Trending

ഓ​പ​റേ​ഷ​ൻ ക​രു​ണ​, ഓ​പ​റേ​ഷ​ൻ സ​ഹ​യോ​ഗ്; കേരളത്തെ രക്ഷിക്കാൻ സൈന്യം ഒരുക്കിയ സന്നാഹങ്ങൾ

OPERATION KARUNA


പ്ര​ള​യ​ക്കെ​ടു​തി​യി​ല​മ​ർ​ന്ന കേ​ര​ള​​ത്തെ  കൈ​പി​ടി​ച്ച്​ ക​ര​ക​യ​റ്റാ​ൻ സൈ​നി​ക വി​ഭാ​ഗ​ങ്ങ​ൾ ഒ​രു​ക്കി​യ​ത്​ വി​പു​ല​മാ​യ സ​ന്നാ​ഹ​ങ്ങ​ൾ. ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ  സം​യു​ക്ത ര​ക്ഷാ​ദൗ​ത്യ സം​ഘം ര​ക്ഷി​ച്ച​ത്​ ആ​യി​ര​ക്ക​ണ​ക്കി​ന്​ ജീ​വ​ൻ. 100​ വ​യ​സ്സു​ള്ള വൃ​ദ്ധ മു​ത​ൽ കൈ​ക്കു​ഞ്ഞു​ങ്ങ​ളെ വ​രെ സ്വ​ന്തം ജീ​വി​തം  പ​ണ​യം​െ​വ​ച്ചാ​ണ്​ സൈ​നി​ക​ർ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​ത്. ആ​ലു​വ ചെ​ങ്ങ​മ​നാ​ടു​നി​ന്ന്​ നാ​വി​ക​സേ​ന ക​മാ​ൻ​ഡോ​ക​ൾ ര​ക്ഷി​ച്ച ഗ​ർ​ഭി​ണി​യാ​യ യു​വ​തി കൊ​ച്ചി​യി​ലെ സൈ​നി​ക ആ​ശു​പ​ത്രി​യി​ൽ പ്ര​സ​വി​ച്ചു. 100 വ​യ​സ്സു​കാ​രി കാ​ർ​ത്ത്യാ​യ​നി​യ​മ്മ​യെ ചാ​ല​ക്കു​ടി​യി​ൽ​നി​ന്ന്​ ര​ക്ഷി​ച്ചു. ഇ​തേ ഹെ​ലി​കോ​പ്​​ട​റി​ൽ​ത​ന്നെ മാ​താ​വി​നെ​യും 20 ദി​വ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ​യും ര​ക്ഷി​ക്കു​ക​യും ചെ​യ്​​തു.

ഓ​പ​റേ​ഷ​ൻ ക​രു​ണ​യി​ലൂ​ടെ വ്യോ​മ​സേ​ന​യു​ടെ ഹെ​ലി​കോ​പ്​​ട​റു​ക​ൾ ഇ​തു​വ​രെ ര​ക്ഷി​ച്ച​ത് 320ഒാ​ളം ജീ​വ​നാ​ണ്. വി​വി​ധ സേ​ന​ക​ളു​ടെ 23 ഹെ​ലി​കോ​പ്​​ട​റു​ക​ളാ​ണ് ര​ക്ഷാ​ദൗ​ത്യ​ത്തി​ലു​ള്ള​ത്. പ്ര​ള​യ​ബാ​ധി​ത സ്ഥ​ല​ങ്ങ​ളി​ൽ ഭ​ക്ഷ​ണ​വും മ​രു​ന്നും ഉ​ൾ​പ്പെ​ടെ വി​ത​ര​ണം ചെ​യ്യു​ന്ന ചു​മ​ത​ല​യും  സൈ​ന്യം ഏ​റ്റെ​ടു​ത്തു.  ക​ര​സേ​ന​യു​ടെ ‘ഓ​പ​റേ​ഷ​ൻ സ​ഹ​യോ​ഗ്’  10 ജി​ല്ല​ക​ളി​ൽ രാ​പ​ക​ലി​ല്ലാ​തെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്.

OPERATION SAHAYOG

ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ സേ​ന​യു​ടെ പാ​രാ റെ​ജി​മ​െൻറി​ലെ വി​ദ​ഗ്​​​ധ സം​ഘം വെ​ള്ളി​യാ​ഴ്​​ച എ​ത്തി​യി​ട്ടു​ണ്ട്. ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ താ​ൽ​ക്കാ​ലി​ക പാ​ല​ങ്ങ​ളും യാ​ത്ര​സൗ​ക​ര്യ​വും സൈ​ന്യ​ത്തി​ൻ​റ എ​ൻ​ജി​നീ​യ​റി​ങ്​ വി​ഭാ​ഗം ഒ​രു​ക്കു​ന്നു​ണ്ട്. ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന ഇ​തു​വ​രെ ര​ക്ഷി​ച്ച​ത്  4000ത്തി​ലേ​റെ പേ​രെ. ജി​ല്ല കേ​ന്ദ്ര​ങ്ങ​ളി​ൽ സം​യു​ക്ത സൈ​നി​ക ക​ൺ​ട്രോ​ൾ​റൂ​മു​ക​ളും  പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ സം​സ്ഥാ​ന ക​ൺ​ട്രോ​ൾ റൂ​മി​ൽ​നി​ന്നും ജി​ല്ല ക​ല​ക്ട​ർ​മാ​രി​ൽ​നി​ന്നും കി​ട്ടു​ന്ന സ​ന്ദേ​ശ​മ​നു​സ​രി​ച്ചാ​ണ് ര​ക്ഷാ​ദൗ​ത്യം ന​ട​ക്ക​ു​ന്ന​ത്.  ശം​ഖും​മു​ഖം എ​യ​ര്‍ഫോ​ഴ്‌​സ് ടെ​ക്‌​നി​ക്ക​ല്‍ ഏ​രി​യ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് വ്യോ​മ​മാ​ർ​ഗ​മു​ള്ള ര​ക്ഷാ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ തു​ട​രു​ന്ന​ത്.


കേ​ര​ള​ത്തി​ന് ആ​വ​ശ്യ​മാ​യ സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​നാ​യി ക​ര​സേ​ന, നാ​വി​ക​സേ​ന, വ്യോ​മ​സേ​ന, തീ​ര​ദേ​ശ സം​ര​ക്ഷ​ണ സേ​ന, ദേ​ശീ​യ ദു​രി​താ​ശ്വാ​സ സേ​ന (എ​ൻ.​ഡി.​ആ​ർ.​എ​ഫ്.) എ​ന്നി​വ​ക്കു കൂ​ടു​ത​ൽ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​നു​ള്ള തീ​രു​മാ​നം കേ​ന്ദ്രം കൈ​ക്കൊ​ണ്ടി​ട്ടു​ണ്ട്.  നാ​വി​ക സേ​ന​യു​ടെ മു​ങ്ങ​ൽ വി​ദ​ഗ്ധ​രെ ശ​നി​യാ​ഴ്​​ച കേ​ര​ള​ത്തി​ലെ​ത്തി​ക്കും. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 48 മ​ണി​ക്കൂ​റി​നി​ടെ 16 ആ​കാ​ശ​യാ​ത്ര​ക​ളാ​ണ്​ ന​ട​ത്തി​യി​ട്ടു​ള്ള​ത്. ശ​നി​യാ​ഴ്​​ച 1600 ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ ആ​കാ​ശ​മാ​ർ​ഗം വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള ദൗ​ത്യ​വും സേ​ന ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. വ്യോ​മ​സേ​ന 23 ഹെ​ലി​കോ​പ്​​ട​റു​ക​ളും 11 യാ​ത്ര​വി​മാ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്കി. 10 സൈ​നി​ക​സം​ഘ​ങ്ങ​ളെ​യും 10 എ​ൻ​ജി​നീ​യ​റി​ങ് ടാ​സ്​​ക് ഫോ​ഴ്സു​ക​ളെ​യും ക​ര​സൈ​ന്യം എ​ത്തി​ച്ചി​ട്ടു​ണ്ട്. സി.​ആ​ർ.​പി​എ​ഫ്, ബി.​എ​സ്.​എ​ഫ്, എ​സ്.​എ​സ്.​ബി തു​ട​ങ്ങി​യ ഏ​ജ​ൻ​സി​ക​ളി​ൽ​നി​ന്നാ​യി കൂ​ടു​ത​ൽ ബോ​ട്ടു​ക​ളും സം​വി​ധാ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്.  

കേ​ന്ദ്ര​ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യു​ടെ (എ​ൻ.​ഡി.​ആ​ർ.​എ​ഫ്) 18 ടീം, ​ക​ര​സേ​ന​യു​ടെ എ​ൻ​ജി​നീ​യ​റി​ങ് ടാ​സ്​​ക്​ ഫോ​ഴ്സി​െൻറ (ഇ.​ടി.​സി) എ​ട്ട് ടീം ​അ​ട​ങ്ങി​യ ഒ​മ്പ​ത് കോ​ള​ങ്ങ​ൾ, കോ​സ്​​റ്റ്​ ഗാ​ർ​ഡി​െൻറ 22 ടീം, ​നാ​വി​ക​സേ​ന​യു​ടെ മു​ങ്ങ​ൽ വി​ദ​ഗ്​​ധ​ര​ട​ങ്ങി​യ 24 ടീം ​എ​ന്നീ  സ​ന്നാ​ഹ​ങ്ങ​ളു​മാ​യാ​ണ് ആ​ദ്യ​സം​ഘം സം​സ്ഥാ​ന​ത്തെ​ത്തി​യ​ത്. ഇ​തി​നു പു​റ​മേ, എ​ൻ.​ഡി.​ആ​ർ.​എ​ഫ്, ക​ര, നാ​വി​ക​സേ​ന​ക​ൾ എ​ന്നി​വ പ്ര​ത്യേ​ക ക്യാ​മ്പു​ക​ൾ വ​ഴി മെ​ഡി​ക്ക​ൽ സ​ഹാ​യ​വും ല​ഭ്യ​മാ​ക്കി വ​രു​ന്നു​ണ്ട്.

 കേ​ര​ള പൊ​ലീ​സും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യു​ണ്ട്. 40,000ത്തോ​ളം പൊ​ലീ​സു​കാ​രു​ടെ സേ​വ​ന​മാ​ണ്​ ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള​ത്. സം​സ്ഥാ​ന​ത്താ​കെ 262 ബോ​ട്ടു​ക​ൾ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ഹെ​ലി​കോ​പ്ട​റു​ക​ളി​ൽ വ​യ​ർ​ലെ​സ്​ സെ​റ്റും മൊ​ബൈ​ൽ ഫോ​ണും ഉ​ൾ​പ്പെ​ടെ സം​വി​ധാ​ന​ങ്ങ​ളു​മാ​യി പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു​ണ്ട്.

Previous Post Next Post
3/TECH/col-right