്ന് കാനം; സാമ്പത്തികമായി   സ്ഥിതിയുള്ള പാര്‍ട്ടി അംഗങ്ങള്‍ സംഭാവന നല്‍കണമെന്നും നിര്‍ദ്ദേശം.*


🅾 *പ്രളയവും നിപയും നഷ്ടപ്പെടുത്തിയത് ഒരു മാസത്തെ അധ്യയന ദിനങ്ങള്‍; പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ സാധിക്കാത്തിനാല്‍ പരീക്ഷകള്‍ ഏപ്രിലേക്ക് മാറ്റിയേക്കും; സറണ്ടറില്ലാതെ സേവനത്തിന് തയ്യാറെന്ന് അദ്ധ്യാപകരും;പരീക്ഷ തീയതി തീരുമാനിക്കാന്‍ അടിയന്തര യോഗം ഉടന്‍.*


🅾 *ലോട്ടറി അടിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി കുടുംബം; നിര്‍മ്മല്‍ ഭാഗ്യക്കുറിയിലൂടെ അടിച്ച ഒരു ലക്ഷം രൂപ പ്രളയബാധിതര്‍ക്കായി നല്‍കിയത് അഞ്ചല്‍ സ്വദേശി ഹംസ; കുടുംബത്തിന് മുഖ്യമന്ത്രിയുടെ അഭിനന്ദനവും.*


🅾 *മഹാപ്രളയദുരന്തത്തില്‍ നിന്ന് കേരളത്തെ കരകയറ്റാനൊരുങ്ങി മെട്രോമാന്‍; 50 കോടി ദുരിതാശ്വാസ സഹായമായി പ്രഖ്യാപിച്ച ഡോ.ഷംസീര്‍ വയലിലിന്റെ കര്‍മസേനയ്ക്ക് ദിശാബോധം നല്‍കാന്‍ നിര്‍ണായക കൂടിക്കാഴ്ച; നവകേരളനിര്‍മ്മാണത്തിനായി സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി അടുത്ത ഘട്ടത്തില്‍ ചര്‍ച്ച ചെയ്യാന്‍ ധാരണ; ഇ.ശ്രീധരനുമായി പ്രചോദനം നല്‍കുന്ന കൂടിക്കാഴ്ചയെന്ന് ഡോ.ഷംസീര്‍ വയലില്‍.*


🅾 *കുമ്പസാര രഹസ്യം ചോര്‍ന്നാല്‍ മറ്റൊരു വൈദികനോട് കുറ്റം ഏറ്റുപറയാം, ആ വൈദികന്‍ മെത്രാന് മുമ്പിൽ കുമ്പസരിക്കണം , മെത്രാന്‍ റോമിലേക്ക് കത്തയക്കണം; റോമില്‍ നിന്നുള്ള ക്ഷമാപണം ലഭിക്കുന്നതോടെ വൈദികന്‍ പാപമോചിതനാകും; ശാലോം ടിവിയിലെ പരിപാടിയില്‍ പുരോഹിതന്‍ നല്‍കിയ വിശദീകരണത്തെ കൊന്ന് കൊലവിളിച്ച്‌ സോഷ്യല്‍ മീഡിയ.*


🅾 *ഇരിട്ടി ബസ് സ്റ്റാന്‍ഡില്‍ ബഹുനില കെട്ടിടത്തിലെ സ്‌ഫോടനത്തിന് പിന്നില്‍ എസി കംപ്രസര്‍ പൊട്ടിത്തെറിയല്ല ബോംബ് തന്നെ; കെട്ടിടത്തിലെ മുസ്ലിം ലീഗ് ഓഫീസില്‍ നിന്നും നാടന്‍ ബോംബും വടിവാളും ഉള്‍പ്പടെയുള്ള മാരകായുധങ്ങള്‍ കണ്ടെത്തി; പൊട്ടിത്തെറിച്ചത് ഐസ്‌ക്രീം ബോംബെന്ന് പൊലീസും ബോംബ് സ്‌ക്വാഡും; സംഭവത്തില്‍ പങ്ക് നിഷേധിച്ച്‌ ലീഗ്.*


🅾 *പ്രളയബാധിത വീടുകളില്‍ ശുചീകരണം നടത്തി മടങ്ങവേ  പമ്പാ  നദിയില്‍ ഒഴുക്കില്‍ പെട്ടവരെ കണ്ടെത്തുന്നതില്‍ അനാസ്ഥ; റാന്നിയില്‍ നാട്ടുകാരുടെ പ്രതിഷേധം; വലിയ പാലത്തില്‍ ഒന്നര മണിക്കൂര്‍ റോഡ് ഉപരോധം.സിബി , ലെവിൻ എന്നിവരെ ആണ്‌ കാണാതായിരിക്കുന്നത്‌*


🅾 *കോട്ടയത്തെ ദുരിതാശ്വാസ ക്യാമ്പിൽ  പൊലീസുകാരിയുടെ 'അടിച്ചുമാറ്റല്‍ പരിപാടി'; ദുരിത ബാധിതര്‍ക്കായി എത്തിച്ച 34 നൈറ്റിയും അടിവസ്ത്രങ്ങളും പൊലീസുകാരി മോഷ്ടിച്ചു.ബന്ധുക്കളെ വിളിച്ച്‌ വരുത്തി കാറിൽ കൊടുത്ത്‌ അയച്ചു ; സംഭവം വെളിച്ചത്തായത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന്.*


🅾 *പ്രളയക്കെടുതി നേരിടുന്ന അഞ്ച് ജില്ലകളില്‍ ആരോഗ്യവകുപ്പിന്റെ എലിപ്പനി  മുന്നറിയിപ്പ്‌.  തൃശൂർ, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌ കണ്ണൂർ എന്നീ ജില്ലകളിൽ ആണ്‌ മുന്നറിയിപ്പ്‌. പ്രതിരോധമരുന്നുകള്‍ കഴിക്കാന്‍ നിര്‍ദ്ദേശം; പ്രളയബാധിത പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രതപാലിക്കണം*


🅾 *വിവാദ ജര്‍മന്‍യാത്ര: മന്ത്രി കെ.രാജുവിന് സിപിഐയുടെ പരസ്യ ശാസനയും താക്കീതും; രാജു ചെയ്തത് തെറ്റ്; ഔദ്യോഗിക പരിപാടിക്കല്ലാതെ മന്ത്രിമാര്‍ വിദേശത്ത് പോകുന്നതില്‍ ഔചിത്യമില്ലെന്ന് പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ്; മറ്റ് സിപിഐ മന്ത്രിമാരുടെ വിദേശയാത്രയും നിയന്ത്രിക്കുമെന്ന് കാനം രാജേന്ദ്രന്‍; ചീഫ് വിപ്പ് സ്ഥാനം പാര്‍ട്ടിയുടെ അജണ്ടയിലില്ലെന്നും സംസ്ഥാന സെക്രട്ടറി.*


🅾 *കേരളത്തിന് കൈത്താങ്ങായി ദുബായ് ഇസ്ലാമിക് ബാങ്ക് , നല്‍കിയത് 9.5 കോടി രൂപ.*


🅾 *പെരുമ്പാവൂർ കോടനാട്‌ അഭയാരണ്യത്തിലെ മ്ലാവ്‌ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറിൽ വീണ്‌ ചത്തു.*


🅾 *ഇടമലയാറിൽ ജലവിതാനം പരമാവധി സംഭരണ ശേഷിയെക്കാൾ രണ്ട്‌ മീറ്റർ താഴ്‌ന്നിട്ടും ഷട്ടറുകൾ അടക്കുന്ന കാര്യത്തിൽ തീരുമാനം ആയില്ല*


🅾 *പ്രളയം മാറിയതോടെ സംസ്ഥാനത്തെ മിക്ക പുഴകളും വേനൽക്കാലത്തിന്‌ സമാനമായി ജലനിരപ്പ്‌ താഴ്‌ന്നു*


🅾 *പ്രതിരോധ കെടുതി മൂലമുള്ള അസുഖങ്ങൾ പ്രതിരോധിക്കാൻ സംസ്ഥാനത്ത്‌ എങ്ങും നാളെ മുതൽ 325 താൽക്കാലിക ആശുപത്രികൾ പ്രവർത്തനം ആരംഭിക്കും30 ദിവസത്തേക്ക്‌ ആണ്‌ ഇവയുടെ പ്രവർത്തനം.*


🅾 *അയ്യങ്കാളിയുടെ 155 -ആം ജയന്തി സംസ്ഥാനത്ത്‌ എങ്ങും ആഘോഷിച്ചു.*


🅾 *ഓണത്തിരക്ക്‌ മുതലെടുത്ത്‌ ബാംഗളൂരിലേക്ക്‌ 3000 രൂപ വാങ്ങിയ വിനായക ട്രാവൽസിന്‌ മോട്ടോർ വാഹന വകുപ്പ്‌ 6500 രൂപ പിഴ ചുമത്തി*


🅾 *പെരുമ്പാവൂർ വല്ലം സ്വദേശി അപ്പുക്കുട്ടൻ നായരുടെ ഭാര്യ രാധാമണി (65) മുവാറ്റുപുഴ വാഴപ്പിള്ളിയിൽ സഞ്ചരിച്ചിരുന്ന ഓട്ടോ കാറിൽ തട്ടി മറിഞ്ഞ്‌ മരിച്ചു. കൂടെ യാത്ര ചെയ്ത മക്കൾ ദീപ്തി, ദീപ  എന്നിവർക്ക്‌ പരിക്കുണ്ട്‌.*


🅾 *പിണറായി കൂട്ടക്കൊലയിൽ 'അവനെ' പറ്റി സൂചിപ്പിച്ച്‌ സൗമ്യയുടെ ഡയറി കുറിപ്പ്‌ കണ്ടെത്തി . മകളോട്‌ താൻ നിരപരാധിയാണെന്നും പുറത്തിറങ്ങിയാൽ അവനെ കൊന്ന് യഥാർത്ഥ കൊലപാതകി ആയി ജയിലിലേക്ക്‌ വരും എന്നും ഡയറിയിൽ*


🅾 *പ്രളയരക്ഷാ പ്രവർത്തനത്തിൽ താരമായ ജൈസലിനെ ഇന്നലെ രാഹുൽ ഗാന്ധി ആദരിച്ചു.*


🅾 *മതരാഷ്ട്രീയ ഭേദം ഇല്ലാതെ പ്രളയത്തെ ഒറ്റക്കെട്ടായി നേരിട്ട കേരളം ഇന്ത്യക്ക്‌ മാതൃകയാണെന്ന് രാഹുൽ ഗാന്ധി*


🅾 *പിക്കപ്പ് വാന്‍ ബൈക്കില്‍ ഇടിച്ച്‌ വീട്ടമ്മ മരിച്ചു; അപകടമുണ്ടായത് ഭര്‍ത്താവിനും ചെറുമകനുമൊപ്പം യാത്ര ചെയ്യുന്നതിനിടയില്‍; ബൈക്കില്‍ നിന്ന് തെറിച്ച്‌ വീണ നഫീസയുടെ തലയില്‍ പിക്കപ്പ് വാന്‍ കയറി ഇറങ്ങി; മരണം സംഭവസ്ഥലത്ത് തന്നെ.കോഴിക്കോട്‌ ഈങ്ങാപ്പുഴ ബസ്‌ സ്റ്റാന്റിന്‌ മുന്നിൽ ആയിരുന്നു അപകടം*


🅾 *ഗൂഗിള്‍ ഏഴ് കോടി നല്‍കും; 70 വീടുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ സന്നദ്ധത അറിയിച്ച്‌ ഗള്‍ഫാര്‍ മുഹമ്മദലി; ശമ്ബളത്തില്‍ നിന്ന് ഒരു ലക്ഷവും സ്വത്തില്‍ നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന കണ്ണായ ഭൂമിയും നല്‍കി കോട്ടയത്തെ ഓര്‍ത്തോപീഡിക് ഡോക്ടര്‍; കാരുണ്യ യാത്രയിലൂടെ കൈതാങ്ങാവാന്‍ സ്വകാര്യ ബസ് ഉടമകള്‍; ലോട്ടറിയിലെ ഭാഗ്യം മുഖ്യമന്ത്രിക്ക് കൈമാറി അഞ്ചലിലെ ഹംസയും കുടുംബവും; പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ കൈപടിച്ച്‌ കര കയറ്റാന്‍ സുമനസ്സുകളുടെ സഹായ പ്രവാഹം തുടരുന്നു.*


🅾 *ആര്‍ഭാടങ്ങളൊഴിവാക്കി  പമ്പയിൽ ഇന്ന് ഉതൃട്ടാതി വള്ളം കളി; ജലമേള നടത്തുന്നത് ചടങ്ങ് മാത്രമായി; സത്രക്കടവില്‍ നിന്നു പള്ളിയോടങ്ങളുടെ ഘോഷയാത്ര ആരംഭിക്കുന്നത് ഔദ്യോഗിക ചടങ്ങുകള്‍ ഇല്ലാതെ; പള്ളിയോടങ്ങളെ സ്വീകരിച്ച്‌ ചടങ്ങുകള്‍ അവസാനിപ്പിക്കും.*


 🅾 *പ്രളയത്തില്‍ കല്ലും ചെളിയും അടിഞ്ഞുകൂടി പല അണക്കെട്ടുകളുടെയും സംഭരണശേഷി കുറഞ്ഞു; വൃഷ്ടിപ്രദേശത്ത് വ്യാപക ഉരുള്‍പൊട്ടലുണ്ടായതിനാല്‍ ബാണാസുര സാഗര്‍ ഡാമിന്റെ സുരക്ഷയിലും ആശങ്ക; അണക്കെട്ടുകളേയും പ്രളയം പ്രതിസന്ധിയിലാക്കി; ഡാം മാനേജ്‌മെന്റിന് പുതിയ രൂപരേഖ വന്നേക്കും; ഇടുക്കിയിലും മുല്ലപ്പെരിയാറിലും ജലനിരപ്പ് കുറയുന്നു.*


ദേശീയം 


🅾 *കരുണാനിധിയുടെ നിര്യാണത്തിൽ മനം നൊന്ത്‌ 248 പേർ മരിച്ചതായി ഡി എം കെ ജനറൽ കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ച അനുശോചന പ്രമേയത്തിൽ അറിയിച്ചു മരിച്ചവരുടെ ബന്ധുക്കൾക്ക്‌ 2 ലക്ഷം രൂപ നൽകുമെന്നും പ്രമേയത്തിൽ . കേരളത്തിൽ പ്രളയത്തിൽ മരിച്ചവർക്കും യോഗം അനുശോചനം രേഖപ്പെടുത്തി*


🅾 *ഷവോമിയുടെ പുതിയ ഉപ ബ്രാൻഡ്‌ ആയ പോകോ ഇന്ന് പുറത്തിറങ്ങും. പോകൊ എഫ്‌ 1 ഫോൺ 6 ജി ബി , 64 ജി ബി പതിപ്പിന്‌ 20,999 രൂപയും 6 ജി ബി 128 ജി ബി പതിപ്പിന്‌ 23,999 രൂപയും 8 ജി ബി, 258 ജി ബി പതിപ്പിന്‌ 28,999 രൂപയും ആണ്‌ വില.*


🅾 *മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിപിഎം ബംഗാള്‍ സംസ്ഥാന കമ്മിറ്റി 50 ലക്ഷം നല്‍കി; തുക സമാഹരിച്ചത് പാര്‍ട്ടിയും ബഹുജന സംഘടനകളും കൈകോര്‍ത്ത്.*


🅾 *ജുഡീഷ്യറിയേയും ഗവര്‍ണറുമാരേയും തിരഞ്ഞെടുക്കുന്ന രീതികളെല്ലാം കേന്ദ്ര സര്‍ക്കാര്‍ അസ്ഥിരപ്പെടുത്തുകയാണ്';' അഴിമതിയില്‍ മുങ്ങിയ എഐഎഡിഎംകെ സര്‍ക്കാരിനെ താഴെയിറക്കണം '; രാഷ്ട്രീയ സാഹചര്യം വെല്ലുവിളികള്‍ നിറഞ്ഞതാണെന്നും മോദി സര്‍ക്കാരിനെ പാഠം പഠിപ്പിക്കണമെന്നും എം.കെ.സ്റ്റാലിന്‍.*


🅾 *ഭീമ-കൊരേഗാവ് സംഘര്‍ഷത്തില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് നടപടി; കസ്റ്റഡിയിലെടുത്തത് തെലുങ്ക് കവി വരവര റാവു, സുധ ഭരദ്വാജ്, വെര്‍നന്‍ ഗോണ്‍സാല്‍വസ് എന്നിവരെ; ചൊവ്വാഴ്‌ച്ച പുലര്‍ച്ചെ മുതല്‍ പൊലീസ് റെയ്ഡ് നടത്തിയത് എട്ടോളം മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വീടുകളില്‍.*


🅾 *ഭീമ- കൊറേഗാവ്‌ സംഭവത്തിൽ ദളിത്‌ പിന്നോക്ക വിഭാഗങ്ങളുടെ വീടുകൾ തിരഞ്ഞ്‌ പിടിച്ച്‌ റെയ്ഡ്‌ ചെയ്യുന്നതിന്‌ എതിരെ അരുന്ധതി  റോയ്‌. പൊലീസ് നടപടി അടിയന്തരാവസ്ഥയ്ക്ക് വളരെ അടുത്തത്'; 'കൊലപാതകികളെ ആദരിക്കുകയും ആഘോഷിക്കുകയുമാണ് ഇപ്പോള്‍ ചെയ്യുന്നത്'; ഭീമ-കൊരേഗാവ് സംഘര്‍ഷത്തെ തുടര്‍ന്നുള്ള പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച്‌ അരുന്ധതി റോയ്.*


🅾 *ഇന്ത്യയില്‍ സ്ഥാനമുള്ളത് ആര്‍എസ്‌എസിന് മാത്രം; ഭീമ- കൊറേഗാവ്‌ സംഭവത്തിന്റെ പശ്ചാത്തലത്തിൽ  ആക്ടിവിസ്റ്റുകളുടെ അറസ്റ്റില്‍ രാഹുല്‍ ഗാന്ധി.*


🅾 *ഹിന്ദു മതവികാരം മനപൂര്‍വം വ്രണപ്പെടുത്തി; പ്രകാശ് രാജിനെതിരെ കോടതിയില്‍ പരാതി. " പശുവിനെ കുറിച്ച്‌ നിങ്ങൾക്ക്‌ ഒന്നും അറിയില്ല, പശു മൂത്രത്തെ കുറിച്ച്‌ മാത്രമാണ്‌ നിങ്ങൾക്ക്‌ അറിയുന്നത്‌. നിങ്ങളുടെ വസ്ത്രം കഴുകണമെങ്കിൽ ഒരു ലിറ്റർ പശുവിൻ ചാണകം, രണ്ട്‌ ലിറ്റർ പശുവിൻ മൂത്രം എന്നിവ വേണം.പശു മൂത്രം ഒഴികെ നിങ്ങൾക്ക്‌ ഒന്നിനെ കുറിച്ചും അറിയില്ല. . അതിനാൽ ഈ കഥയുമായി വരരുത്‌' ' എന്നിങ്ങനെ ആയിരുന്നു പ്രകാശ്‌ രാജിന്റെ പ്രസ്താവന*


🅾 *കേരളത്തിലെ പ്രളയക്കെടുതി; 2018-19  സാമ്പത്തിക  വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട സമയപരിധി സെപ്റ്റംബർ 15 വരെ നീട്ടി.*


🅾 *ചീഫ് ജസ്റ്റീസ് സ്ഥാനത്തു പിന്‍ഗാമിയെ നിര്‍ദേശിക്കാന്‍ ദീപക് മിശ്രയോടു കേന്ദ്രം ആവശ്യപ്പെട്ടതായി റിപ്പോർട്ട്‌. രഞ്ജൻ ഗൊഗോയി അടുത്ത ചീഫ്‌ ജസ്റ്റിസ്‌ ആവും എന്നാണ്‌ കരുതപ്പെടുന്നത്‌.ഒക്ടോബർ 2 ന്‌ ആണ്‌ ദീപക്‌ മിശ്ര വിരമിക്കുന്നത്‌*



അന്താരാഷ്ട്രീയം

🅾 *ഇന്ത്യയുടെ രണ്ടാം ചന്ദ്രയാൻ ദൗത്യം 2019 ജനുവരിയിൽ നടക്കും.രണ്ടാം ദൗത്യത്തിൽ ലാൻഡറും റോവറും ഉണ്ട്‌. 40 ദിവസം കൊണ്ട്‌ ചന്ദ്രന്‌ 30 കിലോമീറ്റർ അടുത്ത്‌ എത്തിയ ശേഷം വേഗം കുറച്ച്‌ ദക്ഷിണ ദ്രുവത്തിൽ ആണ്‌ ലാൻഡിംഗ്‌. തുടർന്ന് യന്ത്ര വാഹനമായ റോവർ ചന്ദ്ര ഉപരിതലത്തിൽ സഞ്ചരിച്ച്‌ പരീക്ഷണങ്ങൾ നടത്തും.*


🅾 *മനുഷ്യനെ ആദ്യമായി ബഹിരാകാശത്ത്‌ എത്തിക്കാനുള്ള ഇന്ത്യൻ പദ്ധതി ആയ ഗഗൻയാൻ 40 മാസത്തിനുള്ളിൽ യാഥാർത്ഥ്യം ആകും. 10,000 കോടി രൂപയാണ്‌ ചിലവ്‌.*


🅾 *രാജ്യാന്തര വിപണിയിൽ എണ്ണ വില രണ്ട്‌ മാസത്തെ ഉയർന്ന നിലയിൽ എത്തി.*


🅾 *ഡോളറിനെതിരെ ഇന്ത്യൻ കറൻസിയുടെ മൂല്യം ഇടുഞ്ഞതിനെ തുടർന്ന് ഗൾഫ്‌ കറൻസികളുടെ വിനിമയ മൂല്യം വീണ്ടും ഉയർന്നു*


🅾 *തിരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണെങ്കില്‍ ഇന്ത്യ മാലിദ്വീപിനെ കീഴടക്കണം'; മാലിദ്വീപ് മുന്‍ പ്രസിഡന്റുമായുള്ള കൂടിക്കാഴ്‌ച്ചയ്ക്ക് ശേഷം സുബ്രഹ്മണ്യന്‍ സ്വാമിയുടെ വിവാദ ട്വീറ്റ്; ബിജെപി നേതാവിന്റെ പരാമര്‍ശം തങ്ങള്‍ക്ക് ഞെട്ടലുളവാക്കിയെന്ന് മാലിദ്വീപ്.*


🅾 *ഇത്തവണ വേനലില്‍ ചൈനയില്‍ റെക്കോര്‍ഡ് ചൂടെന്ന് പഠനങ്ങള്‍.*


🅾 *ഉത്തരകൊറിയ ഇപ്പോഴും സുരഷാഭീഷണി ഉയര്‍ത്തുന്നുണ്ടെന്ന് ജപ്പാന്‍.*



കായികം

🅾 *ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണ നേട്ടം; പുരുഷന്മാരുടെ 800 മീറ്ററില്‍ മന്‍ജിത്ത് സിങ്ങിന് സ്വര്‍ണം; ഇന്ത്യന്‍ താരം ഫിനിഷ് ചെയ്തത് 1:46:15 മിനിറ്റില്‍; ജിന്‍സണ്‍ ജോണ്‍സന് വെള്ളി; നേട്ടം പ്രളയബാധിതര്‍ക്ക് സമര്‍പ്പിച്ച്‌ മലയാളി താരം; മേളയിലെ പത്താം ദിനം നേട്ടങ്ങളുടേതാക്കി ഇന്ത്യ.*


🅾 *മലയാളി താരം അനസിന്‌ വീണ്ടും വെള്ളി. ഏഷ്യന്‍ ഗെയിംസ് മിക്‌സഡ് റിലേയില്‍ ഇന്ത്യക്ക് വെള്ളി; 400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ വെള്ളിനേടിയത് മുഹമ്മദ് അനസ് ഉള്‍പ്പെട്ട ടീം*


🅾 *ഫ്രഞ്ച് ഓപ്പണില്‍ സെറീനയെ കുരുക്കിയത് 'ബ്ലാക്ക് ക്യാറ്റ് സ്യൂട്ട്'; ഈ വസ്ത്രം മാന്യതയുടെ സീമകളെല്ലാം ലംഘിക്കുന്നതാണെന്നും കളി നടക്കുന്ന സ്ഥലത്തെ മാനിക്കണമെന്നും ഫ്രഞ്ച് ടെന്നീസ് ഫെഡറേഷന്‍; സംഭവം ഫെഡറേഷന്‍ പ്രസിഡന്റിന്റെ വംശീയ വേര്‍തിരിവാണെന്നും സെറീനയുടെ ആരാധകര്‍.*


🅾 *ഇന്നലെ ഇന്ത്യ ഏഷ്യൻ ഗെയിംസിൽ നേടിയത്‌ ഒരു സ്വർണ്ണവും 6 വെള്ളിയും.ഇന്ത്യക്ക്‌ ഇപ്പോൾ 9 സ്വർണ്ണവും 19 വെള്ളിയും 22 വെങ്കലവും അടക്കം 50 മെഡലുകൾ ആയി. ചൈന 97 സ്വർണ്ണവും 64 വെള്ളിയും 45 വെങ്കലവും അടക്കം 206 മെഡലുകളോടെ ഒന്നാമതായി തുടരുന്നു. ജപ്പാൻ , ദക്ഷിണ കൊറിയ എന്നിവയാണ്‌ യഥാക്രമം 43, 32 സ്വർണ്ണങ്ങളോടെ രണ്ടും മൂന്നും സ്ഥാനങ്ങളിൽ . ഏഷ്യൻ ഗെയിംസ്‌ ഞായറാഴ്ച്ച സമാപിക്കും.*


🅾 *നിലവിലെ ടീം ആയ യുവന്റസിനെതിരെ കഴിഞ്ഞ സീസൺ ചാമ്പ്യൻസ്‌ ലീഗ്‌ ക്വാർട്ടർ ഫൈനലിൽ റയൽ മാഡ്രിഡിന്‌ വേണ്ടി ക്രിസ്റ്റ്യാനൊ റൊണാൾഡൊ നേടിയ ബൈസിക്കിൾ കിക്ക്‌ ഗോൾ കഴിഞ്ഞ സീസണിലെ മികച്ച ഗോൾ ആയി യുവേഫ തിരഞ്ഞെടുത്തു.*


🅾 *രണ്ടാം ഏകദിനത്തിൽ ഇന്ന് അഫ്ഗാനിസ്ഥാൻ, അയർലാന്റിനെ നേരിടും.*


🅾 *വിമ്പിൾഡണിൽ സെറീന, മറെ, നദാൽ തുടങ്ങിയവർ രണ്ടാം റൗണ്ടിക്‌ കടന്നു*



സിനിമാ ഡയറി 


🅾 *വരുണ്‍ ധവാനും അനുഷ്‌കയും ഒന്നിക്കുന്ന സൂയി ധാഗായിലെ ആദ്യഗാനം പുറത്തിറങ്ങി*



Previous Post Next Post
3/TECH/col-right