മുംബൈ: പ്രളയക്കെടുതിയില്‍ കേരളത്തെ സഹായിക്കണമെന്ന ആഹ്വാനമായി മുന്‍ ക്രിക്കറ്റ്താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് കേരളത്തിന് പിന്തുണയുമായി സച്ചിന്‍ രംഗത്ത് വന്നത്.
കേരളത്തിലെ മഴക്കെടുതിയില്‍ ഇരയായവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നമ്മുടെ സഹായം അത്യാവശ്യമാണെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ചെറിയ സംഭാവന പോലും വലിയ കാര്യമാണെന്നും സച്ചിന്‍ പറഞ്ഞു. പ്രാര്‍ഥനകള്‍ നല്ലതാണ്, പക്ഷേ ബുദ്ധിമുട്ടേറിയ ഈ സാഹചര്യത്തില്‍ നമ്മളെല്ലാവരും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്നും സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.
Tags:
KERALA