കോഴിക്കോട് ജില്ലയില്‍ മഴ തുടരുന്നു .ആനക്കാം പൊയിലില്‍ ഉള്‍വനത്തില്‍ ഉരുള്‍പൊട്ടി.മലപ്പുറം പാലക്കാട് ജില്ലയിലും ഉരുള്‍പൊട്ടല്‍.
ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല .അതെ സമയം മലമ്ബുഴ ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. വൈകീട്ടോടെയാണ് ആനക്കാം പൊയില്‍ ഉള്‍വനത്തില്‍ ഉരുള്‍പൊട്ടിയത് .മുത്തപ്പന്‍ പുഴ ,ഇരവഴിഞ്ഞി പുഴയിലും ശക്തമായ മഴവെള്ള പാച്ചില്‍ അനുഭവപെട്ടു. മഴവെള്ളപാച്ചിലില്‍ ഇരവഴിഞ്ഞി പുഴയിലെ താല്‍ക്കാലിക പാലം ഒലിച്ചു പോയി .
മലപ്പുറം നിലമ്ബൂരിന് സമീപം ആഡ്യന്‍പാറയില്‍ ആണ് വീണ്ടും ഉരുള്‍പൊട്ടിയത്ആളപായമില്ല .ഉരുള്‍പൊട്ടലുണ്ടായി കഴിഞ്ഞ ദിവസം 6 പേര്‍ മരിച്ച ചെട്ടിയാംപാറക്ക് സമീപമാണിന്നു ഉരുള്‍പൊട്ടല്‍ യുണ്ടായത് .
പാലക്കാട് മലമ്ബുഴ ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി .മലമ്ബുഴ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശമായ വലിയ കാട് മണ്ണിടിച്ചിലുണ്ടായത്.
ഇതേ തുടര്‍ന്ന് മൈലാടി പുഴയിലും. വേലാമ്ബറ്റ പുഴയിലും നീരൊഴുക്ക് ശക്തമായതോടെയാണ് അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയത്.
അതെ സമയം പാലക്കാട് കല്പാത്തി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. മൂത്താന്തറ സ്വദേശി രാജന്‍ (54) ന്റെ മൃതദേഹം കല്ലേക്കാട് വെച്ചാണ് കണ്ടെത്തിയത്.
Tags:
KERALA