Trending

കാസര്‍കോഡ്‌ ഒഴികെ എല്ലാ ജില്ലകളിലും റെഡ്‌ അലര്‍ട്ട്‌ ; എല്ലാവരും ജാഗ്രതപാലിക്കണം: മുഖ്യമന്ത്രി


തിരുവനന്തപുരം: കനത്തമഴ മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കാസര്‍ഗോഡ് ഒഴികെ ഉള്ള എല്ലാ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 13 ജില്ലകളിലും കനത്ത മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കുന്നു. എല്ലാവരും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി വീണ്ടും സംസാരിച്ചു. പ്രളയക്കെടുതികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അദ്ദേഹം അന്വേഷിച്ചു. പല സ്ഥലങ്ങളിലും മഴ ശക്തിയായി തുടരുകയാണെന്നും അതുകൊണ്ട് ഗുരുതരമായ സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നതെന്നും ചൂണ്ടിക്കാട്ടിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മത്സ്യബന്ധന ബോട്ടുകള്‍കൂടി എത്തിച്ച്‌ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കിയെന്നും ബോട്ടുകള്‍ ഓരോ കേന്ദ്രങ്ങളിലേക്കും നീങ്ങിത്തുടങ്ങിയതായും മുഖ്യമന്ത്രി അറിയിച്ചു.
എറണാകുളം മുതല്‍ വടക്കന്‍ ജില്ലകളില്‍ മഴകനക്കുമെന്നാണ്‌ കാലവസ്‌ഥാനിരീക്ഷണകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്‌. 
Previous Post Next Post
3/TECH/col-right