Trending

നെടുമ്പാശ്ശേരി വിമാനത്താവളം:സര്‍വീസുകള്‍ 29ന്

കൊച്ചി:വെള്ളപ്പൊക്കത്തില്‍ മുങ്ങിയ നെടുമ്പാശ്ശേരി വിമാനത്താവളം തുറക്കാന്‍ നിശ്ചയിച്ചിരുന്ന തീയതി നീട്ടി. നാശനഷ്ടങ്ങളും ഉദ്യോഗസ്ഥരുടെ അസൗകര്യവും കണക്കിലെടുത്താണ് 26ന് തുറക്കേണ്ടിയിരുന്നത് 29ലേക്ക് മാറ്റിയത്. വിമാനത്താവളത്തില്‍ സര്‍വീസ് തുടങ്ങുന്നത് നീട്ടി വെച്ചതായി സിയാല്‍ ഔദ്യോഗികമായി അറിയിച്ചു.



പ്രളയത്തില്‍ വിമാനത്താവളത്തിനുണ്ടായ നാശനഷ്ടങ്ങള്‍ കണക്കാക്കാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് 29 മുതല്‍ സര്‍വീസ് ആരംഭിക്കാനുള്ള തീരുമാനം ഉണ്ടായത്. പ്രളയം എയര്‍ലൈനുകളുടേയും ഗ്രൗണ്ട് ഡ്യൂട്ടി അംഗങ്ങളുടേയും ഇടയില്‍ 90 ശതമാനം പേരെയും ബാധിച്ചിട്ടുണ്ടെന്നും ഇവരുടെ അസൗകര്യവും മുന്‍നിര്‍ത്തിയാണ് മുന്‍കൂട്ടി നിശ്ചയിച്ച തീയതിയെക്കാളും മൂന്നു ദിവസം കൂടി ദീര്‍ഘിപ്പിക്കുന്നതെന്നും സിയാല്‍ വൃത്തങ്ങള്‍ പറഞ്ഞു.

പ്രളയത്തെ തുടര്‍ന്ന് രണ്ടര കിലോമീറ്റര്‍ നീളത്തില്‍ ചുറ്റുമതില്‍ ഇടിയുകയും ബാഗേജ് സ്‌കാനറുകളും എക്സ്റേ യന്ത്രങ്ങളും നിരീക്ഷണ ക്യാമറകളും പ്രവര്‍ത്തന രഹിതമാവുകയും ചെയ്തിരുന്നു. വിമാനത്താവളത്തിന് 250 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക കണക്ക്.

ആഭ്യന്തര, രാജ്യാന്തര ടെര്‍മിനലുകളിലും ഡ്യൂട്ടി ഫ്രീ ഷോപ്പിലുമെല്ലാം വെള്ളപ്പൊക്കത്തില്‍ വെള്ളം കയറിയിരുന്നു. ഇവയെല്ലാം വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുകയായിരുന്നു സിയാലിന്റെ ആദ്യ ദൗത്യം. ഇതിനായി 200 പേരെ ഏര്‍പ്പെടുത്തി. റണ്‍വേയിലെ ചെറിയ തകരാറുകള്‍ പരിഹരിക്കാന്‍ മൂന്നു മില്ലിങ് യന്ത്രങ്ങള്‍ തമിഴ്നാട്ടില്‍ നിന്ന് നേരത്തെ എത്തിച്ചിരുന്നു
Previous Post Next Post
3/TECH/col-right