സ്നേഹത്തിന്റെ കൈനീട്ടവുമായി വീണ്ടും കോഴിക്കോട്:കണ്ഠമിടറി കളക്ടർ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Saturday, 18 August 2018

സ്നേഹത്തിന്റെ കൈനീട്ടവുമായി വീണ്ടും കോഴിക്കോട്:കണ്ഠമിടറി കളക്ടർ


കോഴിക്കോടിന്റെ നന്മ ലോകത്തോട് വീണ്ടും ഉറക്കെ പറയുന്നതായിരുന്നു ഇന്ന് രാവിലെ കോഴിക്കോട്  ജില്ലാ കളക്ടർ ഫേസ്ബുക്കിലൂടെ നൽകിയ ഒരു അഭ്യര്ഥനക്ക് കോഴിക്കോടിന്റെ സുമനസ്സുകൾ നൽകിയ മറുപടി. തൃശൂർ ജില്ലയിലെ ദുരിതമനുഭവിക്കുന്ന സഹോദരങ്ങൾക്ക് ആവശ്യമായ ഭക്ഷ്യ സാധനങ്ങൾ എത്തിച്ചു നൽകാനായിരുന്നു  തന്റെ ഒഫീഷ്യൽ പേജിലൂടെ കളക്ടർ ജനങ്ങളോട് അഭ്യർത്ഥിച്ചത്. പിന്നീട് മാനാഞ്ചിറ DTPC ഓഫീസ്  സാക്ഷ്യം വഹിച്ചത് കോഴിക്കോടിന്റെ അപരനെ സ്നേഹിക്കാനുള്ള മനസ്സിന്റെ ആഴമായിരുന്നു.  കേവലം രണ്ടു മണിക്കൂർ കൊണ്ട് തന്നെ രണ്ടു കണ്ടൈനർ സാധനങ്ങൾ റെഡി ആയി. കൂടുതൽ വിഭവങ്ങളുമായി നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ആളുകൾ ഒഴുകി എത്തിക്കൊണ്ടിരിക്കുന്നു. വൈകുന്നേരം 5 മാണി വരെയായിരുന്നു നേരത്തെ സമയം നിശ്ചയിച്ചതെങ്കിലും പിനീട് രാത്രി 8 മാണി വരെ സമയം നീട്ടി. കോഴിക്കോടിന്റെ സ്നേഹത്തിനു മുന്നിൽ നിറഞ്ഞ മനസായുടെ അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു ... "മഴക്കെടുതിയിൽ ബുദ്ധിമുട്ട് നേരിടുന്ന തൃശൂർ ജില്ലയിലെനമ്മുടെ സഹോദരങ്ങൾക്ക് വേണ്ടി FB യിലൂടെയും മാധ്യമങ്ങളിലൂടെയും ഇന്ന് രാവിലെ 10 മണിക്ക് നടത്തിയ അഭ്യർത്ഥനയുടെ ഫലമായി DTPC ഓഫിസിലേക്ക് ഭക്ഷണ വസ്തുക്കളുടെ പ്രവാഹം . മൂന്ന് കണ്ടെയിനർ അയച്ചു കഴിഞ്ഞു. അടുത്ത രണ്ട് കണ്ടെയിനറുകൾ ലോഡ് ചെയ്യുകയാണ്. കോഴിക്കോടൻ നന്മയ്ക്കും, ആർദ്രതയ്ക്കും സഹായ മനസ്ഥിതിക്കും വാക്കുകളില്ല. 200 ഓളം വളന്റിയർമാർ കയ്യും മെയ്യും മറന്ന് രംഗത്ത്. സഹായമെത്തിച്ച എല്ലാവർക്കും ഒരായിരം നന്ദി."

നേരത്തെ തൃശൂരിൽ നിന്നും സഹായ അഭ്യർത്ഥന ലഭിച്ച ഉടനെ നടത്തിയ ഫേസ്ബുക് പോസ്റ്റ് 
.

 വീഡിയോ കാണാം  


Source: Media One 

No comments:

Post a Comment

Post Bottom Ad

Nature