കോഴിക്കോട്: കനോലി കനാൽ നവീകരിക്കാനുള്ള വേങ്ങേരി നിറവിന്റെ പദ്ധതി –
‘ഓപ്പറേഷൻ കനോലി കനാൽ’ ആഗസ്ത് 28നു തുടങ്ങും.രാവിലെ ഒൻപതിന് സരോവരത്ത്
ആരംഭിക്കും. എലത്തൂർ മുതൽ കല്ലായി വരെയുള്ള കനാൽ ഓരോ കിലോമീറ്ററായി
തിരിച്ചായിരിക്കും പ്ലാസ്റ്റിക് മാലിന്യം നീക്കുന്നത്. ജില്ലാ
ഭരണകൂടത്തിന്റെയും കോർപറേഷന്റെയും നേതൃത്വത്തിലാണ് നിറവിന്റെ പദ്ധതി.
ഒട്ടേറെ സന്നദ്ധ സംഘടനകളും റസിഡന്റ്സ് അസോസിയേഷനുകളും ശുചീകരണവുമായി സഹകരിക്കുന്നുണ്ട്. ശുചീകരണവുമായി സഹകരിക്കാൻ താൽപര്യമുള്ളവർക്ക് രാവിലെ സരോവരത്തെത്താം. ശുചീകരണത്തിനുശേഷം കനാൽ മലിനീകരണം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ കെ.വി. ബാബുരാജ് അറിയിച്ചു.

Tags:
KOZHIKODE