Trending

ELETTIL ONLINE NEWS NIGHT


ശനി
2018 ഓഗസ്റ്റ്‌ 25
1194 ചിങ്ങം 09
1439 ദുൽഹജ്ജ്‌ 13
  .............................     

         
കേരളീയം


🅾 പ്രളയ ദുരിതത്തില്‍ നിന്നും കരകയറുന്ന മലയാളിക്ക് ഇന്ന് ഒത്തൊരുമയുടെ ഓണം; ആര്‍ഭാടങ്ങളില്ലാതെ ദേശീയോത്സവത്തെ വരവേറ്റ് മലയാളികള്‍;   ദുരിതാശ്വാസ ക്യാമ്പുകളിൽ   സഹായമെത്തിക്കുന്ന തിരക്കില്‍ സന്നദ്ധ പ്രവര്‍ത്തകര്‍. ദുരിതാശ്വാസ ക്യാമ്പുകളിൽ ഇന്ന് ഓണാഘോഷവും സദ്യയും ഉണ്ടായിരുന്നു


🅾 പ്രളയം കേരളത്തെ തകര്‍ത്തെറിഞ്ഞ ഈ സാഹചര്യത്തില്‍ തനിക്ക് ഇത്തവണ ഓണമില്ലെന്ന് വി.എസ് അച്യുതാനന്ദന്‍.


🅾 വിദേശ സഹായം സ്വീകരിക്കാന്‍ അനുവദിക്കണം; ആവശ്യവുമായി ബിനോയ് വിശ്വം സുപ്രീംകോടതിയില്‍. സഹായം നിഷേധിക്കുന്നത്‌ ജീവിക്കാനുള്ള അവകാശത്തിന്റെ നിഷേധനം ആണെന്നും ബിനോയ്‌ വിശ്വം


🅾 സൗമ്യ ജയിലില്‍ തൂങ്ങി മരിച്ച സംഭവം; ജയില്‍ അധികൃതര്‍ക്കെതിരെ കേസെടുത്തു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.


🅾 പ്രളയം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ത്യന്‍ വ്യോമസേന 20 കോടി നല്‍കും.ദക്ഷിണ നാവിക വിഭാഗം കമാൻഡന്റ്‌ എയർ മാർഷൽ  ബി സുരേഷ്‌. തുക മുഖ്യമന്ത്രിക്ക്‌ കൈമാറും


🅾 കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ നാലാം പ്രതി അബുലൈസ് തൃശൂരില്‍ അറസ്റ്റിലായി.ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ കോഴിക്കോട് യൂണിറ്റാണ് കസ്റ്റഡിയിലെടുത്തത്. വിമാനത്താവളങ്ങള്‍ വഴി 39 കിലോയോളം സ്വര്‍ണം കടത്തിയെന്ന കേസില്‍
കൊഫെപോസ നിയമ പ്രകാരം തടവ് വിധിച്ചതിനെ തുടര്‍ന്ന് 2013 മുതല്‍ ഒളിവിലായിരുന്നു ഇയാള്‍.

🅾 കേരളത്തിന് കൈത്താങ്ങായി ഷവോമിയും: വെള്ളം കയറി നശിച്ച ഫോണുകള്‍ക്ക് സൗജന്യ സര്‍വീസും സ്‌പെയര്‍ പാര്‍ട്ടുകള്‍ക്ക് 50 ശതമാനം വിലക്കുറവും.


🅾 പ്രളയ ബാധിത രക്ഷാപ്രവര്‍ത്തനത്തിനിടെ പരുക്കേറ്റ് ആശുപത്രിയിലായ മത്സ്യത്തൊഴിലാളിയെ ഫോണില്‍ വിളിച്ച്‌ മുഖ്യമന്ത്രി.കൊച്ചി അമൃത ഹോസ്പിറ്റലിൽ കഴിയുന്ന ആറാട്ടുപുഴ സ്വദേശി രത്ന കുമാറിനെ ആണ്‌ മുഖ്യമന്ത്രി ഫോണിൽ വിളിച്ച്‌ വിവരങ്ങൾ ചോദിച്ചറിഞ്ഞത്‌. ആവശ്യമുള്ള എല്ലാ സഹായങ്ങളും മുഖ്യമന്ത്രി രത്നകുമാറിന്‌ ഉറപ്പ്‌ നൽകി


🅾 നമ്മള്‍ ഒറ്റക്കെട്ടായി അതിജീവിക്കും ;തിരുവോണ ദിവസം ആലപ്പുഴയിലെ  ദുരിതാശ്വാസ  ക്യാമ്പിൽ ചിലവിട്ട്‌ കെ എസ്‌ ചിത്ര


🅾 കണ്ണൂരില്‍ ഇന്ധന ടാങ്കര്‍ മറിഞ്ഞു: വന്‍ ദുരന്തം ഒഴിവായി.പുലർച്ചെ ശ്രീപുരം സ്കൂളിന്‌ സമീപം ആണ്‌ ടാങ്കർ മറിഞ്ഞത്‌. ചോർച്ച ഉണ്ടാവാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. പിന്നീട്‌ ടാങ്കർ ഉയർത്തി


🅾 ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നതിനാൽ ഈ വരുന്ന തിങ്കൾ ചൊവ്വ ദിവസങ്ങളിൽ കേരളത്തിൽ കനത്ത മഴക്ക്‌ സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു


🅾 ചെന്നൈ, ബാംഗളൂർ എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള സ്വകാര്യ ബസുകളിൽ അമിത ചാർജ്ജ്‌ ഈടാക്കിയാൽ കർശന നടപടി എടുക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.


🅾 പ്രളയം ; അവശ്യവസ്തുക്കൾ ലാഭം ഈടാക്കാതെ വിൽക്കുമെന്ന് ബിസ്മി ഹൈപ്പർ മാർട്ട്‌ അറിയിച്ചു . വെള്ളം കയറി കേട്‌ ആയ ഉപകരണങ്ങൾക്ക്‌ എക്സ്ചേഞ്ച്‌ ഓഫറും പ്രഖ്യാപിച്ചു. രണ്ട്‌ ആഴ്ച്ച മുമ്പ്‌ ഉൽഘാടനം ചെയ്ത മുവാറ്റുപുഴയിലെ ബിസ്മി ഷോറൂം പൂർണമായി വെള്ളത്തിൽ മുങ്ങി സാധനങ്ങൾ മുഴുവൻ നഷ്ടപ്പെട്ടിരുന്നു.


🅾 പ്രളയക്കെടുതി; മഹാരാഷ്ട്ര റോഡ്‌ ട്രാൻസ്പോർട്ട്‌ കോർപ്പറേഷൻ.10 കോടി രൂപ ശേഖരിച്ചു


🅾 കെ ചിറ്റിലപ്പള്ളി ഫൗണ്ടേഷനും വിഗാർഡ്‌ സ്ഥാപനങ്ങളും ചേർന്ന് 3 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക്‌ നൽകി


🅾 മണപ്പുറം ഫിനാൻസ്‌ 2 കോടി രൂപയും. വടകര താലൂക്ക്‌ സഹകരണ സംഘങ്ങളിലെ ജീവനക്കാർ 2 കോടിയും നൽകി.


🅾 ആം ആദ്മി പാർട്ടി എം പി സഞ്ജയ്‌ സിംഗ്‌ എം പി ഫണ്ടിൽ നിന്ന് ഒരു കോടി നൽകി.


🅾 കോലഞ്ചേരി സിന്തൈറ്റ്‌ ഗ്രൂപ്പ്‌ 50 ലക്ഷം നൽകി. . 50 ലക്ഷത്തിന്റെ പുനരധിവാസ പരിപാടികൾക്ക്‌ പുറമെ ആണിത്‌.


🅾 കേന്ദ്ര ആരോഗ്യ മന്ത്രാലയം 18. 71 കോടി നൽകി.


🅾 പ്രളയബാധിതരെ സഹായിക്കാൻ  വിവൊ മൊബെയിൽസ്‌ 50 ലക്ഷം രൂപയുടെ അവശ്യ സാധനങ്ങൾ വിതരണം ചെയ്യും. എറണാകുളം പ്രസ്‌ ക്ലബുമായി സഹകരിച്ചാണിത്‌.


🅾 പ്രമുഖ എഴുത്തുകാരൻ സേതുവിന്റെ ആലുവ പടിഞ്ഞാറെ കടുങ്ങല്ലൂരിലെ വസതിയിൽ സൂക്ഷിച്ചിരുന്ന പുസ്തകങ്ങളും അവാർഡ്‌ ഫലകങ്ങളും വെള്ളം കയറി നശിച്ചു . ആലുവയിൽ താമസിക്കുന്ന എഴുത്തുകാരി ഗ്രേസിയുടെ പുസ്തകങ്ങളും നശിച്ചവയിൽ പെടും


🅾 പ്രളയ ദുരിതാശ്വാസത്തിനായി ഇടുക്കി ജില്ലയിലേക്ക്‌ തമിഴ്‌നാട്ടിൽ നിന്ന് വരുന്ന വസ്തുക്കൾ സി പി എം പാർട്ടി ഓഫീസിലേക്ക്‌ കടത്തുന്നതായി സി പി ഐ ആരോപിച്ചു


🅾 തിരുവോണം ബംബർ ഭാഗ്യക്കുറി നറുക്കെടുപ്പ്‌ സെപ്റ്റംബർ 29 ന്‌ നടക്കും. 250 രൂപ ആണ്‌ ടിക്കറ്റ്‌ വില. 10 കോടി രൂപയാണ്‌ ഒന്നാം സമ്മാനം.



ദേശീയം


🅾 തിരുവോണ നാളിൽ എല്ലാ മലയാളികൾക്കും ഓണാശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളിൽ കേരള ജനതക്ക്‌ ഉണ്ടായ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള കരുത്ത് ഓണം നല്‍കട്ടേയെന്ന് പ്രധാനമന്ത്രി.


🅾 മലയാളികൾക്ക്‌ ഓണാശംസയുമായി രാഹുൽ ഗാന്ധിയും. നമ്മുക്ക് ഒരുമിച്ച്‌ കേരളത്തെ വീണ്ടെടുക്കാം. ഭിന്നതകൾ മാറ്റി വച്ച്‌ ഒന്നിച്ച്‌ നിൽക്കാനുള്ള സമയം എന്ന് രാഹുൽ ഓണസന്ദേശവുമായി രാഹുല്‍ ഗാന്ധി.


🅾 കേരളത്തിന് അനുവദിച്ച തുകയില്‍ ബിജെപിയില്‍ അഭിപ്രായ വ്യത്യാസം; യുഎഇയുടെ സഹായം സ്വീകരിക്കണമെന്ന് മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹ.കേന്ദ്രം അനുവദിച്ചിരിക്കുന്ന 500 കോടി അപര്യാപ്തമാണെന്നു. 2000 കോടി രൂപ എങ്കിലും കേന്ദ്ര സർക്കാർ അനുവദിക്കണമെന്നും യശ്വന്ത്‌ സിൻഹ


🅾 ലിഫ്റ്റില്‍ തല കുടുങ്ങി ഏഴു വയസുകാരന് ദാരുണാന്ത്യം. മംഗലാപുരം ടൗണിലെ വാസ്‌ ലൈൻ അപാർട്ട്മെന്റിൽ ആണ്‌ ബണ്ടൂർ അഡ്വാൾ സ്വദേശി ഏഴു വയസുള്ള മുഹമ്മദ്‌ സിനാൻ അന്തരിച്ചത്‌. കുട്ടിയെ സ്ഥലത്തുള്ളവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.


 🅾 മുഖ്യമന്ത്രിയായിരിന്നിട്ട് പോലും സ്ത്രീയെന്ന നിലയില്‍ ഞാന്‍ വിവേചനം നേരിടുന്നുണ്ട്: വസുന്ധരാ രാജെ. ജയ്‌സാൽമീറിൽ സ്ത്രീശക്തി യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ


🅾 ഒരു പുതിയ തുടക്കമാകട്ടെ ഈ ഓണം; മലയാളത്തില്‍ ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി.


🅾 അ‍ഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ 'അഹിംസ ഇറച്ചി' പുറത്തിറക്കുമെന്ന് മേനകാ ഗാന്ധി. മൃഗങ്ങളുടെ കോശങ്ങൾ ഉപയോഗിച്ച്‌ നിർമ്മിക്കുന്ന ക്ലീൻ മീറ്റ്‌ എന്ന ഇറച്ചി വികസിപ്പിക്കാനുള്ള പരീക്ഷണം ലാബുകളിൽ നടക്കുകയാണെന്ന് മേനക ഗാന്ധി പറഞ്ഞു.


🅾 രാംലീലാ മൈതാനത്തിന് വാജ്പേയിയുടെ പേര് നല്‍കിയാല്‍ വോട്ട് ലഭിക്കില്ല ;ബിജെപിയെ പരിഹസിച്ച്‌ അരവിന്ദ് കെജ്‌രിവാള്‍. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്വയം പേര്‌ മാറ്റിയാൽ അൽപംബോട്ട്‌ ലഭിച്ചേക്കാം എന്നും കെജ്രിവാൾ പറഞ്ഞു


🅾 തെലങ്കാനയില്‍ ക്ഷേത്രങ്ങളിലെ പൂജാരിമാര്‍ക്ക് സര്‍ക്കാര്‍ ജീവനക്കാരുടേതിന് സമാനമായ സ്ഥാനം.ശമ്പളം സർക്കാർ നൽകും. പള്ളീമാമുമാർക്ക്‌ മാസം 5000 രൂപ നൽകാനും തീരുമാനം


🅾 ലോക്‌സഭാ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന് ഒൻപതംഗ കോര്‍ കമ്മിറ്റി.എ കെ ആന്റണി, കെ സി വേണുഗോപാൽ എന്നിവർ കോർ കമ്മറ്റിയിൽ അംഗങ്ങൾ ആണ്‌.തയ്യാറെടുപ്പുകൾക്കായി മൂന്ന് പ്രധാന സമിതികൾ രൂപീകരിച്ചു. ഏകോപനം , പ്രകടന പത്രിക, പ്രചാരണം എന്നിവക്കാണ്‌ മൂന്ന് സമിതികൾ



 അന്താരാഷ്ട്രീയം

🅾 പ്രളയക്കെടുതിയില്‍ കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ ആപ്പിളും; ദുരിതാശ്വാസ നിധിയിലേക്ക് ഏഴ് കോടി നല്‍കും.കൂടാതെ ഫുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന നൽകാനായി ഐ ട്യൂൺസിലും ആപ്പ്‌ സ്റ്റോറിലും ബട്ടണുകൾ ചേർത്തിട്ടുണ്ടെന്നും ആപ്പിൾ അറിയിച്ചു.


🅾 ഉന്നതര്‍ക്ക് സർക്കാർ ചിലവിൽ ഫസ്റ്റ് ക്ലാസ്സ് വിമാന യാത്ര വിലക്ക് ഏര്‍പ്പെടുത്തി പാക്കിസ്ഥാന്‍. വിലക്കേർപ്പെടുത്തിയവരിൽ പ്രധാനമന്ത്രി, പ്രസിഡണ്ട്‌, ചീഫ്‌ ജസ്റ്റീസ്‌ തുടങ്ങിയവരും പെടും. മുൻ പ്രധാനമന്ത്രി നവാസ്‌ ഷരീഫ്‌ വിമാന യാത്രക്കായി ഒരു വർഷം 5,100 കോടി രൂപയാണ്‌ ചിലവാക്കിയിരുന്നതെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.  നേരത്തെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി താൻ ഉപയോഗിക്കില്ലെന്നും തനിക്ക്‌ സുരക്ഷക്ക്‌ രണ്ട്‌ വാഹനങ്ങൾ മാത്രം മതിയെന്നും ഇമ്രാൻ ഖാൻ ഉത്തരവിട്ടിരുന്നു.  അതിനിടെ ആഴ്ച്ചയിൽ പ്രവർത്തി ദിവസം അഞ്ചിൽ നിന്ന് ആറാക്കിയതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്‌


🅾 പാപ്പുവ ന്യൂഗിനിയയുടെ വടക്കന്‍ തീരദേശത്തുള്ള അഗ്നി പര്‍വ്വതം പൊട്ടിത്തെറിച്ചു. രണ്ടായിരത്തോളം പേരെ മാറ്റി പാർപ്പിച്ചു


🅾 കേരളത്തിലേക്ക് 175 ടണ്‍ ആവശ്യസാധനങ്ങളുമായി യുഎഇ എയര്‍ലൈന്‍ എമിറേറ്റ്‌സ് കേരളത്തിൽ എത്തും


🅾 രാജ്യാന്തര വിപണിയില്‍ എണ്ണ വില വീണ്ടും 75 ഡോളറിനു മുകളിലെത്തി. ഈ മാസത്തെ ഉയർന്ന നിരക്കാണിത്‌. വരുന്ന ആഴ്ചകളിൽ ഇന്ത്യൻ വിപണികളിൽ വില വർദ്ധന ദൃശ്യമാകും


🅾 ചൈനയിലെ ഒരു ഹോട്ടലിലുണ്ടായ അഗ്നിബാധയില്‍ 18 പേര്‍ വെന്തുമരിച്ചു. ഇന്ന് പുലർച്ചെ ഹാർബിൻ നഗരത്തിൽ ആണ്‌ സംഭവം നടന്നത്‌


🅾 ഓസ്ട്രേലിയയിൽ പുതിയ പ്രധാനമന്ത്രിയായി ലിബറൽ പ്സർട്ടിയുടെ സ്കോട്ട്‌ മോറിസണെ തിരഞ്ഞെടുത്തു.


കായികം

🅾 ഏഷ്യന്‍ ഗെയിംസ്: സിന്ധു ക്വാര്‍ട്ടറില്‍. ഇന്തൊനേഷ്യയുടെ ജോർജ്ജിയ മരിസ്കയെ ആണ്‌ സൈന തോൽപിച്ചത്‌. നേരത്തെ സിന്ധുവും ക്വാർട്ടറിൽ കടന്നിരുന്നു


🅾 ഐഎസ്‌എല്‍ അഞ്ചാം സീസണ്‍ ഫിക്‌സ്ചര്‍ പുറത്തുവിട്ടു; ആദ്യപോരാട്ടത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് എ ടി കെ കൊൽക്കത്തയെ നേരിടും. സെപ്റ്റംബർ 29 ന്‌ ആണ്‌ ആദ്യ മൽസരം നടക്കുക12 റൗണ്ടുകളിലായി 59 മൽസരങ്ങൾ നടക്കും. അവസാന വട്ട മൽസരങ്ങളുടെ തീയതി പിന്നീട്‌ പുറത്ത്‌ വിടും


🅾 ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ ഇന്ന് വൈകിട്ട്‌ ആഴ്സണൽ , വെസ്റ്റ്‌ ഹാമിനെ നേരിടും  മറ്റൊരു മൽസരത്തിൽ സതാംപ്ടൺ , ലെസ്റ്റർ സിറ്റിയെ നേരിടും. ലിവർപ്പൂൾ ബ്രൈറ്റൺ മൽസരം രാത്രി 10 ന്‌ നടക്കും


🅾 ഇറ്റാലിയൻ ലീഗിൽ ഇന്ന് രാത്രി 9.30 ന്‌ റൊണാൾഡൊയുടെ യുവന്റസ്‌ , ലാസുയോയെ നേരിടും രാത്രി 12 ന്‌ നാപ്പോളി എ സി മിലാനെ നേരിടും


🅾 സ്പാനിഷ്‌ ലീഗിൽ രാത്രി 11.45 ന്‌ അത്ലറ്റിക്കൊ , റയൊ വയ്യെക്കാനൊയെ നേരിടും. രാത്രി 1.45 ന്‌ ബാഴ്സലോണ റയൽ വയ്യദോയിദിനെ നേരിടും.


സിനിമാ ഡയറി 

 
🅾 ഈ ഓണം പ്രളയബാധിതര്‍ക്കൊപ്പം: മമ്മൂട്ടി തൃശൂരിലെ ദുരിതാശ്വാസ ക്യാമ്പുകൾ   സന്ദര്‍ശിച്ചു. നാദിർഷ, പിഷാരടി, ആന്റൊ ജോസഫ്‌ തുടങ്ങിയവരും കൂടെ ഉണ്ടായിരുന്നു


🅾 പ്രതീക്ഷകള്‍ വര്‍ധിപ്പിച്ച്‌ മണിരത്നം സംവിധാനം ചെയ്ത  'ചെക്കാ ചിവാന്ത വാനം';ട്രെയിലര്‍ പുറത്തിറങ്ങി.ചിത്രം അടുത്ത മാസം പ്രദർശനത്തിനെത്തും. പ്രകാശ്‌ രാജ്‌, അരവിന്ദ്‌ സ്വാമി, അരുൺ വിജയ്‌, ചിമ്പു, ജ്യോതിക, ഐശ്വര്യ രാജേഷ്‌, അതിഥി റാവു, വിജയ്‌ സേതുപതി തുടങ്ങിയവർ ആണ്‌ അഭിനേതാക്കൾ എ ആർ റഹ്മാൻ സംഗീതം ചെയ്തിരിക്കുന്നു


🅾 വിക്രം നായകൻ ആവുന്ന ആറുസാമി സെപ്തംബറില്‍ തീയറ്ററുകളിലേയ്ക്ക്, മൂന്ന് ലുക്കുകളില്‍ ബോബി സിംഹ. കീർത്തി സുരേഷ്‌ ആണ്‌ നായിക


🅾 ബിജു മെനോൻ നായകൻ ആവുന്ന കോമഡി ഗ്യാങ്സ്റ്റര്‍ ചിത്രം പടയോട്ടം സെപ്തംബര്‍ 14ന് തിയറ്ററിലെത്തും.


 🅾 ടോവിനോയുടെ കുപ്രസിദ്ധ പയ്യന്‍ നവംബര്‍ ഒമ്ബതിന് തിയേറ്ററിലെത്തും.


🅾 കേരളത്തിനായി ഇളയദളപതി നല്‍കിയത് 70 ലക്ഷത്തിന് പുറമേ 10000 കിലോ അരിയും 15 ലോറി സാധനങ്ങളും.
Previous Post Next Post
3/TECH/col-right