വേദന ബാക്കിവച്ച് അവർ യാത്രയായി - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Tuesday, 14 August 2018

വേദന ബാക്കിവച്ച് അവർ യാത്രയായിതാമരശ്ശേരി:  ഞായറാഴ്ച രാത്രി ബസിൽ മകളെ യാത്രയാക്കി അവൾ ലക്ഷ്യസ്ഥാനത്തെത്തിയെങ്കിലും ബസ് പിന്നീട് അപകടത്തിൽപെട്ടത് ഒരു രക്ഷിതാവിന് വേദനയുടെ ഓർമകൾ ബാക്കിയാക്കി.

ഞായറാഴ്ച രാത്രി തിരുവനന്തപുരത്തേക്ക് ഇവിടെനിന്നു പോയ സൂപ്പർ എക്സ്പ്രസ് ബസ് രാവിലെ കൊല്ലത്തിനടുത്ത് ലോറിയുമായി കൂട്ടിയിടിച്ച് കണ്ടക്ടറും ഡ്രൈവറും മരിച്ചു. കൊല്ലത്തു ടികെഎം കോളജിൽ പഠിക്കുന്ന മകളെ യാത്രയാക്കാൻ രാത്രി ഒൻപതേമുക്കാലിനാണ് പിതാവ് കെഎസ്ആർടിസി ഡിപ്പോയിൽ എത്തിയത്. ഡിപ്പോയിൽ സ്റ്റാർട്ടാക്കി നിർത്തിയിരുന്ന ബസിൽ മകൾ കയറിയപ്പോൾ കണ്ടക്ടർ റിസർവേഷൻ ചാർട്ട് പരിശോധിച്ച് യാത്രക്കാരെ ഉറപ്പാക്കുന്ന തിരക്കിലായിരുന്നു.

ഒൻപതു മണിക്കു ബസ് എടുക്കാൻ തുടങ്ങിയപ്പോൾ രക്ഷിതാവ് കണ്ടക്ടറോട് മകളുടെ കാര്യം ഓർമിപ്പിച്ചു. കൊല്ലത്താണ് ഇറങ്ങേണ്ടതെന്നും അവളെ ശ്രദ്ധിക്കണമെന്നും പറഞ്ഞ് രക്ഷിതാവ് യാത്ര ചോദിച്ചു. രാവിലെ ആറേകാലോടെ മകൾ കോളജിൽ എത്തിയെന്ന വിളി വന്നു. പിന്നീട് എത്തിയത് അപകട വാർത്തയായിരുന്നു. ബസിലെ കണ്ടക്ടർ സുഭാഷും ഡ്രൈവർ അബ്ദുൽ അസീസും മരിച്ചെന്ന വിവരം ദുഃഖത്തോടെ ഏറ്റുവാങ്ങുമ്പോൾ തലേദിവസത്തെ ഓർമകളും വേദനയായി.

 ശോകമൂകമായി താമരശ്ശേരി ഡിപ്പോ 

കൊല്ലത്തിനടുത്തുണ്ടായ അപകടത്തിൽ കെഎസ്ആർടിസി ഡിപ്പോയിലെ രണ്ടു ജീവനക്കാരുടെ മരണം സഹ പ്രവർത്തകരെ കണ്ണീരിലാഴ്ത്തി.ഞായറാഴ്ച രാത്രി ഇവിടെനിന്നുള്ള തിരുവനന്തപുരം സർവീസിൽ പോയ ഇരുവരുടെയും മരണ വാർത്തയാണ് രാവിലെ സഹ പ്രവർത്തകരെ തേടിയെത്തിയത്. സഹപ്രവർത്തകരുടെ അപ്രതീക്ഷിത മരണം തളർത്തിയ മനസ്സുമായാണ് ഇന്നലെ ഇവിടെനിന്നു ജീവനക്കാർ സർവീസ് പോയത്. ഇരുവരുടെയും ചേതനയറ്റ ശരീരം ഡിപ്പോയിൽ എത്തിച്ച് പൊതുദർശനത്തിനു വച്ചത് ഒരു നോക്കുകാണാൻ രാത്രി ഏറെ വൈകും വരെ സഹപ്രവർത്തകർ കാത്തുനിന്നു.

അപകടത്തിൽ പരുക്കേറ്റവർ: 
കോഴിക്കോട് താമരശേരി സ്വദേശി രാജു (55), കൊല്ലം നീരാവിൽ സ്വദേശി ബിജു (47), നെല്ലുവെളി ചാലയിൽ നൗഷാദ് (40), ആലപ്പുഴ സ്വദേശികളായ അഷ്ത (21), അനുഷ്ക (21), അർച്ചന (28), ശ്രീരാജ് (33), ലക്ഷ്മി (24), അപർണ (21), ടിനു (21), കൊല്ലം ആശ്രാമം സ്വദേശി സുലജ (56), കടയ്ക്കാവൂർ‌ സ്വദേശി അൽഫോൻസ (60), മൈലക്കാട് ഷെമീർ (20), കായംകുളം സ്വദേശികളായ ശിവാനന്ദൻ (57), പ്രസന്ന (47), ധന്യ (24), കരീലക്കുളങ്ങര ബിജു (36), കോഴിക്കോട് സ്വദേശികളായ ബിനോയ് (25), ആര്യ (24), കരുനാഗപ്പള്ളി യദുകൃഷ്ണൻ (25), കൊറ്റംങ്കര രാജേഷ് (37), വിഷ്ണു (26) കൊല്ലം, ഷെഹിഷാദ് (25) മലപ്പുറം, തിരുവനന്തപുരം ബീമാപള്ളി എലിസബത്ത് (47), എറണാകുളം സ്വദേശികളായ ഗോപികാ രമേശ് (23), മാധുര്യ (23), രാജഗോപാൽ (60), റിജോ (23), രാഹുൽ ദേവി (27), ദിവാകരൻ (68), ഹരികൃഷ്ണൻ (18).

No comments:

Post a Comment

Post Bottom Ad

Nature