Trending

കനത്ത മഴയിൽ കോഴിക്കോട്​ വെള്ളത്തിനടിയിലായി;കനോലി കനാൽ നിറഞ്ഞു കവിഞ്ഞു

കോഴിക്കോട്​: കനത്ത മഴയിൽ കോഴിക്കോട്​ നഗരത്തിന്‍റെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലായി. കനോലി കനാൽ നിറഞ്ഞു കവിഞ്ഞു. മാവൂർ റോഡ്​ മുഴുവനായും വെള്ളത്തിനടിയിലാണ്​. നഗരത്തിലെ പെട്രോൾ പമ്പിലും കടകളിലും വെള്ളം കയറി. മാവൂർ, കൂളിമാട്​, അരീക്കോട്​ ഭാഗങ്ങളിലേക്കുള്ള ബസ്​ സർവ്വീസ്​ നിർത്തി വെച്ചു​. പൊറ്റമ്മൽ, കോ​ട്ടൂളി, ജാഫർഖാൻ കോളനി, പയ്യാനക്കൽ, നല്ലളം, കീഴ്​വനപ്പാടം, ഒളവണ്ണ,​ കമ്പിളി പറമ്പ്​ തുടങ്ങിയ പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്​ നല്ലളം, കീഴ്​വനപ്പാടം എന്നിവിടങ്ങളിൽ നിന്ന്​ ആളുകളെ ഒഴിപ്പിച്ചു.


കാരന്തൂര്‍ മെഡിക്കല്‍കോളേജ് റോഡില്‍ മുണ്ടിക്കല്‍താഴം, സി ഡബ്ലിയുആര്‍ഡിഎം പനാത്ത് താഴം, മൂഴിക്കല്‍, പറമ്പില്‍ ബസാര്‍, ചെലവൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളം കയറി. മൂഴിക്കല്‍ മാത്രം ആയിരത്തോളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. പെരിങ്ങളം കുറ്റിക്കാട്ടൂര്‍ റോഡില്‍ പൈങ്ങോട്ടുപുറം റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നൂറോളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. പെരിങ്ങളം സ്കൂളില്‍ ദുരിതാശ്വസ ക്യാമ്പ് തുടങ്ങി.
Previous Post Next Post
3/TECH/col-right