കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്താൻ സൗദി എയർലൈൻസിന് അനുമതി ലഭിച്ചു. വലിയ വിമാനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി തേടി സൗദി എയർലൈൻസ് സമർപ്പിച്ച അപേക്ഷയിലാണ് തീരുമാനം. അന്തിമ അനുമതിക്കായി വിമാനത്താവള അതോറിറ്റി ഡി.ജി.സിഎക്ക് കൈമാറിയിരുന്നു. ഇതിലാണ് തീരുമാനം. ഒൗദ്യോഗിക പ്രഖ്യാപനം വൈകീട്ടുണ്ടാകും. സെപ്റ്റംബർ പകുതിയോടെ സൗദിയ സർവിസ് ആരംഭിക്കും.
നിലവിൽ തിരുവനന്തപുരത്തേക്കുള്ള സർവിസുകളാണ് സൗദിയ കരിപ്പൂരിലേക്കായി മാറ്റുക. ഇതിനും നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. സൗദ്യ അറേബ്യയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി കരാർ പ്രകാരമുള്ള മുഴുവൻ സീറ്റുകളും സൗദിയ ഉപയോഗിക്കുന്നതിനാലാണ് തിരുവനന്തപുരം സർവിസ് കരിപ്പൂരിലേക്കായി മാറ്റുന്നത്. കോഡ് ഇയിലെ 341 പേർക്ക് സഞ്ചരിക്കാവുന്ന ബി 777-200 ഇ.ആർ, 298 പേർക്ക് സഞ്ചരിക്കാവുന്ന എ 330-300 എന്നീ വിമാനങ്ങളിൽ ഏതെങ്കിലും ഒന്ന് ഉപയോഗിച്ചായിരിക്കും സർവിസ് ആരംഭിക്കുക.
Tags:
KOZHIKODE