Trending

ബുധനാഴ്ചവരെ ശക്തമായ മഴ തുടരും; കാറ്റിനും സാധ്യത



തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ചവരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരുന്ന 24 മണിക്കൂറില്‍ ശക്തമായ കാറ്റ് വീശും. മണിക്കൂറില്‍ 60 കിലോമീറ്റര്‍വരെ വേഗത്തിലുള്ള കാറ്റിനാണ് സാധ്യത. അതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ എല്ലാ അണക്കെട്ടുകളും തുറന്നിരിക്കുകയാണ്. കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്നലെയും ഉരുള്‍പൊട്ടല്‍ ഉണ്ടായി. മലമ്പുഴ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന് ഡാമിന്റെ ഷട്ടറുകള്‍ 39 സെന്റിമീറ്ററായി ഇന്നലെ ഉയര്‍ത്തിയിരുന്നു. മലപ്പുറം നിലമ്പൂരില്‍ ആഢ്യന്‍പാറയ്ക്ക് സമീപം രണ്ട് തവണ ഉരുള്‍ പൊട്ടല്‍ ഉണ്ടായി. കാഞ്ഞിരപ്പുഴ കരകവിഞ്ഞ് ഒഴുകുകയാണ്.

കോഴിക്കോട് ആനക്കാംപൊയില്‍ മേഖലയിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. പമ്പാ നദിയില്‍ ജലം ഉയരുന്നതിനാല്‍ അയ്യപ്പന്‍മാരോട് ശബരിമല ദര്‍ശനത്തിന് എത്തരുത് എന്ന് ദേവസ്വം ബോര്‍ഡ് നിര്‍ദേശം നല്‍കിയിരുന്നു. പമ്പയിലെ രണ്ട് പാലങ്ങള്‍ വെള്ളത്തിനടിയിലാണ്. കൊച്ചുപമ്പാ ഡാമിന്റെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്.

Previous Post Next Post
3/TECH/col-right