ELETTIL ONLINE MORNING NEWS 2018 ഓഗസ്റ്റ് 28.
1194 ചിങ്ങം 12.
1439 ദുൽഹജ്ജ് 16.
ചൊവ്വ
...........................................
കേരളീയം
🅾 കുട്ടനാട്ടിൽ ഇന്ന് മഹാശുചീകരണം.കുട്ടനാട്ടിൽ നിന്ന് പാലായനം ചെയ്ത ഒന്നര ലക്ഷം പേരെ തിരികെ എത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം. കുട്ടനാട്ടിലെ 13 പഞ്ചായത്തുകളിലും വാർഡ് അടിസ്ഥാനത്തിൽ ഇന്ന് മുതൽ മൂന്ന് ദിവസം സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ ശുചീകരണം നടക്കും.സർക്കാർ മുൻകൈ എടുത്താണ് ശുചീകരണം
🅾 രാഹുൽഗാന്ധി ഇന്ന് കേരളത്തിൽ എത്തും . ഇന്നും നാളെയും പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും.ചെങ്ങന്നൂർ, ആലപ്പുഴ, ആലുവ, പറവൂർ , ചാലക്കുടി എന്നിവിടങ്ങളിൽ സന്ദർശനം നടത്തും.
🅾 പ്രളയബാധിതര്‍ക്കുള്ള 10000 രൂപസഹായധനം ഉടന്‍ നല്‍കണം; ദുരിതാശ്വാസത്തിന്റെ പേരില്‍ അനധികൃത പിരിവ് കര്‍ശനമായി തടയണം; അവശ്യസാധനങ്ങള്‍ക്ക് വിലകൂട്ടി വില്‍ക്കുന്നതിനെതിരെ ഉടന്‍ നടപടി വേണമെന്നും കലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം.
🅾 മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ച് ഏറ്റെടുത്ത് സംസ്ഥാനത്തെ സിപിഎം എംഎല്‍എമാരും; ഒരു മാസത്തെ ശമ്ബളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും; മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ചിനോട് മലയാളികളുടെ മികച്ച പ്രതികരണം തുടരുന്നു.
🅾 തൃശ്ശൂരില്‍ പുലികളി വേണ്ടെന്ന് ടിവി അനുപമ; അനുമതി നിഷേധിച്ചത് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനാല്‍.
🅾 തോര്‍ന്ന് നിന്ന മഴ വീണ്ടും ശക്തമായതോടെ ഇന്നലെ കോതമംഗലം കവളങ്ങാട് കനത്ത നാശനഷ്ടം; കാറ്റിലും മഴയിലും തകര്‍ന്നത് പത്തിലേറെ വീടുകള്‍; ഭീതിയോടെ നാട്ടുകാര്‍.
🅾 പമ്പയിൽ കുളിക്കാനിറങ്ങിയ രണ്ട് സന്നദ്ധപ്രവര്‍ത്തകരെ കാണാതായി. റാന്നിയിൽ ദുരിതാശ്വാസത്തിന്റെ ഭാഗമായി വീട് വൃത്തിയാക്കിയ ശേഷം പമ്പയിൽ കുളിക്കാൻ ഇറങ്ങിയ അത്തിക്കലം ലസ്തിൻ, ഉതിമൂട് സിബി എന്നിവരെയാണ് കാണാതായത്.
🅾 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഡി.വൈ.എഫ്.ഐ 10 ലക്ഷം നല്‍കും.
🅾 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ സംഭാവനാ പ്രവാഹം:തിങ്കളാഴ്ച്ച വൈകിട്ട് വരെ ആകെ ലഭിച്ചത് 713.94 കോടിയില്‍ അധികം.
🅾 'ജന്മഭൂമി' തനിക്കെതിരെ പറയുകയോ പട്ടം പറപ്പിക്കുകയോ ചെയ്യട്ടെ: അൽഫോൺസ് കണ്ണന്താനം. താൻ ആരെയും ഭയപ്പെട്ടല്ല ജീവിക്കുന്നത്. ആര് എന്ത് എഴുതിയാലും തനിക്ക് ഒരു പ്രശ്നവും ഇല്ല. എന്റെ രീതികൾ അനുസരിച്ചാണ് ഞാൻ ജീവിക്കുന്നത്. അത് വേറെ ആർക്കും വേണ്ടി പണയം വക്കാനും ഉദ്ദ്യേശിക്കുന്നില്ല. ; കണ്ണന്താനം പറഞ്ഞു
🅾 സര്‍ക്കാരിന് ദുരിതാശ്വാസ ഫണ്ട് നല്‍കരുതെന്ന് പ്രചരിപ്പിച്ചാല്‍ പോലീസ് നടപടി എന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ
🅾 പ്രളയം മൂലമുള്ള നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് വേഗം പൂര്‍ത്തിയാക്കണമെന്ന് ജില്ലാകളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം.
🅾 പ്രളയ ബാധിത മേഖലകളില്‍ സ്കൂള്‍ യൂണിഫോം നിര്‍ബന്ധമാക്കരുത് എന്ന് ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവിട്ടു.
🅾 ഓണക്കാല മദ്യവില്‍പനയില്‍ 17 കോടി രൂപയുടെ കുറവ്. ഈ വർഷം ബീവറേജസ് ഔട്ട്‌ലെറ്റുകൾ വഴി വിറ്റത് 516 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷത്തേക്കാൾ 17 കോടി രൂപ . ഏറ്റവും കൂടുതൽ വിൽപന നടന്നത് ഉത്രാട ദിനത്തിൽ ആണ് 88 കോടി രൂപ
🅾 ഗുരു ജനിച്ച ചെമ്പഴന്തിയിലും ജീവിച്ച ശിവഗിരിയിലും ആഘോഷങ്ങള്‍ ഇല്ലാതെ ഓര്‍മ്മ പുതുക്കല്‍; ജയന്തി സമ്മേളനവും ഘോഷയാത്രയും ഒഴിവാക്കി ശിവഗിരി മഠത്തിന്റെ മഹാ മാതൃക; ആഘോഷങ്ങള്‍ ഇല്ലാതെ അര കിലോമീറ്റര്‍ മാത്രം റിക്ഷ യാത്ര മാത്രം നടത്തി സമാപനം; ചരിത്രത്തിലാദ്യമായി ഗുരുദേവ ജയന്തി ചടങ്ങുകളില്‍ മാത്രം ഒതുക്കിയത് ഇങ്ങനെ.
🅾 നെടുമ്പാശേരിയിൽ നിന്നും വിമാനങ്ങള്‍ പറന്ന് തുടങ്ങുന്നത് നാളെ ഉച്ച മുതല്‍; ടിക്കറ്റ് ബുക്ക് ചെയ്ത എല്ലാ യാത്രക്കാര്‍ക്കും യാത്ര ഉറപ്പായേക്കും; യാത്ര നീട്ടിവച്ചവര്‍ക്കും ഇനി തടസ്സമില്ലാതെ മടങ്ങാം; അവധിക്ക് നാട്ടിലെത്തി കുടുങ്ങിയ പ്രവാസികള്‍ക്ക് ഒടുവില്‍ ആശ്വാസമായി.
🅾 പ്രളയത്തിന് മുന്‍പും ശേഷവുമുള്ള കേരളത്തിന്റെ സാറ്റ്‌ലൈറ്റ് ചിത്രങ്ങള്‍ പുറത്ത് വിട്ട് നാസ; പ്രളയത്തിന്റെ ഭീതി വ്യക്തമാക്കുന്ന ചിത്രങ്ങളില്‍ വേമ്പനാട് കായലും പരിസരവും.
🅾 16കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി അയല്‍വാസിയായ അസിസ്റ്റന്റ് പ്രൊഫസര്‍; കുട്ടിയെ വീട്ടിലാക്കി അമ്മ നാട്ടില്‍ പോയ തക്കത്തില്‍ നിര്‍ബന്ധിച്ച് പീഡനം; പുറത്ത് പറഞ്ഞാല്‍ നാണക്കേട് കുട്ടിക്കെന്നും ഭീഷണിപ്പെടുത്തി; സംഭവം പുറത്തറിഞ്ഞത് സ്‌കൂളില്‍ എത്താത്ത ദിവസം ടീച്ചര്‍മാര്‍ പറഞ്ഞ് അമ്മ അറിഞ്ഞതോടെ.കൊല്ലം സ്വദേശി എസ് എം റാഫി (43) ആണ് പിടിയിൽ ആയത്
🅾 ആരുടെയും അപേക്ഷയ്ക്ക് കാത്തുനില്‍ക്കാതെ തുഴഞ്ഞെത്തി രക്ഷിച്ചത് 3682 പേരെ; ചേര്‍ത്തല -അര്‍ത്തുങ്കല്‍ മേഖലയിലെ മത്സ്യത്തൊഴിലാളികളെ തിരുവോണ നാളില്‍ ആദരിച്ച് കൊച്ചിന്‍ കോളേജ് പൂര്‍വ വിദ്യാര്‍ത്ഥി അസോസിയേഷന്‍.
🅾 കിടപ്പിലായ രോഗിയെ രക്ഷിക്കാനായി കുത്തൊഴുക്കിലൂടെ ബോട്ട് പായിച്ച് ചെന്നത് ജീവന്‍ പണയം വച്ച്; നിയന്ത്രണം വിട്ട ബോട്ട് ഇടിച്ച കവുങ്ങ് ഒടിഞ്ഞ് വയറ്റിലും കാലിലും കുത്തിക്കയറിയെങ്കിലും സാഹസികമായി രോഗിയെ രക്ഷിച്ച് കരയിലെത്തിച്ചു; ചികിത്സയ്ക്കായി പരുമല പള്ളിയുടെ ആശുപത്രിയിലെത്തിയപ്പോള്‍ പണം കിട്ടില്ലെന്ന് കരുതി ചികിത്സ നിഷേധിച്ച് അധികൃതര്‍; മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കീഴിലെ ആശുപത്രിയുടെ കരുണയില്ലാത്ത പെരുമാറ്റത്തിനൊടുവില്‍ മത്സ്യത്തൊഴിലാളിക്ക് അഭയം നല്‍കിയത് അമൃതാ ഹോസ്പിറ്റല്‍.ആറാട്ടുപുഴ കള്ളിക്കാട് സ്വദേശി രത്നകുമാറിനാണ് ചികിൽസ നിഷേധിച്ചത്
🅾 മാസങ്ങളായി ഭീതിപടര്‍ത്തിയ പുള്ളിപ്പുലി ഒടുവില്‍ വലയിലായി; നാല് വയസ്സുകാരന്‍ പുള്ളിപ്പുലി കോയമ്പത്തൂരിൽ കന്നുകാലികളെ തിന്നൊടുക്കിയത് ആറ് മാസത്തോളം; ശിരുമുഖക്കാര്‍ക്ക് ഒടുവില്‍ ആശ്വാസമായി.
🅾 ജനങ്ങള്‍ മാത്രം മുണ്ടുമുറുക്കിയുടത്താല്‍ മതിയോ സര്‍? സര്‍ക്കാരിന് ഒരുപ്രയോജനവുമില്ലാത്ത ഭരണ പരിഷ്‌കാര കമ്മീഷന്‍ പിരിച്ചു വിടേണ്ടെ? മാധ്യമ- സാമ്പത്തിക ഉപദേഷ്ടാക്കളെ മാത്രം നിലനിറുത്തി മുഖ്യമന്ത്രിയുടെ ഉപദേശകരുടെ എണ്ണം കുറച്ചുകൂടെ; എംഎല്‍എമാര്‍ക്ക് ഈയിടെ നടപ്പാക്കിയ ശമ്പള വര്‍ധനവ് മൂന്ന് വര്‍ഷത്തേക്ക് മരവിപ്പിക്കുക; സര്‍ക്കാര്‍ ചെലവിലുള്ള അതിഥി സല്‍ക്കാരം വേണ്ടെന്ന് വെക്കുക; മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന സ്വാഗതം ചെയ്യുമ്പോൾ തന്നെ സോഷ്യല്‍ മീഡിയയുടെ ചില നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ
🅾 മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും കനത്ത മഴയ്ക്കു സാധ്യത.
🅾 മഴ അവസാനിച്ചിട്ട് പല ദിവസങ്ങള്‍ ആയെങ്കിലും ഇപ്പോള്‍ എന്തുകൊണ്ട് മരണ സംഖ്യ ഉയരുന്നു? മഴ പൂര്‍ണ്ണമായും കുറഞ്ഞ ശേഷം മരിച്ചവരുടെ എണ്ണത്തില്‍ ഉണ്ടായത് 99 എണ്ണത്തിന്റെ വ്യത്യാസം; സര്‍ക്കാര്‍ പിഴവ് മറച്ചു വയ്ക്കാന്‍ ചെങ്ങന്നൂരില്‍ പൊലിഞ്ഞ ജീവനുകളുടെ എണ്ണം ഓരോന്നായി പുറത്തു വിടുന്നുവെന്ന ആക്ഷേപം ശക്തം; ഇന്നലത്തെ കണക്ക് അനുസരിച്ച് ഓഗസ്റ്റ് എട്ടിന് മഴ കനത്ത ശേഷം മരിച്ചവരുടെ എണ്ണം 322
🅾 മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യത എന്ന അഴകൊഴമ്പൻ പ്രചരണവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വീണ്ടും രംഗത്ത്.
🅾 ചീഫ് വിപ്പ് സ്ഥാനം സംബന്ധിച്ച വിവാഫങ്ങളുടെ പശ്ചാത്തലത്തിൽ സ്ഥാനം ഏറ്റെടുക്കണമോ എന്ന് സംബന്ധിച്ച് സി പി ഐ യിൽ ആശയക്കുഴപ്പം. സെപ്റ്റംബർ 4,5,6 തീയതികളിൽ ചേരുന്ന നിർവ്വാഹക സമിതി ഇക്കാര്യത്തിൽ തീരുമാനം എടുക്കും
🅾 ഇന്ന് മഹാനായ അയ്യാങ്കാളിയുടെ ജന്മദിനം
🅾 എളങ്കുന്നപ്പുഴ മാലിപ്പുറം പാലത്തിൽ ബൈക്കുകൾ കൂട്ടി ഇടിച്ച് തെറിച്ച് വീണ രണ്ട് യുവാക്കാളും മരിച്ചു കുഴിപ്പിള്ളി ചെറുവൈപ്പ് അജിത് ലാൽ (19) ഞാറക്കൽ സ്വദേശി അഖിൽ ശശി (24) എന്നിവരാണ് മരിച്ചത്.
ദേശീയം
🅾 മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ച് ഏറ്റെടുത്ത് ഡോ.മന്മോഹന്‍ സിങും; ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും; എംപി ഫണ്ടില്‍ നിന്നും ഒരു കോടി രൂപയും കേരളത്തിന് നല്‍കുമെന്നും മുന്‍ പ്രധാനമന്ത്രി.
🅾 ഇന്ത്യക്ക് അഭിമാനമായി ചരിത്രത്തിലേക്ക് പറന്നുയര്‍ന്ന് ആദ്യ ജൈവ ഇന്ധന വിമാനം . . ..ഡെഹ്‌റാഡൂണിൽ നിന്നാണ് 72 സീറ്റുള്ള സ്പൈസ് ജെറ്റ് വിമാനം ഡൽഹിയിലേക്ക് പറന്നത്. വിമാനത്തിൽ ഉപയോഗിച്ച ജൈവ ഇന്ധനം റ്റയ്യാറാക്കിയത് ജെട്രോഫ എന്ന ഒരു ചെടിയിൽ നിന്നാണ്
🅾 ഗ്രാമീണ മേഖലയില്‍ സാന്നിധ്യമുറപ്പിച്ചു ;വരുമാന വിഹിതത്തില്‍ ജിയോ രണ്ടാം സ്ഥാനത്ത്.
🅾 പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് ജാർഖണ്ഡ് സർക്കാർ ഏർപ്പെടുത്തിയ വിലക്ക് കോടതി റദ്ദ് ആക്കി.ഒരു സംഘടനയെ നിരോധിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ഒന്നും സർക്കാർ പാലിച്ചിട്ടില്ലെന്ന് കോടതി കുറ്റപ്പെടുത്തി
🅾 ലോക്സഭ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ കൊണ്ടുവരണമെന്ന് പ്രതിപക്ഷം. തിരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച് ചേർത്ത സർവ്വകക്ഷി യോഗത്തിൽ ആണ് പ്രതിപക്ഷം ആവശ്യം ഉന്നയിച്ചത്
🅾 ബീഹാറില്‍ പ്ലാസ്റ്റിക്ക് ബാഗുകള്‍ക്ക് നിരോധനം ഏർപ്പെടുത്താൻ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു . സെപ്റ്റംബർ 24 ന് വിഷയം വീണ്ടും പരിഗണിക്കും
🅾 അധോലോക നയകൻ ചോട്ടാ ഷക്കീലിന്റെ മകൻ ആത്മീയ പാതയിലേക്ക് എന്ന് സൂചന. ഷക്കീലിന്റെ മകൻ മുബഷിർ ഷെയ്ഖ് ആണ് മത അധ്യാപനത്തിലേക്കും പ്രഭാഷണങ്ങളിലേക്കും തിരിഞ്ഞത്
🅾 ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്; ഈ മാസം മാത്രം വർദ്ധിച്ചത് 2 രൂപയിൽ ഏറെ
🅾 സുപ്രീം കോടതി ജഡ്ജിമാർ കേരളത്തിലെ ദുരിത ബാധിതർക്കായി പാടി.ജസ്റ്റിസ് കെ എം ജോസഫ് , ഗായകൻ മൊഹിത് ചൗഹാൻ തുടങ്ങിയവർ പങ്കെടുത്തു . ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും പങ്കെടുത്തു.
അന്താരാഷ്ട്രീയം
🅾 മ്യാന്മാറിൽ രോഹിങ്ങ്യ മുസ്ലിംകളെ വംശഹത്യക്ക് ഇരയാക്കിയ സംഭവത്തിൽ സൈനിക മേധാവി അടക്കം ആറ് ജനറൽമാരെ വിചാരണ ചെയ്യണമെന്ന് യു എൻ മനുഷ്യാവകാശ കമ്മീഷൻ നിയോഗിച്ച മൂന്നംഗ വസ്തുതാന്വേഷണ സംഘം ശുപാർശ ചെയ്തു
🅾 ചൈനയില്‍ ഇനി എത്ര കുട്ടികള്‍ വേണമെങ്കിലും ആകാം; നയം തിരുത്തുന്നത് യുവാക്കളുടെ എണ്ണം കുറഞ്ഞതിനാല്‍; 2020ല്‍ പാര്‍ലമെന്റ് ചേരുമ്പോൾ അംഗീകാരം; യുവാക്കള്‍ കുറഞ്ഞത് സമ്പദ് വ്യവസ്തയ്ക്കും തിരിച്ചടി.
കായികം
🅾 മേഴ്‌സി കുട്ടനും അഞ്ചു ബോബി ജോര്‍ജിനും ഒടുവില്‍ പിന്‍ഗാമിയായി; ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ലോങ് ജംപില്‍ ഇന്ത്യയുടെ മലയാളി താരമായ വി നീന വെള്ളിയുറപ്പിച്ചത് 6.51 മീറ്റര്‍ മറികടന്ന്; കേരളത്തിന്റെ അത്‌ലറ്റിക് പാരമ്പര്യം കാത്ത് കോഴിക്കോട് സ്വദേശിയായ 27കാരി; ആഹ്ലാദത്തോടെ കൈയടിച്ച് മലയാളികള്‍; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം.
🅾 ഏഷ്യന്‍ ഗെയിംസ് ; 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ധരുണ്‍ അയ്യസ്വാമിക്ക് വെള്ളി. വനിതാ ഹോക്കിയിൽ തായ്‌ലാറ്റിനെ തകർത്ത് ഇന്ത്യ സെമിയിൽ എത്തി
🅾 ഏഷ്യന്‍ ഗെയിംസ് ജാവലിന്‍ ത്രോയില്‍ സ്വര്‍ണ്ണം നേടി ഇന്ത്യന്‍ താരം നീരജ് ചോപ്ര.മലയാളി താരം വി നീന ലംഗ് ജമ്പിൽ വെള്ളി നേടിയിരുന്നു
🅾 അത്‌ലറ്റിൿസിൽ നിന്ന് ഇന്ത്യ ഇന്നലെ നേടിയത് ,1 സ്വർണ്ണവും മൂന്ന് വെള്ളിയും , സൈനക്ക് ബാഡ്മിന്റണിൽ വെങ്കലവും.
🅾 ഇന്ന് ബാഡ്മിന്റൺ ഫൈനലിൽപി വി സിന്ധു ഒന്നാം നമ്പർ താരം തായ് സുയിങ്ങിനെ നേരിടും.
🅾 ഇന്നലെ വരെയുള്ള മെഡൽ നില അനുസരിച്ച് ചൈന 86 സ്വർണ്ണം അടക്കം 191 മെഡലുമായി മുന്നിട്ട് നിൽക്കുന്നു. ജപ്പാൻ 43 സ്വർണ്ണം, ദ.കൊറിയ 28 സ്വർണ്ണം, ഇന്തൊനേഷ്യ 22 സ്വർണ്ണം, ഇറാൻ 17 സ്വർണം, ചൈനീസ് തായ്പെയ് 12 സ്വർണ്ണം, ഉത്തരകൊറിയ 12 സ്വർണ്ണം, തായ്‌ലാന്റ് 9 , ഇന്ത്യ 8 സ്വർണ്ണം
🅾 ബെൽജിയൻ ഗ്രാൻഡ് പ്രീയിൽ സെബാസ്റ്റ്യൻ വെറ്റൽ വിജയിയായി.
🅾 ജിറോണ എഫ് സി യെ റയൽ മാഡ്രിഡ് 4-1 ന് പരാജയപ്പെടുത്തി
🅾 ഇന്നലെ നടന്ന അഫ്ഗാനിസ്ഥാൻ, അയർലാന്റ് ആദ്യ ഏകദിനത്തിൽ അഫ്ഗാന് 29 റൺസ് ജയം. അഫ്ഗാനിസ്ഥാന്റെ 227/9 ന് എതിരെ അയർലാന്റിന് 198 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു.
സിനിമാ ഡയറി
🅾 ഒരു സിനിമയ്ക്ക് രണ്ടും മൂന്നും കോടി രൂപ ശമ്പളം വാങ്ങിക്കുന്ന പല നടന്മാരെയും ഇപ്പോള്‍ കാണാനില്ല; അഞ്ചുദിവസം കൊണ്ട് 35 ലക്ഷം ശമ്പളം വാങ്ങുന്ന ഹാസ്യനടന്മാര്‍ അഞ്ചുപൈസ കൊടുത്തിട്ടില്ല; ഒരു കട ഉദ്ഘാടനത്തിന് 30 ലക്ഷം രൂപ വാങ്ങുന്നവര്‍ പോലും ദുരിതാശ്വാസത്തിന് ഒന്നും കൊടുത്തിട്ടില്ല; ഫേസ്‌ബുക്കില്‍ വലിയ കാര്യങ്ങള്‍ എഴുതുന്നവര്‍ ഇപ്പോള്‍ എവിടെ? പ്രളയ ദുരിതാശ്വാസത്തോട് മുഖം തിരിഞ്ഞ് നില്‍ക്കുന്ന യുവനടന്മാരെ രൂക്ഷമായി വിമര്‍ശിച്ച് ഗണേശ്‌കുമാര്‍.
🅾 രജനീകാന്തിന്റെ 2.0യുടെ ടീസര്‍ സെപ്റ്റംബര്‍ 13ന് പുറത്തിറക്കും.
🅾 വിജയ് ചിത്രം സര്‍ക്കാരിന്റെ ആദ്യ സിംഗിള്‍ ട്രാക്ക് സെപ്റ്റംബര്‍ 19ന് റിലീസ് ചെയ്യും.
🅾 വിജയ് സേതുപതി-തൃഷ 96ന്‍റെ ട്രെയിലര്‍ എത്തി.

Tags:
ELETTIL NEWS