Trending

വയനാട്; സഹായ ഹസ്തവുമായി എസ്കോ എളേറ്റിൽ


മഴക്കെടുതിയിൽ ദുരിദമനുഭവിക്കുന്ന വയനാട്ടിലെ സഹോദരങ്ങളെ സഹായിക്കുന്നതിന് വേണ്ടി എസ്‌കോ എളേറ്റിൽ (Educational Social and Cultural Organisaton, Elettil) സംഘടിപ്പിച്ച വിഭവ സമാഹരണം നാടിന്റെ ഐക്യവും കരുതലും വിളിച്ചോതുന്നതായി.  

എസ്‌കോ  പ്രവർത്തകരോടൊപ്പം വ്യാപാരി സുഹൃത്തുക്കളും എളേറ്റിൽ വട്ടോളിയിലെ നല്ലവരായ നാട്ടുകാരും വലിയ പറമ്പ് നിന്നും പന്നൂര് നിന്നുമുള്ള ഒരു കൂട്ടം സന്നദ്ധ പ്രവർത്തകരും പങ്കുചേർന്നു. 
നൗഫൽ കെ പി, നാസർ എം പി, എം സിറാജുദ്ദീൻ,ഫസലുൽ ബാരി, ഖമറുദ്ദീൻ, സിദ്ധീഖ് പി ടി സി, ഫൈസൽ എംപി,   തുടങ്ങിയവവർ പ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകി.  


എസ്കോ കമ്മിറ്റി പരിപാടിയുമായി സഹകരിച്ച എല്ലാവരോടുമുള്ള നന്ദി പ്രകാശിപ്പിച്ചു കൊണ്ട് നൽകിയ ഫേസ്ബുക് പോസ്റ്റ് :

എസ്കൊ തുടങ്ങി...നാട്ടുകാർ പൂർത്തിയാക്കി 

എളേറ്റിൽ എസ്കൊ തുടക്കം കുറിച്ച ദുരിതാശ്വാസ വിഭവ സമാഹരണം വൻ വിജയമായി. എസ്കൊ തുടക്കമിട്ട പദ്ധതിയിൽ എസ് കൊ പ്രവർത്തകരോടൊപ്പം വ്യാപാരി സുഹൃത്തുക്കളും എളേറ്റിൽ വട്ടോളിയിലെ നല്ലവരായ നാട്ടുകാരും വലിയ പറമ്പ് നിന്നും പന്നൂര് നിന്നുമുള്ള ഒരു കൂട്ടം സന്നദ്ധ പ്രവർത്തകരും കൂടിയായപ്പോൾ എസ്കൊ ഓഫീ സ് വിഭവങ്ങളുടെ കൂമ്പാരമാവുകയായിരുന്നു.  നൗഫൽ കെ പി.നാസർ എം പി. ,എം സിറാജുദ്ദീൻ,ഫസലുൽ ബാരി.ഖമറുദ്ദീൻ,സിദ്ധീഖ് പി ടി സി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ടീം കമ്പളക്കാട് മുന്നിയോട് ക്യാമ്പിൽ എത്തിയപ്പോൾ രണ്ട് കിലോമീറ്ററോളം വെള്ളത്താൽ പരന്നു കിടക്കുന്ന തങ്ങളുടെ കിടപ്പാടം നിന്ന സ്ഥലവും തങ്ങൾ ചോര നീരാക്കി വിയർപ്പൊഴുക്കി കൃഷി ചെയ്ത ഭൂമിയും നോക്കി നെടുവീർപ്പിടുന്ന ഒരു കൂട്ടം സഹജീവികളെയാണ് കണ്ടത്, ഒന്നും പറയാതെ പറഞ്ഞു വെച്ച നിസംഗമായ കണ്ണുകളിൽ പ്രതീക്ഷയുടെ നാമ്പുകൾ വിരിയുന്നത് കണ്ട ഒരു എസ് കൊപ്രതിനിധി കണ്ഠമിടറി പറഞ്ഞത് ''നമ്മൾ ജീവിക്കുന്ന സ്വർഗതുല്യമായ പ്രദേശം നമുക്ക് തന്ന പരമകാരുണികനോട് ഇങ്ങനെയെങ്കിലും നന്ദികാണിക്കണ്ടേ?'' എന്നാണ് 


നന്ദി പറയുന്നു വിഭവ സമാഹരണത്തിന് നേതൃത്വം കൊടുത്ത എസ് കൊ മെമ്പർ മാരോട്... പ്രിയപ്പെട്ട വ്യാപാരി സുഹൃത്തുക്കളോട്,... സൗജന്യമായി വാഹനം ഒരുക്കിത്തന്ന പൂക്കോട്ട് ഹരിത ഓയിൽ മില്ലിനോട്... നമ്മുടെ പ്രദേശത്തെ വിവിധ സന്നദ്ധ സംഘടനകളോട്... അതിലുപരി നല്ലവരായ എളേറ്റിലെയും പരിസര പ്രദേശത്തെയും നാട്ടുകാരോട്....

എന്ന്, 
ജനറൽ സെക്രട്ടറി
എസ്കൊ എളേറ്റിൽ
Previous Post Next Post
3/TECH/col-right