Trending

അവശ്യ രേഖകള്‍ അടിയന്തിരമായി തയ്യാറാക്കി നല്‍കും

കോഴിക്കോട്: ജില്ലയില്‍ കാലവര്‍ഷക്കെടുതിയില്‍ റേഷന്‍ കാര്‍ഡ്, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് തുടങ്ങി രേഖകള്‍ നഷ്ടമായവര്‍ക്ക് അവ വീണ്ടും ലഭ്യമാക്കും. അവശ്യ രേഖകള്‍ നഷ്ടമായി മാനസിക വിഷമം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശങ്കയ്ക്കിടയാക്കാതെ അവ തയ്യാറാക്കി നല്‍കുമെന്ന് ജില്ലാ കലക്ടര്‍ യു.വി ജോസ് അറിയിച്ചു.



സാമ്പത്തിക നഷ്ടത്തേക്കാള്‍ ഇത്തരം രേഖകള്‍ പൂര്‍ണായി നഷ്ടമായെന്ന ചിന്ത പലരിലും മാനസിക സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കുന്നുണ്ടെന്ന തിരിച്ചറിവാണ് ഇത്തരത്തില്‍ രേഖകള്‍ പെട്ടന്ന് തന്നെ നല്‍കാന്‍ ആവശ്യമായ നടപടികള്‍ക്ക് തുടക്കം കുറിച്ചത്. നേരത്തെ ഇത്തരത്തില്‍ രേഖകള്‍ നഷ്ടമായ മനോവിഷമത്തില്‍ ഒരാള്‍ മരിച്ചതായി റിപോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

എല്ലാ നഷ്ടമായി വിഷമാവസ്ഥയിലുള്ള ജനങ്ങള്‍ക്ക് ഓഫീസുകള്‍ കയറി ഇറങ്ങേണ്ട അവസ്ഥ ഉണ്ടാവരുതെന്നും കലക്ടര്‍ യോഗത്തില്‍ നിര്‍ദേശം നല്‍കി. അവശ്യ രേഖകള്‍ നല്‍കുന്നതിനായി റവന്യൂ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി എല്ലാ വകുപ്പുകളും നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തും.

ഡിസ്ട്രിക് ലീഗല്‍ സര്‍വീസ് അതോറിറിറ്റി കെ.എന്‍ ജയരാജ്, ജില്ലാ ലോ ഓഫീസര്‍ സന്തോഷ് എന്നിവര്‍ക്കാണ് മേല്‍നോട്ട ചുമതല. നോഡല്‍ ഓഫീസര്‍മാര്‍ കലക്ടര്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കും.
Previous Post Next Post
3/TECH/col-right